12000 വർഷങ്ങൾക്കുമുൻപ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ഹോമോ ഫ്ലോറെസിയെൻസിസ് (Homo floresiensis) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഹോബിറ്റ്സ് (Hobbits) എന്ന വിളിപ്പേരുള്ള മനുഷ്യരെപ്പോലെ രൂപസാദൃശ്യമുള്ള ഇക്കൂട്ടരിലെ ഒരു വർഗ്ഗം അഥവാ വംശം (Species) ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുന്നതായി ബ്രിട്ടനിലെ ശാസ്ത്രജ്ഞനായ ഡോക്ടർ ഡോ. ഗ്രിഗറി ഫോര്‍ത്ത് അവകാശപ്പെടുന്നു. അദ്ദേഹം അവരെ നേരിട്ടും കണ്ടുവത്രേ.
ഇപ്പോൾ ആസ്‌ത്രേലിയയിൽ കഴിയുന്ന 74 കാരനായ ഡോക്ടർ ഫോർത്ത് പുറത്തിറക്കിയ 'Between Ape and Human' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നത്. പരമാവധി 4 അടി ഉയരവും ശരീരമാകെ രോമങ്ങളും, നീളമുള്ള കൈകളും വിരലുകളും വലിയ വയറും പതുങ്ങിയുള്ള നടത്തവും അവരുടെ പ്രത്യേകതകളാണ്.
സംസാരം തത്തയെപ്പോലെയുള്ള മുറുമുറുപ്പും പലതവണ അത് ആവർ ത്തിക്കലുമായിരുന്നുവെന്നും ഹോബിറ്റുകളെപ്പറ്റി വിശദമായ ഗവേഷണം നടത്തിവരുന്ന ടീമിന്റെ അംഗമായ ഡോ. ബെര്‍ട്ട് റോബര്‍ട്ട്സ് പറയുന്നു.
അങ്ങനെയെങ്കിൽ ആധുനിക മനുഷ്യന്റെ പൂർവ്വികരായി ഹോബിറ്റുകളെ കണക്കാ ക്കിയാൽ അതിശയപ്പെടാനില്ല.എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.
പൂർവ്വികരായ Hobbits പ്രധാനമായും ഇൻഡോനേഷ്യയിലെ (Indonesian Islands) ഫ്ലോറൻസ് ദ്വീപിലാണ് വസിച്ചിരുന്നത്. അതുകൊണ്ടാണ് ഇവർക്ക് ഹോമോ ഫ്ലോറെസിയെന്‍സിസ് (Homo floresiensis) എന്ന പേര് ലഭിച്ചതും.
7 ലക്ഷം വർഷങ്ങൾ ക്കുമുൻപ് മുതൽ കഴിഞ്ഞ 60,000 വർഷങ്ങൾ വരെ ഇവരുടെ അസ്തിത്വം ഭൂമിയിലുണ്ടായിരുന്നു. 2003 ൽ ഫ്ലാരെസ് ദ്വീപിലെ 'ലിയാംഗ് ബുവ' (Liang Bua Cave) ഗുഹയിൽ മനുഷ്യസാദൃശ്യമുള്ള ഒരു പെൺ ഹോബിറ്റിന്റെ അസ്ഥികൂടം കണ്ടെത്തുന്നതോടെയാണ് ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിവാകുന്നത്.
തുടർന്ന് ഡോക്ടർ ഫോർത്ത് അദ്ദേഹത്തിൻ്റെ ഗവേഷണം വനനിബിഢമായ ആ ദ്വീപും ദുർഘടവും സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലുമുള്ള ലിയാംഗ് ബുവ ഗുഹയും കേന്ദ്രീകരിച്ച് ആരംഭിച്ചത്.
ജീവിച്ചിരിക്കുന്ന 30 ൽ അധികം മനുഷ്യസാദൃശ്യമുള്ള ഹോബിറ്റുകളെ ഈ ദ്വീപിൽ താൻ നേരിട്ട് കണ്ടുവെന്നാണ് ഡോക്ടർ ഫോർത്തിന്റെ അവകാശവാദം. എന്നാൽ ഫോർത്തിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇത്തരമൊരു പ്രജാതി ഇപ്പോഴും ഭൂമിയിലുണ്ടെങ്കിൽ ഇത്ര കാലമായിട്ടും അവരെ എന്തുകൊണ്ട് കണ്ടെത്താനായില്ല എന്നാണ് പലരും ചോദിക്കുന്നത്.
