/sathyam/media/post_attachments/hJspC4v6qbaY7sy5brdn.jpg)
മരണപെട്ട വ്യക്തിയുടെ അവകാശങ്ങളും, അവകാശങ്ങൾ ലംഘിക്കപ്പെട്ടാലുള്ള നിയമപരമായ പരിഹാരമാർഗ്ഗങ്ങളും ഭരണഘടനയുടെ ആർട്ടിക്കിൾ 21, ഐപിസി സെക്ഷൻസ് 297, 377, 404, 499, 503 എന്നിവിടങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
താൻ വിശ്വസിക്കുന്ന മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം ഭൗതികശരീരം അന്തസ്സോടെ സംസ്കരിക്കപ്പെടു വാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഒരു വ്യക്തിക്ക് തരുന്നുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 404 മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് സത്യസന്ധമല്ലാത്ത രീതിയിൽ ദുരുപയോഗം ചെയ്താലുണ്ടാകുന്ന നടപടിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു.
മരിച്ച വ്യക്തിയെ ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്തുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499-ാം വകുപ്പ് മാനനഷ്ടം കൈകാര്യം ചെയ്യുന്നതും, അപകീർത്തികരമായ കുറ്റകൃത്യത്തിന് കാരണമാകുമെന്ന് നിർവചിക്കുകയും ചെയ്യുന്നു.
ഐപിസി 503 മരിച്ച വ്യക്തിയുടെ പ്രശസ്തി വ്രണപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ക്രിമിനൽ ഭീഷണികൾ കൈകാര്യം ചെയ്യുന്നത് ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
ഐപിസി 297, ഏതെങ്കിലും വ്യക്തിയുടെ വികാരങ്ങൾ വ്രണപ്പെടാൻ സാധ്യതയുണ്ടെന്ന അറിവോടുകൂടി ഏതെങ്കിലും ശ്മശാനസ്ഥലത്തോ, അല്ലെങ്കിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന സ്ഥലത്തൊ അല്ലെങ്കിൽ മരിച്ചവരുടെ അവശിഷ്ടങ്ങൾക്കായിനീക്കിവച്ചിരിക്കുന്ന ഏതെങ്കിലും സ്ഥലത്ത് ഏതെങ്കിലും അതിക്രമം നടത്തുകയെന്നത് കുറ്റകരമാണ്.
ഐപിസി 377 പ്രകാരം മൃതദേഹവുമായിട്ടുള്ള ലൈംഗിക ബന്ധം കുറ്റകരവും പ്രകൃതിവിരുദ്ധവുമായി കണക്കാക്കപ്പെടുന്നു. (Consumer Complaints & Protection Society - Welcome Group:)