/sathyam/media/post_attachments/Yc1dfrcTtHpycPf4Kthh.jpg)
വിശ്വപ്രസിദ്ധ കനേഡിയൻ ഗായകൻ 28 കാരനായ ജസ്റ്റിൻ ബീബർക്ക് Ramsay Hunt Syndrome എന്ന രോഗമാണ്. മുഖത്തിന്റെ ഒരു ഭാഗം പക്ഷഘാതം പിടിപെട്ടു മരവിച്ചുപോകുന്നതും ആ ഭാഗത്തെ ചെവിക്ക് കേൾവിയില്ലാ താകുകയും ചെയ്യുന്നതാണ് ഈ രോഗം.
ജസ്റ്റിൻ ബീബർക്ക് ഇപ്പോൾ ഒരു കണ്ണടയ്ക്കാനോ ചിരിക്കാനോ കഴിയുന്നില്ല. ഈ വൈറസ് തന്നെ വല്ലാതെ ആക്രമിച്ച് അവശനാക്കിയിരിക്കുന്നുവെന്ന് 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ഇതുമൂലം തൻ്റെ വേൾഡ് ടൂർ പ്രോഗ്രാമിലെ 3 ഷോകൾ ക്യാൻസൽ ചെയ്യാനും അദ്ദേഹം നിര്ബന്ധിതനായിരിക്കുകയാണ്.
/sathyam/media/post_attachments/Ocl1HuDYt9dxdvj0sJIa.jpg)
അമേരിക്കയിലെ മയോ ക്ലിനിക്ക് നൽകുന്ന വിശദീകരണപ്രകാരം Ramsay Hunt Syndrome സാധാരണയായി ബാധിക്കുന്നവരിൽ ഭൂരിഭാഗത്തിനും ഇത് താൽക്കാലികമായിരിക്കുമത്രെ , എന്നാൽ ഒരു വിഭാഗക്കാരിൽ ഇത് മാറാത്ത അവസ്ഥയിൽ നിലനിൽക്കുകയും ചെയ്യുന്നു എന്നതാണ്.
60 വയസ്സിനുമുകളിലുള്ളവരിലാണ് ഈ രോഗം അധികമായി ബാധിക്കുക. രോഗബാധിതർക്കു കണ്ണിനു കാഴ്ചകുറയുകയും കണ്ണടയ്ക്കാൻ കഴിയാതെ വരുകയും കാതുകൾക്ക് കേൾവി ശക്തി നശിക്കുകയും വേദനയുണ്ടാകുകയും ചെയ്യാറുണ്ട്.
മയോ ക്ലിനിക്ക് നൽകുന്ന വിശദീകരണപ്രകാരം ചിക്കൻ പോക്സ് ഉണ്ടാക്കുന്ന വൈറസുകളാണ് Ramsay Hunt Syndrome നു കാരണക്കാർ എന്ന് പറയുന്നു .ചിക്കൻ പോക്സ് ഭേദമായാലും അതിൻ്റെ വൈറസുകൾ വർഷങ്ങളോളം നമ്മുടെ നാഡീവ്യൂഹങ്ങളിൽ ഉണ്ടായിരിക്കുകയും വീണ്ടുമവ സജീവമാകുകയും ചെയ്യുമ്പോഴാണ് മുഖത്ത് ഇത്തരത്തിലുള്ള പക്ഷാഘാതം സംഭവിക്കുന്നത് എന്നാണ്.
/sathyam/media/post_attachments/RawMJO26Bn8Ko9jMXMHQ.jpg)
തുടർച്ചയായ ചെവി വേദന, കാതുകളിൽ മുഴക്കം,കേൾവിക്കുറവ്, ഒരു കണ്ണടയ്ക്കാൻ ബുദ്ധിമുട്ട്, വേദന, തലകറക്കം,വായിലും കണ്ണിലും ഈർപ്പക്കുറവ്, സ്വാദില്ലായ്മ ഇവയാണ് Ramsay Hunt Syndrome ന്റെ ലക്ഷണങ്ങൾ.
Ramsay Hunt Syndrome മൂലമുള്ള പക്ഷാഘാതം സംഭവിച്ചാൽ ഉടനടി ചികിത്സതേടേണ്ടതാണ്. കാരണം ഇത് സംഭവിച്ച് മൂന്നു ദിവസത്തിനുള്ളിൽ മതിയായ ചികിത്സ ലഭിച്ചാൽ അസുഖം മാറാനുള്ള സാദ്ധ്യത അധികമാണ്.