ഫ്രാൻസിനെ രണ്ടാംവട്ടവും നയിക്കാൻ ഇമ്മാനുവൽ മാക്രോൺ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അധികാരത്തിലുള്ള ഒരു രാഷ്‌ട്രപതി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നത് ഫ്രാൻസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ്. അദ്ദേഹത്തിൻ്റെ ഈ ഐതിഹാസിക വിജയത്തിനുള്ള കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
1 . ഫ്രാൻസിൽ തൊഴിലില്ലായ്മ ഉന്മൂലനം ചെയ്യുന്നതിൽ അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് വിജയിച്ചിരിക്കുന്നു. വ്യവസായ മേഖലയിൽ വലിയ പുരോഗതി ഇക്കാലയളവിൽ കൈവരിക്കാനായി. സമ്പന്നരും ഇടത്തരക്കാരും അദ്ദേഹത്തിന് പിന്നിൽ ഒന്നായി അണിനിരന്നു.ഫ്രാൻസിൽ റിട്ടയർമെന്റ് പ്രായം 62 ആയി ഉയർത്തിയത് തൊഴിലില്ലായ്മ ഇല്ലാതായതിനുള്ള തെളിവുകൂടിയാണ്.
2 . ഫ്രാൻസിലെ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുതന്നെ മാതൃകാപരമായ നടപടികളിലൂടെ രോഗ വ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.അതിൽ വിജയിച്ചു.
3 . മാക്രോൺ യൂറോപ്പിനെ നയിക്കാൻ ശേഷിയുള്ള ഒരു ലോകനേതാവായി വളർന്നു എന്ന ബോദ്ധ്യം ഫ്രാൻസ് ജനതയ്ക്കുണ്ടായി. പ്രത്യേകിച്ചും റഷ്യൻ - യുക്രെയ്ൻ വിഷത്തിൽ അദ്ദേഹത്തിൻ്റെ ഇടപെടൽ രാജ്യത്ത് പ്രകീർത്തിക്കപ്പെട്ടു.
4 . അഴിമതിമുക്തമായ ഭരണസംവിധാനവും ,യാഥാസ്ഥിതിക - തീവ്രവാദ കൂട്ടായ്മയുടെ മുനയൊടിച്ചതും അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി.ഇനി അടുത്ത അഞ്ചുവർഷം കൂടി അദ്ദേഹം ഫ്രാൻസിനെ നയിക്കാൻ പോകുകയാണ്.
മാക്രോൺ വളരെ വെത്യസ്തമായ വ്യക്തിത്വത്തിനുടമയാണ്. ദൈവവിശ്വാസികളല്ലാത്ത കുടുംബത്തിൽ ജനിച്ച അദ്ദേഹം തൻ്റെ 12 മത്തെ വയസ്സിൽ കാത്തലിക്ക് മതവിശ്വാസിയായി സ്വയം മാമോദീസ സ്വീകരിക്കു കയായിരുന്നു. ഇന്ന് 45 കാരനായ അദ്ദേഹം തികഞ്ഞ അവിശ്വാസിയായി മതമില്ലാതെ ജീവിക്കുന്ന വ്യക്തിയാണ്.
ഒരു സിനിമയെ വെല്ലുന്ന പ്രണയകഥയിലെ നായകനാണ് ഫ്രാൻസിന്റെ ഇപ്പോഴത്തെ നായകനായ ഇമ്മാനുവേൽ മാക്രോൺ എന്നത് പലർക്കുമറിയാത്ത കാര്യമാണ്.
മക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മേരി-ക്ലോഡ് മാക്രോൺ (Brigitte) അദ്ദേഹത്തേക്കാൾ 25 വയസ്സ് പ്രായം കൂടുത ലുള്ള സ്ത്രീയാണ്. തൻ്റെ 15 മത്തെ വയസ്സിൽ സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവിടുത്തെ ഡ്രാമ കോച്ച് ആയിരുന്ന ബ്രിജിറ്റിനെ അദ്ദേഹം ഇഷ്ടപ്പെടുകയായിരുന്നു. 40 കാരിയും വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ ബ്രിജിറ്റ് ട്രോണിയറുമായുള്ള 15 കാരൻ മക്രോണിന്റെ പ്രണയം അദ്ദേഹത്തിൻ്റെ വീട്ടുകാർ അംഗീകരിച്ചില്ല.
യുവാവ്, അപ്പോഴും സ്കൂളിൽ വച്ച്, തന്റെ വികാരങ്ങൾ ടീച്ചറോട് ഏറ്റുപറഞ്ഞു. എന്നാൽ ഇമ്മാനുവൽ മാക്രോണേക്കാൾ 25 വയസ്സ് കൂടുതലുള്ള അധ്യാപികയ്ക്ക് ഈ ഓഫർ അംഗീകരിക്കാൻ കഴിഞ്ഞില്ല.അപ്പോഴും മാക്രോൺ തന്റെ അദ്ധ്യാപകയോട് തീർത്തു പറഞ്ഞു: "എന്നാലും, ഞാൻ നിന്നെ വിവാഹം കഴിക്കും തീർച്ച "
ബ്രിജിറ്റിന്റെ മകൾ ഇമ്മാനുവലിന്റെ സഹപാഠിയായിരുന്നു. ഇമ്മാനുവലിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പെൺകുട്ടിക്ക് ഇമ്മാനുവേലിനോട് കടുത്ത പ്രണയമായിരുന്നു. അന്ന് അവളുടെ ആ വൺവേ പ്രണയം സ്‌കൂളിലെല്ലാം പാട്ടായി മാറി.
