ഇന്ത്യൻ സൈന്യത്തെ പൂർണ്ണമായും വിവരാകാശനിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാൻ സർക്കാർ നീക്കം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളെയും പൂർണ്ണമായും വിവരവകാശനിയമത്തിന്റെ 8(a) പ്രകാരമുള്ള എക്സെംപ്ഷന്‍ (exemption) പരിധിക്കുള്ളിൽ കൊണ്ടുവരാനുള്ള ആലോചന നടക്കുന്നതായി എക്കണോമിക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട ഉന്നതതല മീറ്റിങ് നടന്നതായും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് മറ്റുചില വിഭാഗങ്ങ ൾക്കുകൂടി എക്സെംപ്ഷന്‍ അഥവാ ഇളവ് നൽകുന്ന കാര്യത്തിലും ചർച്ചകൾ നടന്നുവെന്നുമാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രസർക്കാർ വിഭാഗങ്ങൾ ഇവയെല്ലാം പരിശോധിക്കുകയാണ്. ഇതുസംബന്ധമായ ഓർഡിന ൻസ് ഉടൻ പുറത്തിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും പത്രറിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാർ അധീനതയിലുള്ള 26 ഇന്‍റലിജന്‍സും സെക്യൂരിറ്റി ഓര്‍ഗനൈസേഷനുകളും (Intelligence Bureau, RAW, Directorate of Revenue Intelligence, Directorate of Enforcement, Narcotics Control Bureau, which are on the second schedule, besides the BSF, CRPF, ITBP, National Security Guards, Special Protection Group, National Security Council Secretariat, the NTRO and CBI മുതലായവ) ഇപ്പോൾത്തന്നെ വിവരാവകാശ നിയമത്തിൻ്റെ പരിധിക്ക് പുറത്താണ്.

വിവരാവകാശ നിയമത്തിൽ ആവശ്യമായ മാറ്റങ്ങളും ഭേദഗതികളും വരുത്താൻ കേന്ദ്രസർക്കാരിൽ അധി കാരം നിക്ഷിപ്തമാണ്. 2021 ജൂലൈ മാസം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ജനറൽ ബിപിൻ റാവത്ത് നൽകിയ റിപ്പോർട്ടിലും സൈന്യത്തെ RTI നിയമപരിധിക്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2006 ൽ കോൺഗ്രസ്സ് നേതാവ് വീരപ്പ മൊയ്‌ലിയുടെ അദ്ധ്യക്ഷതയിൽ രൂപീകരിക്കപ്പെട്ട ഭരണ പരിഷ്കാര കമ്മീഷന (Administrative Reforms Commission) ഉം ഇത്തരം നിർദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്.

അന്ന് ആര്‍ടിഐ പ്രവർത്തകർ ഇതിനെ ശക്തമായി എതിർത്തിരുന്നു. സൈന്യത്തിലെ പല വിഭാഗങ്ങളും ആര്‍ടിഐ നിയമപരിധിക്കു പുറത്താണെന്നും സൈന്യ ത്തെ മുഴുവൻ എക്സെംപ്ഷന്‍ പരിധിക്കുള്ളിലാക്കുന്നത് ശരിയല്ലെന്നുമായിരുന്നു അവരുടെ അവകാശവാദം. എന്തായാലും സർക്കാർ ആ കമ്മീഷൻ റിപ്പോർട്ട് അന്ന് നടപ്പാക്കിയിരുന്നില്ല.

ഇത്രയധികം സൈനികസംഖ്യാബലവും ധരാളം ടെണ്ടറുകളും പർച്ചേസും നടക്കുന്ന ആർമി വിഭാഗങ്ങളെ വിവരാവകാശ നിയമപരിധിയിൽ നിന്നും പുറത്തുകൊണ്ടുവരാനുള്ള നീക്കം ജനാധിപത്യപരമാകില്ല എന്ന അഭിപ്രായമാണ് ആര്‍ടിഐ പ്രവര്‍ത്തകർക്കുള്ളത്.

Advertisment