/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ജൂൺ 17 വെള്ളിയാഴ്ചയുടെ ശംഖ് ശാസ്ത്ര പ്രാകാരം ലഭിച്ചിരിക്കുന്നത്. ശാസ്ത്ര പ്രകാരം വെള്ളിയാഴ്ച തുലാം രാശിയാണ്. വെള്ളിയാഴ്ച പൊതുവേ എല്ലാവർക്കും വളരെ നല്ല ദിവസമായി കാണുന്നു. കാർഷിക മേഖല ആദായകരമാത്തീരും. എതിരാളികളുമായി ഒത്തുതീർപ്പിൽ എത്തിച്ചേരും. രോഗികൾക്ക് വളരെ ആശ്വാസം ലഭിക്കുന്നതായി കാണുന്നു. സമ്പത്തിക മേഖലയിൽ പുരോഗതി ലഭിക്കുന്നതായി കാണുന്നു.
വീടും വാഹനങ്ങളും വാങ്ങാനും വിൽക്കുവാനും ഏറ്റവും ഉത്തമ ദിവസമാണ് വെള്ളിയാഴ്ച. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ എല്ലാ മേഖലകളിലും വിജയം കൈവരുന്നതാണ്.
വെള്ളിയാഴ്ച ദിവസം നിങ്ങൾ എടപെടുന്ന എല്ലാ മേഖലകളിലും വിജയം സുനിശ്ചിതമാണ്. ഉത്സാഹത്തോടെയുള്ള സംസാരത്തിലൂടെ നിങ്ങളിലേക്ക് ധനം വന്നുചേരുന്ന ദിവസമാണ്.
വെള്ളിയാഴ്ച ദിവസം പണം കടം കൊടുക്കുകയോ, ജാമ്യം നിൽക്കുകയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
ബന്ധുജനങ്ങളും, സുഹൃത്തുക്കളുമായി തമാശിന് പോലും എന്റെ കയ്യിൽ 10 -ന്റെ കാശ് ഇല്ലായെന്ന് പറയരുത്.
ദൂരെയാത്ര ചെയ്യുന്നവർക്ക് വെള്ളിയാഴ്ച സമയം അനുകൂലമല്ല. അങ്ങനെ യാത്ര വേണ്ടി വരുന്നവർ അതി രാവിലെ ഉണർന്ന് മെഴുകുതിരിയോ നെയ് വിളക്കോ തെളിച്ച് ഈശ്വരരാധന നടത്തി മനസ്സ് ഈശ്വരനിൽ അർപ്പിച്ച് എന്തിന് വേണ്ടിയാണോ യാത്ര ചെയ്യുന്നത് അതിന്റെ സഫലതക്ക് വേണ്ടി കഴിവുള്ള ദാന ധർമ്മം കഴിച്ച് പുറപ്പെട്ടാൽ കാര്യസാധ്യമുണ്ടാകുന്നതാണ്.
നിങ്ങൾക്ക് ഏത് ലക്ഷ്യവും സാധിക്കാൻ കഴിയുന്ന ദിവസമാണ് വെള്ളിയാഴ്ച. ധന സംബന്ധമായ ദിവസമായതിനാൽ ഏവരും ശുദ്ധ വൃത്തിയോടു കൂടി ജീവിതത്തിൽ പണം തടസ്സമില്ലാതെ തങ്ങളിലേക്ക് ഒഴികി വരുവാനായി കഴിയുന്നവർ രാവിലെ കൃത്യം 3 - 15 മുതൽ ധനമുദ്ര പിടിച്ച് 15 മിനിറ്റ് നേരം ധന ധ്യാനം നടത്തുന്നത് ജീവിതത്തിൽ ധനം വന്നു നിറയുന്നതിന് വളരെ ഉപകാര പ്രദമാകുന്നു.
പരസ്പരം സ്നേഹിക്കുന്നവർക്കും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ല ദിവസമാണ് വെള്ളിയാഴ്ച. ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ദിവസം കൂടിയാണ് വെള്ളിയാഴ്ച.
വലിയ സ്ഥാനത്ത് ഇരിക്കുന്ന ചിലർക്ക് സ്ഥാന ചലനം ഉണ്ടായേക്കാം. ചിലർക്ക് ഈ ദിവസം ധന സംബന്ധമായകാര്യങ്ങളിൽ നഷ്ടം സംഭവിക്കാം. മന:സ്വസ്തത കുറയാം.
പരിഹാരമായി ദിവസത്തിന്റെ പകുതിക്ക് മേൽ അവനനവന്റെ വിശ്വാസ പ്രകാരമുള്ള പ്രാർത്ഥനയും ധ്യാനവും കൂടാതെ ദാന ധർമ്മവും വിശേഷാൽ അന്ന ദാനവും നടത്തുക.
ഇങ്ങനെ ചെയ്താൽ എല്ലാ വിധ ദുഃഖ ദുരിതങ്ങളിൽ നിന്നും ഈശ്വരകൃപയാൽ ഈ ദിവസം ഏവർക്കും മോചനം ലഭിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.
8, 17, 26 തിയതികളിൽ ജനിച്ചവർക്ക് ഇന്ന് വളരെ ഗുണകരമായി കാണുന്നു. ഈ ദിവസം ജനിച്ചവർ ഓയിൽ മിൽ പോലുള്ള സംരഭങ്ങൾ ഈ ദിവസം തുടങ്ങുന്നത് അവർക്ക് ഭാവിയിൽ വൻ വിജയം കൈവരിക്കാൻ സാധിക്കുന്നതായി കാണുന്നു.
സംശയങ്ങള്‍ക്ക്: ഷൈൻ ജി വാരണം 6238794709.