സാമ്പത്തികമായി ഉയര്‍ച്ച, മനസ്ധൈര്യം എന്നിവ ഗുണകരമാകും. അപകട സാധ്യത സൂക്ഷിക്കണം. കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഉത്തമം - ശംഖ് രാശി പ്രകാരം ഈ ചൊവ്വാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ജൂൺ 28 ചൊവ്വാഴ്ചയിലെ ശംഖ് രാശി ഫലം പ്രകാരം സമ്പത്ത്, ആരോഗ്യം, ജീവിത വിജയം എന്നിവക്കായി പരിശ്രമിക്കുന്നവർക്ക് വളരെ ഗുണം ചെയ്യുന്ന ദിവസമാണ് ചൊവ്വാഴ്ച. ഓരോ വ്യക്തിയും ഈ ചൊവ്വാഴ്ച രാവിലെ സൂര്യോദയം മുതൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുന്നു.

സാമ്പത്തികമായി ഉയർച്ച ലഭിക്കുന്ന ദിവസമാണ് മാനസ്സികമായി വളരെ ധൈര്യം ഉണ്ടാവുന്ന ദിവസം കൂടിയായതിനാൽ ഈ ദിവസം സ്നേഹിതരോടും, അധികാരികളോടും , കുംബക്കാരോടും വളരെ ശ്രദ്ധിച്ച് സംസാരിക്കുക. മുറിവ്, ചതവ്, വീഴ്ച, ചെറിയ ചെറിയ അപകടങ്ങൾ തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ഉള്ള ദിവസമാകയാൽ ഓരോരുത്തരും ഈശ്വരനോടുള്ള പ്രാർത്ഥന വളരെ കൂട്ടേണ്ടതാണ്. സഹോദരങ്ങളിൽ നിന്ന് സാമ്പത്തികമായും മറ്റ് പല വിധത്തിലും സഹായങ്ങൾ ലാഭിക്കാൻ സാധ്യതയുള്ളതായി കാണുന്നു.

ഇന്ന് സ്വന്തമായോ, വാടകക്കോ വീടും സ്ഥലവും ഉള്ളവർ അവരവരുടെ വീടും പരസരവും നന്നായി വൃത്തിയാക്കുകയും ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നന്നായി അടുക്കി ചിട്ടപെടുത്തുന്നത് ഭവനത്തിലേക്ക് ധനവും, ഐശ്വര്യവും കൂടുതൽ കടന്നു വരുവാനും കട ബാദ്ധ്യതകൾ തീർന്ന് കിട്ടുവാനും സഹായകരമാണ്.

ഈ ദിവസം കഴിയുന്നവർ ചുവന്ന വസ്ത്രങ്ങൾ ഉദാ: ഷർട്ട്, സാരി, ചുരിദാർ ചുരിങ്ങയത് ഒരു ചുവന്ന പേന എങ്കിലും കയ്യിൽ കരുതുന്നത് ഭാഗ്യവർദ്ധനക്ക് സഹായിക്കുന്നതാണ്.

ജീവിതത്തിലും, തൊഴിലിലും, സമ്പത്തിലും ഉയർച്ചക്കായി രാവിലെ 5 - 10 AM മുതൽ ഉണർന്ന് ധനമന്ത്രമോ, മറ്റ് ധനലഭ്യതക്കുള്ള പ്രാർത്ഥനകളോ ജപിക്കുന്നതും ധ്യാനിക്കുന്നതും വളരെ ഗുണകരമായി കാണുന്നു.

രാവിലെത്തെ സമയം തന്നെ ഏല്ലാവരും ജപ ധ്യാനത്തിനായി കണ്ടെത്തിയാൽ . കടങ്ങൾ തീരുവാനും ലഭിക്കാനുള്ള പണം ലഭിക്കുവാനും ഈശ്വര സഹായം തീർച്ചയായും ലഭിക്കുന്നതായി കാണുന്നു.

ജപ ധ്യാനങ്ങൾക്ക് ശേഷം ഇന്ന് നിങ്ങൾ തുടങ്ങിവെയ്ക്കുന്ന എല്ലാ നല്ല കാര്യങ്ങളും 10 മടങ്ങായി വർദ്ധിച്ച് വരുന്നതായി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ചും ഇന്നത്തെ ദിവസം ഭൂമി സംബന്ധമായുള്ള എല്ലാ വിധ കൊടുക്കൽ വാങ്ങലുകൾക്കും ഉത്തമമാണ്.

ഏതു രീതയിലുള്ള ആയോധനകലകൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇന്ന് വളരെ നല്ല ദിവസമാകുന്നു. 1, 10, 19, 28 തീയതികളിൽ ജനിച്ചവർക്ക് ഇന്ന് വളരെ ശോഭനമായ ദിവസമായി കാണുന്നു.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം. 6238794709.

Advertisment