സോപ്പിൽ എന്തൊക്കെയുണ്ടെന്ന് അതിൻ്റെ പുറത്ത് എഴുതി വച്ചിട്ടുണ്ട്. അതെല്ലാം രാസവസ്തുക്കളാണ്. സോപ്പിൽ പാലും പഴവുമില്ല... അകാലനരയുടെ മുഖ്യകാരണം സോപ്പിലെ രാസവസ്തുക്കള്‍ തന്നെ (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ശരീരശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. ശരീരം വൃത്തിയാക്കാൻ മനുഷ്യൻ പണ്ടു മുതലേ ശ്രദ്ധിച്ചിരുന്നു. പല ഇലകളും കായ്കളുമൊക്കെ ഇതിനായി അവൻ പരീക്ഷിച്ചു നോക്കി. 'സോപ്പിൻ കായ്' എന്നൊരു കായ് തന്നെ പണ്ട് ഉപയോഗിച്ചിരുന്നു. ഇന്നത്തെ സോപ്പിനോളം പതയില്ലെങ്കിലും പതയുമായിരുന്ന ആ കായ ഇന്നാരും ഉപയോഗിക്കാറില്ല. ഗാന്ധിജി ഉപയോഗിച്ചിരുന്നത് ഒരു കല്ലായിരുന്നു.

നമ്മുടെ നാട്ടിൽ സാധാരണ ഉപയോഗിച്ചിരുന്നത് പയർപൊടി, കടലമാവ് തുടങ്ങി പ്രകൃതിയെ ദ്രോഹിക്കാത്ത വസ്തുക്കളായിരുന്നു. കുളി മിക്കവാറും പുഴയിലോ, കുളങ്ങളിലോ പോലെയുള്ള പൊതു ജലാശയങ്ങളിൽ ആയിരുന്നു. ചകിരിയും, ഇഞ്ചയുമൊക്കെ ശരീരം വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ്.

തലയിൽ താളിയായി ഉപയോഗിക്കാൻ താളിച്ചെടി എന്നു വിളിച്ചിരുന്ന ഒരു ചെടി ഉണ്ടായിരുന്നു. ചെമ്പരത്തിയിലയും മറ്റും താളിയായി ഉപയോഗിച്ചിരുന്നു. ഇന്നത്തെ ഷാംപൂ എന്നു പറയുന്ന രാസവസ്തുക്കളേക്കാൾ എത്രയോ ഗുണകരമായിരുന്നു അവയൊക്കെ.

മാത്രമല്ല ഇവയൊക്കെ ഉപയോഗിച്ചാൽ ജലാശയങ്ങൾ മലിനമാകാതെയിരിക്കുകയും ചെയ്യും. കക്കൂസ് കഴുകുന്ന രാസവസ്തുവിലും, തറ തുടയ്ക്കുന്ന രാസവസ്തുവിലും ഒക്കെക്കൂടി ഭൂമിയിലേക്കെത്തുന്ന രാസവസ്തുക്കളെല്ലാം നമ്മുടെ ജലാശയങ്ങളിൽ (കിണറുൾപ്പടെ) എത്തിച്ചേരുന്നു.

ഫലത്തിൽ ഘന മൂലകങ്ങളുടെ അളവ് വെള്ളത്തിൽ കൂടാൻ ഇതു കാരണമാകുന്നു. കിഡ്നി, കരൾ തകരാറുകൾക്ക് കാരണമന്വേഷിച്ച് വേറെ അലയേണ്ടതില്ല. പക്ഷേ ബുദ്ധിയുള്ള മലയാളിയെ കബളിപ്പിക്കുവാൻ പരസ്യ തന്ത്രങ്ങൾ മെനയുന്ന അതിബുദ്ധിമാന്മാരാണ് സോപ്പിൽ പാലും പഴമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്.

സോപ്പിൽ എന്തൊക്കെയുണ്ടെന്ന് അതിൻ്റെ പുറത്ത് എഴുതി വച്ചിട്ടുണ്ട്. അതെല്ലാം രാസവസ്തുക്കളാണ്. അതിൻ്റെ പാർശ്വഫലം എന്താണെന്ന് ഗൂഗിളിൽ സർച്ച് ചെയ്താലറിയാം. ഒരു പ്രത്യേക സോപ്പ് തേച്ചു കുളിച്ചാൽ കുട്ടിയുടെ ഹാജർ കുറയില്ല, മമ്മിയുടെ മുഖം എത്ര ലക്കിയാ തുടങ്ങി 24 പ്രാവശ്യം കുളിപ്പിക്കുന്ന സോപ്പു വരെ പരസ്യം വഴി വിറ്റഴിക്കപ്പെടുന്നു.

