പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
സർക്കാർ മെഷീനറി പൂർണ്ണപരാജയം. ഇന്നലെ ഒരു ബാങ്ക് മാനേജർ കൂടി കൊല്ലപ്പെട്ടു. കശ്മീർ പണ്ഡിറ്റുകൾ പലായനത്തിന് തയ്യറെടുക്കുന്നു !
കുൽഗാമിലെ ഇഡിബി ബാങ്ക് മാനേജരായ രാജസ്ഥാൻ സ്വദേശി വിജയ കുമാറിനെ അദ്ദേഹത്തിൻ്റെ ചേമ്പറിൽ കടന്നുചെന്ന് ഭീകരർ ഇന്നലെ വെടിവച്ചു കൊലപ്പെടുത്തി. രണ്ടു ദിവസം മുൻപാണ് കുൽഗാമിൽത്തന്നെ ഒരു അദ്ധ്യാപികയും സ്‌കൂളിൽ വച്ച് സമാനമായ രീതിയിൽ കൊല്ലപ്പെട്ടത്.
തങ്ങളെ ജമ്മുവിലേക്ക് സ്ഥലം മാറ്റുകയോ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനകം കശ്മീർ താഴ്വരയിൽനിന്നും കൂട്ടത്തോടെ പലായനം ചെയ്യുമെന്ന് കശ്മീർ പണ്ഡിറ്റുകൾ സർക്കാറിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്.
കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 6 ടാർജറ്റ് കില്ലിംഗാണ് കാശ്മീരിൽ നടന്നിരിക്കുന്നത്. ഇതിൽ രണ്ടു പോലീസുകാരും ഉൾപ്പെടും.