/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ജൂൺ 24 വെള്ളിയാഴ്ചയിലെ ശംഖ് രാശി തുലാം ആകയാല്‍ വെള്ളിയാഴ്ച എല്ലാവർക്കും വളരെ നല്ല ദിവസമായി കാണുന്നു. കാർഷിക മേഖല ആദായകരമായിത്തീരും. ശത്രുക്കളുമായി രമ്യതയിൽ എത്തിച്ചേരും. അസുഖ ബാധിതർക്ക് വളരെ ആശ്വാസം ലഭിക്കുന്നതായി കാണുന്നു.
സമ്പത്തിക മേഖലയിൽ വളരെ പുരോഗതി ലഭിക്കുന്നതായി കാണുന്നു. വീടും വാഹനങ്ങളും വാങ്ങാനും വിൽക്കുവാനും ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല ദിവസമാണ് വള്ളിയാഴ്ച.
മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ നയപരമായി ഉപയോഗിച്ച് സംസാരിച്ചാൽ എല്ലാ മേഖലകളിലും ഇന്ന് വിജയം ലഭിക്കുന്നതാണ്. ഇന്നത്തെ ദിവസം നിങ്ങൾ ശുഭകരമായി ഇടപെടുന്ന എല്ലാ മേഖലകളിലും വിജയം ലാഭിക്കുന്നതായി കാണുന്നു.
ഉത്സാഹത്തോടെയുള്ള കർമ്മത്തിലുടെ നിങ്ങളിലേക്ക് ധനം വന്നുചേരുന്ന ദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം പണം കടം കൊടുക്കുകയോ, ജാമ്യം നിൽക്കുകയോ ചെയ്യുന്നത് കഴിയുമെങ്കിൽ ഒഴിവാക്കേണ്ടതാണ്.
രാവിലെ 4-50 മുതൽ 5-50 AM വരെ ധനപരമായ ലാഭത്തിന് വേണ്ടി ധനമുദ്ര പിടിച്ച് ധന ധ്യാനം ചെയ്യുന്നത് പണം നിങ്ങളിലേക്ക് തടസ്സമില്ലാതെ ഒഴുകിയെത്താൻ വഴി ഒരുക്കുന്നതാണ്.
ഈ വെള്ളിയാഴ്ച ദൂരെയാത്ര ചെയ്യുന്നവർക്ക് വളരെ നല്ല ഫലം ലഭിക്കുന്നതായി കാണുന്നു.
യാത്ര വേണ്ടി വരുന്നവർ അതിരാവിലെ ഉണർന്ന് മെഴുകുതിരിയോ, നെയ് വിളക്കോ തെളിച്ച് ഈശ്വരരാധന നടത്തി മനസ്സ് ഈശ്വരനിൽ അർപ്പിച്ച് യാത്ര പുറപ്പെടുന്നത് വളരെ ഉത്തമമാകുന്നു.
ഈ വള്ളിയാഴ്ച നിങ്ങൾക്ക് ഏത് ലക്ഷ്യവും സാധിക്കാൻ കഴിയുന്ന ദിവസമാണ്. ധന സംബന്ധമായ ദിവസമായതിനാൽ ഈ ദിവസം ഏവരും ശുദ്ധ വൃത്തിയോടു കൂടി ജീവിതത്തിൽ പണം തടസ്സമില്ലാതെ തങ്ങളിലേക്ക് ഒഴികി വരുവാനായി കഴിയുന്നവർ രാവിലെ കൃത്യം 4.50 AM മുതൽ ധനമുദ്ര പിടിച്ച് 15 മിനിറ്റ് നേരം ധന ധ്യാനം നടത്തുന്നത് ജീവിതത്തിൽ പണം വന്നു നിറയുന്നതിന് വളരെ ഫലപ്രദമാകുന്നു.
പരസ്പരം സ്നേഹിക്കുന്നവർക്കും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ല ദിവസമാണ് ഇന്ന്. ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ദിവസം കൂടിയാണ് ഇന്ന് എന്നത് മറക്കാൻ പാടില്ല.
ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ചിലർക്ക് സ്ഥാന ചലനം ഉണ്ടായേക്കാം ചിലർക്ക് ഈ ദിവസം ധന സംബന്ധമായകാര്യങ്ങളിൽ നഷ്ടം സംഭവിക്കാം. മന:സ്വസ്തത കുറയാം.
പരിഹാരമായി അതിരാവിലെ തന്നെ അന്ന ദാനം നടത്തുകയോ അത് നടത്തുന്ന സ്ഥാപനങ്ങളെ അവനവന്റെ കഴിവിനുസരിച്ച് മറ്റാരും അറിയാതെ സഹായിക്കുക്കുകയാ ചെയ്യുക.
ഇങ്ങനെ ചെയ്താൽ എല്ലാ വിധ ദുഃഖ ദുരിതങ്ങളിൽ നിന്നും ഈശ്വരകൃപയാൽ ഈ ദിവസം ഏവർക്കും മോചനം ലഭിക്കുന്നുതായി രാശിയിൽ കാണുന്നു.
6, 15, 24 തിയതികളിൽ ജനിച്ചവർക്ക് ഈ വെള്ളിയാഴ്ച വളരെ ഗുണകരമായി കാണുന്നു. ഈ ദിവസം ജനിച്ചവർ ഈ ദിവസം തുടങ്ങുന്ന സംരംഭങ്ങൾ അവർക്ക് ഭാവിയിൽ വൻ വിജയം നേടി കൊടുക്കാൻ സാധ്യതയുള്ളതായി തെളിയുന്നു.
സംശയങ്ങള്‍ക്ക്: ഷൈൻ ജി വാരണം 6238794709.