എല്ലാത്തിനും നിറവും മണവും നൽകുന്ന രാസവസ്തുക്കളിൽ മാത്രമേ വ്യത്യാസമുള്ളു. ഈ രാസവസ്തുക്കളെല്ലാം ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. അകാല നരയും, പ്രമേഹവുമൊക്കെ ഇതിൻ്റെ ഫലമായി ഉണ്ടാകും.

അതു കൊണ്ട് കൈകഴുകാനോ മറ്റോ മാത്രം സോപ്പ് ഉപയോഗിക്കുക. ഗുഹ്യഭാഗങ്ങളിൽ, കക്ഷങ്ങളിൽ, മുഖത്ത് (പ്രത്യേകിച്ച് കണ്ണിനു ചുറ്റും) ഒന്നും സോപ്പ് ഉപയോഗിക്കാതിരിക്കുക. ഷേവിംഗിനു പോലും സോപ്പ് ഉപയോഗിക്കേണ്ടതില്ല.

മനുഷ്യ ശരീരത്തിൻ്റെ സ്വാഭാവിക ഗന്ധം സുഗന്ധമാണ്. എന്നാൽ ഭക്ഷണം മാറിയാൽ അതിന് ദുർഗന്ധമാകും. സോപ്പു തേച്ച് അതു മാറ്റാനാവില്ല. ശരീര ദുർഗന്ധമകറ്റാൻ ഉപയോഗിക്കുന്ന മറ്റൊരപകടമാണ് 'ഡിഓർഡറൻസ്' എന്ന വസ്തുക്കൾ. ഇവയെല്ലാം പെട്രോളിയം പ്രോഡകട്സ് ആണ്.

വിദേശ മലയാളി തങ്ങളുടെ പ്രേയസിക്ക് സന്തോഷപൂർവ്വം കൊണ്ടു കൊടുക്കുന്ന 'ഫോറിൻ സ്പ്രേ' എന്ന സാധനം കക്ഷത്തിലാണ് മിക്കവരും പ്രയോഗിക്കുക. ലിംഫ്നോഡാണ് ഈ സ്ഥലം. അവിടെ പ്രയോഗിക്കുന്ന ടാൽക്കം പൗഡർ ഉൾപ്പടെയുള്ള ഈ വിഷങ്ങളാണ് ഇത്രയധികം ബ്രെസ്റ്റ് കാൻസർ രോഗികളെ സൃഷ്ടിച്ചത്.

മിക്ക സ്ത്രീകളും സ്തനാർബുദം ബാധിച്ച് സ്തനം നീക്കം ചെയ്തവരായി മാറിയിരിക്കുന്നു. കഴുത്തും ഒരു ലിംഫ് നോഡാണ് അവിടെയും പലരും പൗഡർ വാരിപ്പൂശാറുണ്ട്. എന്തിന് ഗുഹ്യ ഭാഗങ്ങളിൽ പോലും വിയർപ്പ് ഒഴിവാക്കാൻ പൗഡർ പ്രയോഗം നടത്താറുണ്ട്.

മേൽപ്പറഞ്ഞ വളരെ സെൻസിറ്റീവ് ആയ ഭാഗങ്ങളിൽ പ്രയോഗിക്കുന്ന ഈ കെമിക്കലുകൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും ശരീരം വിഷലിപ്തമാകുകയും ചെയ്യും. ഒരു കാരണവശാലും ഇത്തരം അബദ്ധങ്ങൾ കാണിക്കാതിരിക്കുക.

നല്ല ഭക്ഷണവും കഴിച്ച് യോഗയും ചെയ്ത് സുഖമായി കഴിയാം എന്നു കരുതുന്നവർ പോലും അറിവില്ലായ്മ മൂലം ചെയ്യുന്ന അബദ്ധങ്ങളാണ് മേൽ സൂചിപ്പിച്ചത്. മലയാളി തൻ്റെ നനച്ചു കുളിക്കുന്ന ഈരേഴത്തോർത്തു കൊണ്ട് ശരീരം നന്നായി ഉരച്ചു കഴുകിയാണ് കുളിച്ചിരുന്നത്.

ഏറിപ്പോയാൽ അല്പം തേങ്ങാപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ശരീരത്തു തേച്ചിരുന്നു. സിമൻറ് പണിക്കാർ വാഴയില ചെറുതായിക്കീറി കൈകാൽ കഴുകുന്നത് കണ്ടിട്ടുണ്ട്. ചിലർ പപ്പായ (ഓമ) യുടെ ഇലയും ഉപയോഗിക്കാറുണ്ട്.

ഇത്രയൊക്കെ മതിയെന്നിരിക്കെ പാലും പഴവും പിന്നെ ബദാമും ചേർത്തുണ്ടാക്കുന്നതെന്ന് അവകാശപ്പെടുന്ന സോപ്പുകൾ നമുക്കു വേണോ ? നിങ്ങൾ ചിന്തിക്കുക...

Advertisment