ഈ മനോഹരതീരത്ത് വീണ്ടുമൊരു ജന്മം കൂടി... പി.ടി യുടെ ഭാര്യയോടുള്ള തൃക്കാക്കരയിലെ ജനങ്ങളുടെ വാത്സല്യം യുഡിഎഫ് വിജയത്തിൽ ഒരു ഘടകമായിരുന്നു. വർഗ്ഗീയ പ്രീണനങ്ങളും ജനവിരുദ്ധനയങ്ങളും ഈ നാട്ടിൽ വിലപ്പോകില്ല. ഈ തെരഞ്ഞെടുപ്പുഫലം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ജനങ്ങളുടെ ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയാണ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

" ഭയകൗടില്യ ലോഭങ്ങൾ വളർക്കിലൊരു നാടിനെ" ഈ വിജയം ഓർമ്മിപ്പിക്കുന്നതും അതുതന്നെയാണ്. വർഗ്ഗീയ പ്രീണനങ്ങളും ജനവിരുദ്ധനയങ്ങളും ഈ നാട്ടിൽ വിലപ്പോകില്ല. ജനം അതംഗീകരിക്കില്ല. ഈ തെരഞ്ഞെടുപ്പുഫലം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ജനങ്ങളുടെ ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയാണ്.

ആവുന്നത്ര അക്ഷീണ പരിശ്രമം നടത്തിയിട്ടും എല്‍ഡിഎഫിന് നാമമാത്രമായി വോട്ടു വർദ്ധിപ്പിക്കാനായെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല ? വിജയം അവരിൽ നിന്നും എത്രയോ കാതം അകലെയായിപ്പോയി ? അവരുയർത്തിക്കാട്ടിയ വികസനം ജനത്തിന് സ്വീകാര്യമായില്ല.

യുഡിഎഫ് വിജയത്തിൽ നിർണ്ണായക ഘടകമായത് 20 -20 വോട്ടുകൾ തന്നെയാണ്. പിന്നെ പി.ടി യുടെ ഭാര്യയോടുള്ള തൃക്കാക്കരയിലെ ജനങ്ങളുടെ വാത്സല്യവും ഒരു ഘടകമായിരുന്നു. പി.സി ജോർജിനെ ഒപ്പം കൂട്ടിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി.

ഇന്ത്യയിൽ ഒന്നാകെ തകർന്നടിഞ്ഞ് അസ്തിത്വം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിന് ഈ വിജയം കേരളത്തിൽ അൽപ്പം ഊർജ്ജം പകരുന്നതാണ്.

യുഡിഎഫ് വിജയത്തിൽ അമിതാഹ്ളാദം പ്രകടിപ്പിക്കുകയും ലഡ്ഡുവിതരണം നടത്തുകയും ചെയ്യുന്ന നേതാക്കളും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഈ വിജയം അവരുടെ മികവ് കൊണ്ടാണോ ? ഒരിക്കലുമല്ല, മറിച്ച് ഒരു മാറ്റം ആഗ്രഹിക്കുന്ന ജനം നടത്തിയ പരീക്ഷണമായി ഇതിനെ കണക്കാക്കുക. അതിൻ്റെ നാന്ദിയാണ് ഈ ഭൂരിപക്ഷം..

അതുപോലെ തിരുത തോമ എന്ന് വിളിച്ചാക്ഷേപിക്കുന്നവർ ഓർക്കണം ആ മീൻ ആരൊക്കെയാണ് കഴിച്ചതെന്നും അവരൊക്കെ ഇപ്പോഴും പാർട്ടിയിൽത്തന്നെ ഉണ്ടോയെന്നും ?

കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങൾ കൈക്കൊള്ളുന്ന നിലപാടുകളെപ്പറ്റി ആത്മപരിശോധന നടത്താനുള്ള അവസരങ്ങളാണ് ഇനിയുള്ള കാലയളവ്. അധികാരം കിട്ടിപ്പോയാൽ ജനാഭിപ്രായം അറിയാൻ ശ്രമിക്കാതെ സ്വന്തം തീരുമാനങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യമല്ല ഏകാധിപത്യമാണ് എന്ന സത്യം ഇടത് - വലത് മുന്നണികൾ ഇനിയെങ്കിലും ഓർത്താൽ നന്ന്.

Advertisment