കുറഞ്ഞസമയം കൊണ്ട് പഞ്ചാബിലെ ജനപ്രിയ ഗായകനും അഭിനേതാവുമായി മാറിയ 29 കാരനായ സിദ്ദു മൂസേവാലയ്ക്ക് യുട്യൂബിൽ ലക്ഷക്കണക്കിന് ഫോളോവർസ് നിലവിലുണ്ട്. സിദ്ദു മൂസേവാലയുടെ പാട്ടുകൾ കൊച്ചുകുട്ടികൾക്കുപോലും ഹൃദിസ്ഥമാണ്. അവിവാഹിതനായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലൊന്നും താല്പര്യമില്ലാതിരുന്ന അദ്ദേഹത്തെ 5 മാസം മുൻപാണ് നവജ്യോത് സിംഗ് സിദ്ദു കോൺഗ്രസ്സ് പാർട്ടിയിൽ ചേർത്തതും ടിക്കറ്റ് നൽകി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതും. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ജയിക്കാനായില്ല.
സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം കാനഡയിലുള്ള അധോലോകനായകൻ ഗോൾഡി ബരാർ ഏറ്റെടുത്തിരിക്കുകയാണ്. അയാളുടെ സംഘാംഗം ലോറൻസ്, ഡൽഹിയിലെ തീഹാർ ജയിലിരുന്നുകൊണ്ടാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
പഞ്ചാബിലെ കുപ്രസിദ്ധരായ അധോലോക തലവന്മാരാണ് കാനഡയിലുള്ള ഗോൾഡി ബരാറും തീഹാർ ജയിലിൽ ക്കഴിയുന്ന ബബീഹാ ,ഗോണ്ടർ മാരും. 40 അധികം പേരെ കൊലപ്പെടുത്തിയ ഇരു ഗ്യാങ്ങുകളുടെയും അംഗങ്ങൾ തീഹാർ ഉൾപ്പെടെ പല ജയിലുകളിലുണ്ട്.
സിദ്ദു മൂസേവാലയോട് ആഭിമുഖ്യമുള്ളവരാണ് ബബീഹാ ,ഗോണ്ടർ ഗ്രൂപ്പുകാർ. എന്നാൽ ഗോൾഡി ബരാർ പലതവണ സിദ്ദു മൂസേവാലയോട് വലിയ തുക ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനാൽ നിരന്തരം ഭീഷണികളുമുണ്ടായിരുന്നു.
അതേത്തുടർന്ന് സിദ്ദു മൂസേവാല തൻ്റെ ഫോർച്യൂണർ വാഹനം ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുകയും സുരക്ഷയ്ക്ക് സെക്യൂരിറ്റി ആവശ്യപ്പെടുകയുമായിരുന്നു. സിദ്ദു മൂസേവാലയുടെ ഈ നീക്കങ്ങളിൽ ഗോൾഡി ബരാർ കുപിതനായിരുന്നു.
പഞ്ചാബിലെ മറ്റൊരു പോപ്പുലർ ഗായകനായ മൻകിരൺ ഔലഖ് ,സിദ്ദു മൂസേവാലയുമായി ശത്രുതയിലാ യിരുന്നെന്നും അയാളുടെ മാനേജരും ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ബബീഹാ, ഗോണ്ടർ ഗ്രൂപ്പ് ആരോപിക്കുന്നു. പോലീസ് അന്വേഷണം ആ വഴിക്കും നീളുകയാണ്.
തൻ്റെ രോഗബാധിതയായ മുത്തശ്ശിയെ കാണാനായി സിദ്ദു മൂസേവാല,ഇന്നലെ വൈകിട്ട് 5 മണിക്ക് മാനസ എന്ന ഗ്രാമത്തിലേക്ക് ബുള്ളറ്റ് പ്രൂഫ് കാറെടുക്കാതെ തൻ്റെ രണ്ട് ബന്ധുക്കൾക്കൊപ്പം ജീപ്പിൽ പോയതും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന രണ്ടു കമാൻഡോകളെ ഒപ്പം കൂട്ടാതിരുന്നതും എന്തുകൊണ്ടാ ണെന്ന് പോലീസ് അന്വേഷിക്കുകയാണ്.
മകൻ സാധാരണ ജീപ്പിൽ പോലീസ് സുരക്ഷയില്ലാതെ പോയ തറിഞ്ഞ അദ്ദേഹത്തിൻറെ പിതാവ് ബൽകൗർ സിംഗ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും കൂട്ടി ഫോർച്യൂണിൽ പിന്നാലെ പോയെങ്കിലും ഫലമുണ്ടായില്ല. സിദ്ദു മൂസേവാല ക്ക് പഞ്ചാബ് സർക്കാർ നൽകിയിരുന്ന 4 കമാൻ ഡോകളിൽ രണ്ടു പേരെ പിൻവലിച്ചിരുന്നു. AK 47 ഉൾപ്പെടെ 2 കമാൻഡോകൾ സുരക്ഷക്കായി നിലവിലുണ്ടായിരുന്നു.
സിദ്ദു മൂസേവാലയുടെ ജീപ്പിനെ ഒരു വലിയ കാറിലും ഒരു ബുലേറോയിലുമെത്തിയ 8 പേരടങ്ങിയ സംഘം വളയുകയായിരുന്നു. സ്വയം വാഹനമോടിച്ചിരുന്ന അദ്ദേഹം പരമാവധി വേഗം കൂടിയെങ്കിലും എതിരാളി കൾ ജീപ്പിന്റെ പിൻഭാഗത്തെ ടയർ വെടിവച്ച് പഞ്ചറാക്കി ഒപ്പമെത്തി പലവട്ടം വെടിയുതിർത്തു. ടയർ പഞ്ചറായതിനാൽ ജീപ്പിന്റെ നിയന്ത്രണവും നഷ്ടമായിരുന്നു.
