/sathyam/media/post_attachments/OvQd32f80EavHJIa3dMh.jpg)
എവിടെയാണ് പിഴച്ചത് ? പിഴച്ചത് സഞ്ജുവിനും ടീം മാനേജ്‌മെന്റിനുമാണ്. റിക്കാർഡ് 1.05 ലക്ഷം കണികൾക്കുമുന്നിൽ സ്വന്തം മണ്ണിൽ ജയിക്കാനുള്ള കരുക്കൾ ഗുജറാത്ത് ടീം തന്ത്രപൂർവ്വം നീക്കി.
ടോസ് എന്ന സുപ്രധാന കടമ്പ ജയിച്ച സഞ്ജു ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ തന്നെ പകുതി തോൽ വി സമ്മതിച്ചതിനുതുല്യമായി. സ്ഥിരമായി ടോസ് നേടാനാകാത്ത സഞ്ജുവിന് ഫൈനലിൽ ആ ഭാഗ്യം തുണച്ചെങ്കിലും അത് വേണ്ടവിധം ഉപയോഗപെടുത്താൻ കഴിഞ്ഞില്ല.
ടോസ് നേടി ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
/sathyam/media/post_attachments/pXlOkslZ6ILI4QriluRA.jpg)
അങ്ങനെയായിരുന്നെങ്കിൽ അതിപ്രധാനമായ ഫൈനൽ മത്സരത്തിൽ ചെയ്‌സ് ചെയ്യാൻ മുന്നിലൊരു ടാർജറ്റ് ഉണ്ടാകുമായിരുന്നു. ലക്ഷ്യം മറികടക്കുക എന്ന വാശിയോടെ കളിക്കാൻ എല്ലാവർക്കും അത് പ്രയോജനകരമാകുകയും ചെയ്യുമായിരുന്നു.
സഞ്ജുവിന്റെ പക്വതയില്ലായ്മയാണോ ടീം മാനേജ്‌മെന്റിന്റെ സ്റ്റാറ്റജിയിൽ വന്ന പിഴവാണോ അറിയില്ല ജയിക്കേണ്ടിയിരുന്ന ഒരു മത്സരം മനപ്പൂർവ്വം തോൽക്കേണ്ടിവന്ന ദുരവസ്ഥയാണ് ഇന്നലെ കണ്ടത്.
സഞ്ജുവിന്റെ ക്യാപറ്റൻസി മാത്രമല്ല ഇന്ത്യൻ ടീമിലേക്കുള്ള സാദ്ധ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.