ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ഈ ഞായറാഴ്ച ഔഷധസേവ ആരംഭിക്കുന്നത് ഗുണകരമാകും. ഭവനം ശുചിയാക്കുക, രോഗീ സന്ദര്‍ശനം എന്നിവ ഈശ്വരാനുഗ്രഹം ലഭിക്കാന്‍ ഇടയാക്കും - ശംഖ് രാശിപ്രകാരം ഞായറാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ജൂൺ 26 ഞായാറാഴ്ചയിലെ ശംഖ് രാശി പ്രകാരം ഈ ദിവസം ഏല്ലാവർക്കും പുത്തൻ ഉണർവ് ലഭിക്കുന്ന ദിവസമാണ്. ദൈവാനുഗ്രഹം ഏറ്റവും കൂടുതൽ ഏവർക്കും ലഭിക്കും. പ്രാർത്ഥനക്കും ധ്യാനത്തിനുമായി രാവിലെ 4.30 മുതൽ ഉച്ചക്ക് മുൻപ് 7.30 വരെയുള്ള സമയം വളരെ ഉത്തമവും ദൈവ കൃപ ഏറ്റവും അധികമായി ലഭിക്കുന്ന ദിവസവുമാകുന്നു.

എല്ലാ മേഖലകളിലും പ്രത്യേകിച്ച് സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറി ഉയർച്ചയിലേക്ക് എത്തിച്ചേരണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാവുന്ന ദിവസമാണ് ഞായറാഴ്ച. പ്രധാനമായും ധൈര്യം, ശക്തി, കല്പനാ വൈഭവം, കീർത്തി, സന്തോഷം, ശുപാപ്തിവിശ്വാസം, നല്ല ആരോഗ്യം എന്നിവ ലഭിക്കുന്ന ദൈവാനുഗ്രഹം കൂടുതൽ ഉള്ള ദിവസമാണ് ഈ ഞായറാഴ്ച.

അതു പോലെ മനസികമായും ശാരീരികമായും ആത്മീയമായും ഏവർക്കും സംതൃപ്തി ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് ഈ ദിവസം.

കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങൾ, അപസ്മാരം, വിളർച്ച തുടങ്ങിയവ ഉള്ളവർ ഈ ദിവസം ഔഷധങ്ങൾ കഴിക്കുവാൻ ആരംഭിക്കുന്നത് വളരെ ഗുണകരമായി കാണുന്നു.
പുരുഷന്മാരും സ്ത്രീകളും ഇന്നത്തെ ദിവസം വെള്ള വസ്ത്രങ്ങളോ വെള്ളയിൽ മഞ്ഞ, ചുവപ്പ് നിറങ്ങൾ ചേർന്ന വസ്ത്രങ്ങളോ ധരിക്കുന്നത് ഇന്ന് ഭാഗ്യവർദ്ധനവിന് കൂടുതൽ നല്ലതാകുന്നു.
കുട്ടികൾക്ക് ബുദ്ധിശക്തി, ഓർമ്മശക്തി വിശ്വാസം എന്നിവ വളരെയധികം വർദ്ധിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ഇന്ന് രാവിലെ മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ ഓരോരുത്തരും സ്വന്തം ഭവനം വൃത്തിയാക്കി അടുക്കും ചിട്ടയും വരുത്തുന്നത് ഈശ്വരാനുഗ്രഹം വളരെ കൂടുതൽ ലഭിക്കുന്നതിനും അതു വഴി സാമ്പത്തിക തകർച്ചയിൽ നിന്നും, കച്ചവട പരാജയത്തിൽ നിന്നും, ജീവിത തകർച്ചയിൽ നിന്നും, രോഗങ്ങളിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ദൈവാനുഗ്രഹത്താൽ മോചനം നേടുന്നതിന് സഹായകരമായി കാണുന്നു.

ഇന്നത്തെ ദിവസം പ്രാർത്ഥനക്കും ധ്യാനത്തിനും ശേഷം കഴിയുന്നവർ രോഗികളെ സന്ദർശിക്കുകയും ഇരുചെവി അറിയാതെ അവർക്ക് എന്തെങ്കിലും സഹായം നൽകുകയും ചെയ്യുന്നതായാൽ അവർ ചെയ്തിരിക്കുന്ന കൊച്ചു കൊച്ചു തെറ്റുകൾക്ക് ഈശ്വരനിൽ നിന്ന് ക്ഷമ ലഭിക്കുന്നതായിരിക്കും.

ക്രിയാ യോഗ ധ്യാനസാധന മനസ്സിലാക്കിയിട്ട് ഉള്ളവർ ഈ ദിവസം 72 ക്രിയകൾ ചെയ്ത് ധ്യാനിക്കുന്നത് അവരുടെ ആത്മീയ പുരോഗതിക്ക് വളരെയധികം സഹായിക്കുന്നതാണ്.
1, 10, 19, 28 തിയ്യതികളിൽ ജനിച്ചവർക്ക് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന ദിവസം കുടിയാണ് ഞായറാഴ്ച. ഇവർ ഇന്ന് തുടങ്ങിവെയ്ക്കുന്ന എല്ലാ കാര്യങ്ങളും വലിയ വിജയത്തിൽ എത്തിചേരുന്നതായിരിക്കും. 4, 13, 22, 31 തിയതികളിൽ ജനിച്ചവർക്കും മേൽ ഗുണം തന്നെയാണ്.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം 6238794709.

Advertisment