/sathyam/media/post_attachments/23LvtMjO8w6Xq10SK8lg.jpg)
ശ്രീലങ്കയിൽ മരണമണി മുഴങ്ങുന്നു... മരുന്നുകൾ ലഭ്യമല്ല, ആഹാരസാധനങ്ങൾക്കും നിത്യോപയോഗ വസ്തുക്കൾക്കുമായി ജനം പരക്കം പായുന്നു. പാചകവാതകവും പെട്രോളും കിട്ടാനില്ല.
പെട്രോളിനായി പമ്പുകളിൽ ക്യൂ നിന്ന് സമയം കളയരുതെന്ന് സർക്കാർ അറിയിച്ചിരിക്കുന്നു. പമ്പുകളിൽ കുറഞ്ഞത് രണ്ടുദിവസം പെട്രോൾ ലഭിക്കാനുള്ള സാദ്ധ്യതയില്ല.
/sathyam/media/post_attachments/m0W9cbyShqCLawSAbCCu.jpg)
950 ബെഡ്ഡുകളുള്ള കൊളോമ്പോയിലെ അപേക്ഷ (Apeksha) കാൻസർ ആശുപത്രിയിൽ ചികിത്സയിലുള്ള ക്യാൻസർ രോഗികൾക്ക് നൽകാൻ മരുന്നുകളോ ടെസ്റ്റുകൾക്കുള്ള ഉപകരണങ്ങളോ ഇല്ലാത്തതിനാൽ ഡോക്ടർമാർവരെ അങ്കലാപ്പിലാണ്.
മരണാസന്നരായ ക്യാൻസർ രോഗികളുടെ ദൈന്യാവസ്ഥ ലോകത്തെ അറിയിക്കാൻ അവർ ആശുപത്രിക്കുമുന്നിൽ പ്രദർശനം നടത്തുകയാണ്. ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും ആശുപത്രി യിൽ എത്തിയിട്ട് ആഴ്ചകൾ കഴിയുന്നു.
/sathyam/media/post_attachments/VFSy4tnGpXm3JrozRsGk.jpg)
മറ്റുള്ള ആശുപത്രികളുടെ അവസ്ഥയും വളരെ ദയനീയമാണ്. മരുന്നുകളും ഉപകരണങ്ങളും അണുനശീകരണ ലായനികൾപോലും ലഭിക്കാത്തതിനാൽ ജനം വീണ്ടും തെരുവിൽ പ്രതിഷേധിക്കുകയാണ്. എല്ലാ ആശുപത്രികളിലും മരുന്നുകളുടെ അഭാവം 80 % വരെയാണ്.
/sathyam/media/post_attachments/rmwLa80GIIcpjzx4MEC4.jpg)
ഇൻഡ്യാ ഗവണ്മെന്റും തമിഴ്നാട് സർക്കാരും ചേർന്ന് ശ്രീലങ്കയിലെത്തിച്ച 5.6 മില്യൺ ഡോള റിനുള്ള 25 ടൺ മരുന്നുകളും ഭക്ഷ്യധാന്യങ്ങളുമാണ് ഇപ്പോഴത്തെ ആശ്വാസമെന്ന് ശ്രീലങ്കൻ വിദേശകാ ര്യാമന്ത്രി ഗാമിനി പീരിസ് (Gamini Peiris) പറഞ്ഞു. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും തങ്ങളെ സഹായിക്കാൻ ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇതിനിടെ ലോകമെമ്പാടുമുള്ള വ്യക്തികളോടും സംഘടനകളോടും ഈ ആപൽഘട്ടത്തിൽ തങ്ങളെ സഹായിക്കണമെന്ന് ശ്രീലങ്കൻ ജനത സമൂഹമദ്ധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്.
/sathyam/media/post_attachments/G0t2H1eG4bBFPAVrXJeL.jpg)
രാജ്യം കുട്ടിച്ചോറാക്കിയെന്ന് ജനം ആരോപിക്കുന്ന രാജപക്ഷെ കുടുംബത്തിലെ അവസാനകണ്ണിയായ രാഷ്‌ട്രപതി ഗോട്ടഭയ രാജപക്ഷ അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കുന്നതിൽ ജനരോഷം വീണ്ടും ശക്തമാകുകയാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി വിക്രമസിംഗെയുടെ പിന്തുണയും ഈ നീക്കത്തിനുപിന്നിലുണ്ട്.