/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ജൂൺ മാസം 22 - ബുധനാഴ്ചയിലെ ശംഖ് രാശി മിഥുനമാകയാൽ വിശ്വാസികൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു. ഏതൊരു വിദ്യാർത്ഥിക്കും പുതിയ ഒരു കോഴ്സിന് ചേരാൻ ഇന്ന് സമയം വളരെ അനുകൂലമാകുന്നു.
ബുദ്ധിശക്തി, ഓർമ്മശക്തി, കണക്ക് പരീക്ഷയിൽ വിജയം, ജീവിതത്തിന്റെ വിവിധ തുറകളിൽ ഏവർക്കും വിജയം ലഭിക്കുന്ന ഒരു നല്ല ദിവസമായി ഈ ബുധനാഴ്ച കാണുന്നു. മറ്റുള്ളവരോട് ബുദ്ധി പൂർവ്വം സംസാരിക്കുന്നത് വഴി അവരവർക്ക് ആവശ്യമുള്ള കാര്യങ്ങൾ നേടിയെടുക്കുന്നതിനും മറ്റുള്ളവരുടെ സ്നേഹം കവർന്ന് എടുക്കുന്നതിനും സഹായിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. പുതിയ വിദ്യകൾ പഠിക്കുന്നവർക്കും, പരീക്ഷ എഴുതുന്നവർക്കും വിജയ സാധ്യതയുള്ള ദിവസമാണ്.
പുസ്തക രചന, മറ്റ് ലേഖനങ്ങൾ എഴുതുക, നോവൽ എഴുതുക തുടങ്ങി ഏത് എഴുത്ത് കാര്യങ്ങളും ഈ ദിവസം തുടങ്ങാവുന്നതാണ്. സർക്കാർ ജോലിക്ക് വേണ്ടി പരീക്ഷ എഴുന്നവർക്ക് വിജയം ലഭിക്കുന്നതായി കാണുന്നു. ഭാര്യ ഭർത്താക്കൻമാർ തമ്മിൽ നല്ല സ്നേഹ ബന്ധത്തിൽ കഴിയാൻ ഇന്നത്തെ ദിവസം ഉപകരിക്കുന്നതായി കാണുന്നു.
അസുഖങ്ങൾ മാറുന്നതിനായി ഔഷധങ്ങൾ സേവിക്കുന്നവർക്ക് ഇന്ന് രോഗശാന്തി പെട്ടെന്ന് ലാഭിക്കുന്നതാണ്. ഇന്ന് ബുദ്ധിശക്തി കൂടുതൽ ലഭിക്കുന്ന ദിവസമായതിനാൽ ആലോചയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇന്നത്തെ ദിവസം ലാഭകരമായിത്തീരുന്നതാണ്.
കൂട്ടുകച്ചവടം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. അവനവന്റെ വിശ്വാസ പ്രാകാരമുള്ള ജപ ധ്യാനങ്ങൾ കഴിവതും ഉദയത്തിനുള്ളിൽ തീർക്കുന്നത് ഇന്ന് ഏർപ്പെടുന്ന എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ സഹായകരമാണ്.
രാവിലെ 5 - 20 മുതൽ 6 - 10 വരെയുള്ള സമയം ജപ ധ്യാനങ്ങൾക്കായി മാറ്റിവെയ്ക്കുന്നത് ജീവിത പൂരോഗതിക്ക് കൂടുതൽ ഗുണകരമായി കാണുന്നു. ഈ പ്രാർത്ഥന ഈ ദിവസം ഉണർന്ന ഉടനെ ബെഡിൽ ഇരുന്നു കൊണ്ട് 21 തവണ ചൊല്ലുന്നത് നിങ്ങൾ ഇന്ന് ഏർപ്പെടുന്ന എല്ലാ മേഖലകളിലെയും തടസ്സങ്ങൾ അകന്ന് കൂടുതൽ പുരോഗതി ലഭിക്കാൻ സഹായിക്കുന്നതാണ്.
"ദൈവം എന്റെ കൂടെയുണ്ട്. ദൈവം എന്നെ സഹായിക്കുന്നുണ്ട്. ദൈവമാണ് എന്നെ നയിക്കുന്നത്."
4, 13, 22, 31 തീയതികളിൽ ജനിച്ചവർക്ക് ഇന്ന് വളരെ നല്ല ദിവസമായി കാണുന്നു. ഈ ദിവസം ജനിച്ചവർ ഇന്ന് തുടങ്ങി വെയ്ക്കുന്ന എല്ലാ വിധ സംരംഭങ്ങളും ഭാവിയിൽ വിജയം വരിക്കുന്നതായി കാണുന്നു.
ഇളം പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ഇന്ന് ധരിക്കുന്നത് ഗുണഫലങ്ങൾ കൂടുതൽ ലഭിക്കാൻ സഹായകരമാണ്. അതിന് കഴിയാത്തവർ ഈ നിറം വരുന്ന പേനയോ, തൂവാലയോ കൈയ്യിൽ കരുതുക.
ബുദ്ധിപരമായ ജോലികൾ ചെയ്യുന്നവർ ഈ ദിവസം പ്രത്യേകം ജപ ധ്യാനങ്ങൾ ചെയ്ത് ഈശ്വരശക്തി കൂടുതൽ ആർജിക്കുന്നത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ ഉന്മേഷ പൂരിതമാക്കാൻ സഹായിക്കുന്നതാണ്.
കലാപരമായ വിദ്യകൾ, സുഗന്ധങ്ങൾ വിൽക്കുന്നവർ, മറ്റ് സാസ്കാരിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെല്ലാം ഈ ദിവസം വളരെ അനുഗ്രഹകരമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഷൈൻ ജി വാരണം 6238794709.