ഇരുവരെയും ചേർത്തു സഹപാഠകൾ സ്‌കൂളിൽ പല കഥകളും മെനഞ്ഞി രുന്നു.ഈ വിവരങ്ങൾ ബ്രിജിറ്റ് അറിയുകയും മകളെ ഈ ബന്ധത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെ ങ്കിലും അദ്ദേഹത്തിൻറെ മനസ്സിൽ അവളുടെ അമ്മയായ ബ്രിജിറ്റ് മാത്രമായിരുന്നു.
ഒരു ബാങ്കറായ ഭർത്താവും മൂന്നു മക്കളടങ്ങുന്ന ബ്രിജിറ്റിൻ്റെ സമ്പന്നകുടുംബത്തിൽ മക്രോണിന്റെ പ്രണയം ചർച്ചയായി. അവിടെ അസ്വസ്ഥതകൾ ഉടലെടുത്തു. ആ അസ്വാരസ്യങ്ങൾക്കിടയിൽ കാലമങ്ങനെ കടന്നുപോയി.
മക്രോണിന്റെ മനസ്സുനിറയെ ബ്രിജിറ്റയായിരുന്നു, ബ്രിജിറ്റ മാത്രം. വീട്ടുകാരുടെ ആശങ്കക ൾക്കും എതിർപ്പുകൾക്കും മാക്രോണിനെ തൻ്റെ തീരുമാനത്തിൽനിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ബ്രിജിറ്റ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുംതോറും മാക്രോൺ അവരോട് കൂടുതൽ അടുക്കുകയായിരുന്നു. ബ്രിജിറ്റ് ഇല്ലാതെ ജീവിക്കാനാകില്ലെന്ന് അദ്ദഹമവരോട് തീർത്തുപറഞ്ഞു.
17 മത്തെ വയസ്സിൽ അദ്ദേഹം അവരെ പ്രൊപ്പോസ് ചെയ്തു. തന്നോടുള്ള ഇമ്മാനുവലിന്റെ സ്നേഹം പരീക്ഷിച്ചറിഞ്ഞ ബ്രിജിറ്റ് ആ ആഗ്രഹത്തിന് സമ്മതം മൂളി. മൂന്നു കുട്ടികളുടെ മാതാവായിരുന്ന അവർ തൻ്റെ വിവാഹബന്ധം ഭർത്താവിന്റെയും സമ്മതത്തോടെ വേർപെടുത്തുകയായിരുന്നു.
സ്വന്തമായി ഡ്രാമ ക്ലബ് നടത്തുകയായിരുന്ന ബ്രിജിറ്റ് 2007 ൽ ഇമ്മാനുവലിന്റെ വിവാഹം കഴിച്ചു. എങ്കിലും ആദ്യവിവാഹത്തിലെ കുട്ടികൾ ഇന്നും ഇവർക്കൊപ്പമാണ് താമസം. ഇന്നവർക്ക് ആ മൂന്നു മക്കളിലായി 8 പേരക്കുട്ടികളുമുണ്ട്.
തന്റെ എല്ലാ വിജയത്തിന് പിന്നിലും ബ്രിജിറ്റയാണെന്ന് മാക്രോൺ പല ഇന്റർവ്യൂ കളിലും പറഞ്ഞിട്ടുണ്ട്. 2017 മുതൽ ഫ്രാൻസിന്റെ പ്രഥമ വനിതയുടെ പദവി അലങ്കരിക്കുന്ന ബ്രിജിറ്റയ്ക്ക് പ്രായം ഇപ്പോൾ 70 ആയെങ്കിലും വസ്ത്രധാരണത്തിലും ലോകത്ത് അവർക്ക് ഇന്ന് പ്രഥമസ്ഥാനമാണുള്ളത്. യുവതികളെ പ്പോലും വെല്ലുന്ന ആധുനിക വസ്ത്രങ്ങൾ തനിക്കായി തെരഞ്ഞെടുക്കുന്നതിൽ അവർ അതിവിദഗ്ദ്ധയാണ്.
ബ്രിജിറ്റ - മാക്രോൺ ദമ്പതികൾക്ക് മക്കളില്ല. ബ്രിജിറ്റ, മക്രോണിന് ഭാര്യ മാത്രമല്ല, ഒരുത്തമ വഴികാട്ടിയും ഉപദേഷ്ടാവും കൂടിയാണ്. അവരുടെ മാർഗ്ഗനിർദ്ദേശങ്ങളും സാമ്പത്തിക അച്ചടക്ക നിർദ്ദേശങ്ങളും വലിയ പിന്തുണയാണെന്ന് മാക്രോൺ അവകാശപ്പെടാറുണ്ട്.
ബ്രിജിറ്റയുടെ മുഖം പ്രായാധിക്യം കൊണ്ട് വികൃതമായെന്നും പ്ലാസ്റ്റിക് സർജറിയിലൂടെയാണ് അവർ മുഖം മാറ്റിയെടുത്തതെന്നും എതിരാളികൾ നടത്തുന്ന പ്രചാരണം ശരിവയ്ക്കാനോ നിഷേധിക്കാനോ അവരിരു വരും തയ്യറായിട്ടില്ല.ആരോപണങ്ങളെല്ലാം അവഗണിച്ചുള്ള മുന്നേറ്റമാണ് അവരുടെ ജീവിതവിജയം എന്നുതന്നെ പറയാം.
ഒരു തികഞ്ഞ മതേതരവാദിയായ മാക്രോൺ ഫ്രാൻസിനെ ശരിയായ ദിശയിൽ ഒരിക്കൽക്കൂടി മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് എല്ലാ പിന്തുണയുമായി നിഴൽപോലെ ഭാര്യ ബ്രിജിറ്റയും ഒപ്പമുണ്ട്.