ഫോർത്ത് വ്യക്തമാക്കുന്ന മറ്റൊരു കാര്യം, ഭൂമിയിൽ മനുഷ്യകുലത്തിന് മറ്റു വകഭേദങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. പൂച്ച, നായ, കുതിര, മൽസ്യം, കിളികൾ എന്നവയിൽ പല വകഭേദങ്ങൾ ഉള്ളതുപോലെ മനുഷ്യരിലും അത്തരം കാതലായ മാറ്റങ്ങളുള്ള പല വർഗ്ഗങ്ങൾ ഉണ്ടായിരുന്നു എന്നും അവയിലൊന്നാണ് ഹോബിറ്റുക ളെന്നുമാണ്. ഉദാഹരണമായി കുതിര, കഴുത, സീബ്ര എല്ലാം ഒരേയിനത്തിൽപ്പെട്ട മൃഗങ്ങളാണ്. നമ്മുടെ വളർത്തുമൃഗമായ പൂച്ചയുടെ ഇനമാണ് പുലിയും കടുവയുമെല്ലാം.
ആദിമദിശയിൽ മനുഷ്യർ ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. ലക്ഷക്കണക്കിന് വർഷങ്ങളായി സംഭവിച്ച രൂപപരിണാമഫലമാണ് ഇപ്പോഴത്തെ നാമെന്ന ആധുനിക മനുഷ്യർ.
ആദിമകാലഘട്ടങ്ങളിൽ മനുഷ്യകുലത്തിൽ നമ്മെപ്പോലെ രൂപസാദൃശ്യമുള്ള നിരവധി പ്രജാതികൾ (Species) ഉണ്ടായിരുന്നുവെന്നും അവയ്ക്കൊന്നും കാലത്തിനനുസരിച്ച് വികാസം പ്രാപിക്കാൻ കഴിഞ്ഞി ല്ലെന്നും ഹോബിറ്റുകളെപ്പോലെ അവയെല്ലാം ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുകയായിരുന്നെന്നുമാണ് ശാസ്ത്രമതം.
ഡോക്ടർ ഫോർത്ത്, ഇൻഡോനേഷ്യയിലെ ഫ്ലോറൻസ് ദ്വീപിൽ നേരിട്ടുകണ്ടു എന്ന് പറയുന്ന ഹോബിറ്റുകളുടെ ഉയരം 3 അടി 6 ഇഞ്ചിനോടടുത്തുവരും എന്ന് പറയപ്പെടുന്നു. കുരങ്ങുമായുള്ള രൂപസാദൃശ്യത്തേക്കാൾ മനുഷ്യരോടാണ് ഇവർക്ക് ഏകദേശ രൂപ സാമീപ്യം എന്നും പറയപ്പെടുന്നു.
2003 ൽ ലഭിച്ച അസ്ഥികൂടത്തിലെ തലയോട്ടി പരിശോധിച്ചതിൽ മനുഷ്യരുടേതിനേക്കാൾ മൂന്നിലൊന്നുമാത്രമേ ഇവരുടെ തലച്ചോറിന് വലിപ്പമുള്ളൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഹോബിറ്റ് ഫീമെയിൽ അസ്ഥികൂടം കണ്ടെത്തിയ ഫ്ലോറൻസ് ദ്വീപിലെ ലിയാങ് ബുവ ഗുഹാമുഖത്തുതന്നെയാണ് മുപ്പതോളം ജീവനുള്ള ഹോബ്ബിറ്റുകളെ തൻ കണ്ടതെന്ന് ഡോക്ടർ ഫോർത്ത് ആവർത്തിക്കുന്നുണ്ട്. ആ ദ്വീപിലോ ഗുഹാമുഖത്തോ അധികമാരും പോകാറുമില്ല. ആൾതാമസം വളരെ കുറവുള്ള വിശാലമായ ഒരു ദ്വീപാണ് ഇത്.
ഡോക്ടർ ഗ്രിഗറി ഫോര്‍ത്ത് ഉന്നയിക്കുന്ന അവകാശവാദം ശരിയാണെങ്കിൽ 12000 വർഷങ്ങൾക്കുമുൻപ് ഈ ഭൂമിയിൽനിന്നും വംശനാശം സംഭവിച്ച് അപ്രത്യക്ഷരായ ഹോമോ ഫ്ലോറെസിയെന്‍സിസ് എന്ന ഹോബിറ്റുകൾ അഥവാ നമ്മുടെ പൂർവ്വികർ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്നുള്ളതാണ്. ഇവർക്ക് കല്ലും മരങ്ങളും ആയുധങ്ങളായി ഉപയോഗിക്കാനും അഗ്നി ജ്വലിപ്പിക്കാനുമുള്ള കഴിവുമുണ്ടത്രേ.
