പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
ഒമിക്രോണ്‍ എക്സ്ഇ, ബിഎ.2 എന്നീ പുതിയ വകഭേദങ്ങളോടെ ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ശക്തി പ്രാപിക്കുകയാണ്. ഏറ്റവും കൂടുതൽ വ്യാപനം സ്‌കൂൾ വിദ്യാർഥികളിലാണ്. മുമ്പുണ്ടായിരുന്ന വകഭേദങ്ങളെക്കാൾ ഒമിക്രോണ്‍ എക്സ്ഇ, ബിഎ.2 എന്നിവയ്ക്ക് 10 മുതൽ 70 % വരെ വ്യാപനശേഷി കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യമൊട്ടാകെ 2200 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 214 പേർ പുതിയ വകഭേദം മൂലം മരണപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ വ്യാപനം ഡൽഹിയിലാണ്. അവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7 % ത്തിനു മുകളിലായിട്ടുണ്ട്. 5 % കഴിഞ്ഞാൽ കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണ്.
ഡൽഹി കൂടാതെ ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് വകഭേദം വളരെവേഗം വ്യാപിക്കുകയാണ്.