ആരുടെയും ജീവനു സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു... പ്രബുദ്ധകേരളമേ ലജ്ജിക്കുക... !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ആരുടെയും ജീവനു സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. രാഷ്ട്രീയ - വർഗീയ കൊലപാതകങ്ങൾ ഇന്ത്യയിൽ ഏറ്റവുമധികം കേരളത്തിലാണ് നടക്കുന്നത്. കലാലയങ്ങൾ കലാപരാഷ്ട്രീയത്തിന്റെ പോർക്കളമായി മാറിയിരിക്കുന്നു.

മതസൗഹാർദ്ദത്തിനായി മുറവിളികൂട്ടുന്ന പലരുടെയും മതങ്ങൾക്കുള്ളിത്തന്നെ പരസ്പ്പരം കുതികാൽവെട്ടുകളാണ് നടക്കുന്നത്. മത - സമുദായനേതാക്കൾ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചുകഴിയുന്നു. രാഷ്ട്രീയക്കാർ പരസ്പ്പരം കൊല്ലപ്പെട്ടവരുടെ കണക്കുകൾ പറഞ്ഞ് പോരടിക്കുന്നു.

ബാല്യത്തിൽ മാതാപിതാക്കളും ഗുരുക്കന്മാരും കുഞ്ഞുങ്ങളെ ഉപദേശിച്ചു നേർവഴി കാട്ടിയതിനുപരിയായി അവർക്ക്, ലോകത്തൊരു മതത്തിനും നേതാക്കൾക്കും ആൾദൈവങ്ങൾക്കും പണ്ഡിതർക്കും ഒരുപദേശവും നൽകാൻ കഴിയില്ല.

രക്ഷിതാക്കളും ഗുരുക്കന്മാരും നയിച്ച നേർവഴി വിട്ടകന്ന ബാല്യത്തിന്റെ ദിശാഹീനതയാണ് തലമുറയെ ഈ വിപത്തിലേക്ക് നയിച്ചിരിക്കുന്നത്...

പ്രബുദ്ധകേരളമേ ലജ്ജിക്കുക......!!

Advertisment