തൻ്റെ കണ്ടെത്തലുകൾക്ക് ഡോക്ടർ ഫോർത്ത് തെളിവുകളും നിരത്തുന്നുണ്ട്. 2017 ൽ ഫ്ലോറൻസിലെ 40 കാരിയായ ഒരു സ്ത്രീ ഒരു ആൾ കുരങ്ങൻ തങ്ങളുടെ വയൽ കടന്നുപോകുന്നത് കാണുകയും അവരെക്കണ്ട മാത്രയിൽ കുരങ്ങൻ ഒരു നിമിഷം നടത്തം നിർത്തി അവരെ നോക്കിയശേഷം അതിവേഗം നടന്നകലുകയും ചെയ്തു. സൂക്ഷിച്ചു നോക്കിയപ്പോൾ അത് കുരങ്ങല്ലെന്നും അതിന് മനുഷ്യസാദൃശ്യമുള്ള രൂപമാണെന്നും അവർക്കു മനസ്സിലായി.
മറ്റൊന്ന് 20 വർഷം മുമ്പ് തങ്ങളുടെ പച്ചക്കറി നിലം പരിപാലിക്കുന്നതിനിടയിൽ ഒരു ഹോബിറ്റിനെ കണ്ടതായി പറഞ്ഞ ഒരു പ്രദേശവാസിയായ പുരുഷനും സ്ത്രീയുമാണ് ഏറ്റവും വ്യക്തമായ വിവരണങ്ങളിലൊന്ന്.
'അവർക്ക് ഏഴോ എട്ടോ വയസ്സുള്ള ഒരു മകളുണ്ടായിരുന്നു,' ഡോ ഫോർത്ത് പറയുന്നു. പൂന്തോട്ടത്തിനപ്പുറം പാറക്കൂട്ടത്തിനരികിൽ ഒരു വിചിത്രജീവി ഇരിക്കുന്നത് മകൾ കണ്ടു.
'അവൾ നിലവിളിച്ചു, ഒരു നായ അതിനെ നോക്കി ശക്തിയായി കുരയ്ക്കുന്നു. മൂവരും അത് കണ്ടു. ഭയന്നു പോയ അവർ വീട്ടിലേക്കോടുകയായിരുന്നു. പിന്നീട് ആ ജീവിയെ അവരവിടെ കണ്ടിട്ടില്ല.
നമ്മൾ പഠിച്ചതും അറിഞ്ഞതുമൊക്കെ വാനരരിൽനിന്നും മനുഷ്യൻ രൂപം പ്രാപിച്ചുവെന്നാണ്. എന്നാൽ ആധുനികപഠനങ്ങൾ തെളിയിച്ചിരിക്കുന്നത് മനുഷ്യനും കുരങ്ങുകളും രണ്ടു വെവ്വേറെ പ്രജാതികൾ (Species) ആണെന്ന യാഥാർഥ്യമാണ്.
മനുഷ്യരും കുരങ്ങുകളും തമ്മിൽ 90 % വരെ സമാനതകളുണ്ട്. എന്നുവച്ച് വാനരരിൽ നിന്ന് പരിണാമം പ്രാപിച്ചാണ് മനുഷ്യർ ഉണ്ടായതെന്ന ധാരണ ശരിയല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ഒരേ വർഗ്ഗത്തിൽപ്പെട്ട രണ്ടു വെവ്വേറെ ജീവികളാണ് മനുഷ്യരും വാനരരും എന്ന് വളരെ വ്യക്തമായി ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു.
ഇപ്പോൾ ഈ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ചോദ്യമിതാണ് ഹോബിറ്റുകൾ നമ്മുടെ പൂർവികരാണോ ? അവർ ഇപ്പോഴും ഇൻഡോനേഷ്യയിലെ ആരുമെത്താൻ മടിക്കുന്ന ആ ഗുഹയിൽ ജീവിച്ചിരിക്കുന്നുവോ ? കാലവും ശാസ്ത്രവും അത് തെളിയിക്കുംവരെ നമുക്ക് കാത്തിരിക്കാം.