പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
31 വർഷത്തെ ജയിൽവാസം കഴിഞ്ഞ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളിയായ എ.ജി പേരറിവാലൻ ജയിൽ മോചിതനായി. പേരറിവാലന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും പരസ്പ്പരം മധുരപലഹാരം നൽകിയാണ് അവർ സന്തോഷം പങ്കുവച്ചത്.
1991 മെയ് 21 നായിരുന്നു തമിഴ് നാട്ടിലെ ശ്രീ പെരുംപുത്തൂരിൽ എല്‍ടിടിഇ നടത്തിയ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. നീണ്ടകാല ജയിൽവാസവും ജയിലിനുള്ളിലും പരോൾ കാലാവധിയിലുമുള്ള പേരറിവാലന്റെ പെരുമാറ്റവുമാണ് കോടതി കൂടുതൽ വിലയിരുത്തിയത്.