സിദ്ദു മൂസേവാലയും എതിരാളികൾക്കുനേരേ തൻ്റെ പിസ്റ്റലിൽ നിന്ന് രണ്ടുതവണ വെടിവച്ചു. ആട്ടോമാറ്റിക്ക് റൈഫിളുകളിൽനിന്നും ഉതിർന്ന തുടരെയുള്ള വെടിയുണ്ടകൾ സിദ്ദു മൂസേവാലയുടെ തലയിലും നെഞ്ചി ലും മറ്റു ശരീരഭാഗങ്ങളിലും പലതവണ തുളച്ചുകയറി. 2 മിനിറ്റിനുള്ളിൽ 7 പേർ ചേർന്ന് നടത്തിയ വെടിവ യ്പ്പിൽ 30 വെടിയുണ്ടകളാണ് അദ്ദേഹത്തിൻ്റെ ജീവൻ അപഹരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരുക്കേറ്റു.
വെടിയൊച്ചകേട്ട് വീടുകളിൽനിന്നും പുറത്തിറങ്ങിയ ആളുകൾക്കുനേരെയും ഗുണ്ടാസംഘങ്ങൾ തിരിഞ്ഞു ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്തതോടെ ആളുകളെല്ലാം വീടുകൾക്കുള്ളിൽക്കയറി കതകടച്ചു.
കൃത്യം നടത്തിയിട്ടും കുറ്റവാളികൾ വെല്ലുവിളികളുമായി 2 മിനിറ്റ് അവിടെത്തന്നെ നിലയുറ പ്പിച്ചിട്ടാണ് സ്ഥലം വിട്ടത്. അപ്പോഴും വീടുതുറക്കാനോ പുറത്തിറങ്ങാനോ ഗ്രാമീണർ ആരും തയ്യറായില്ല.
അജ്ഞാതരായ രണ്ടു യുവാക്കൾ സധൈര്യം മുന്നോട്ടുവന്ന് മോട്ടോർസൈക്കിളിലാണ് മൂസേവാലയെ ആശുപത്രിയിലെത്തിച്ചത്. അര മണിക്കൂർ കഴിഞ്ഞാണ് പോലീസെത്തുന്നത്.
സിദ്ദു മൂസേവലയുടെ കൊലപാതകത്തെത്തുടർന്ന് തീഹാർ ജയിലിലും സമീപത്തുള്ള ജയിലുകളിലും കഴി യുന്ന ഗോൾഡി ബരാർ - ലോറൻസ് ഗാങ്ങും, ബബീഹാ ,ഗോണ്ടർ ഗ്യാങ്ങും തമ്മിൽ ജയിലിൽ ഏറ്റുമുട്ടലുണ്ടാ കാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്ത് ഇരു ഗ്രൂപ്പംഗങ്ങളെയും വെവ്വേറെ സെല്ലുകളിലേക്ക് ഇന്ന് മാറ്റുകയുണ്ടായി.
പോലീസ് നടത്തിയ തിരച്ചിലിലും ചോദ്യം ചെയ്യലിനും ഈ കൊലപാതകത്തിൻ്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുകയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 7 പേർ കസ്റ്റഡിയിലാകുകയും ചെയ്തു.
തിഹാർ ജയിലിൽ ലോറൻസിനെ ചോദ്യം ചെയ്തതിൽ ഈ കൃത്യത്തിനായി അയാൾ ജയിലിനിന്നുപയോഗിച്ചിരുന്ന മൊബൈൽ ഫോണും മറ്റു സുപ്രധാന വിവരങ്ങളും ക്യാനഡയിൽ കഴിയുന്ന സംഘത്തലവൻ ബാരാറുമായുള്ള ബന്ധവും തെളിയുകയുണ്ടായി. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് ലോറൻസിന്റെ കസ്റ്റഡി ആവശ്യ പ്പെടാനൊരുങ്ങുകയാണ്.
അധോലോക തലവൻ ഗോൾഡി ബരാറും, ലോറൻസും കൂട്ടാളിയും
ഇതിനിടെ ലോറൻസ് ഇന്ന് NIA കോടതിയെ സമീപിക്കുകയും പോലീസ് ആവശ്യപ്പെടുന്ന തൻ്റെ പ്രൊഡക്ഷൻ വാറന്റ് അനുവദിച്ചാൽ അവർ ഉറപ്പായും തന്നെ എൻകൗണ്ടർ ചെയ്യുമെന്നും അതുകൊണ്ട് കസ്റ്റഡി അപേക്ഷ നിരസിക്കണമെന്നും വീഡിയോ കോൺഫറൻസിംഗ് വഴി തന്നെ ചോദ്യം ചെയ്യാൻ അനുമതിനൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പെറ്റിഷൻ കോടതി അപ്പാടെ നിരസിക്കുകയായിരുന്നു. ലാ ആൻഡ് ഓർഡർ പോലീസിന്റെ വിഷയമാണെന്നാണ് കോടതി പറഞ്ഞത്.
കൊല്ലപ്പെട്ട സിദ്ദു മൂസേവലയുടെ പോസ്റ്റുമാർട്ടം നടപടികൾ ഇന്ന് പൂർത്തിയായി. നാളെ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിൻ്റെ അന്തിമ സംസ്കാരകർമ്മങ്ങൾ നടക്കുക.