പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
ഇതാ ക്രിക്കറ്റിൽ പുതിയൊരു ഫോർമാറ്റ് രൂപമെടുത്തിരിക്കുന്നു. 60 ബോളുകളുടെ മാച്ച്, പേര് 6ixty. ഈ ഫോർമാറ്റിന്റെ ആദ്യ ടൂർണമെന്റ് 24 മുതൽ 28 ആഗസ്റ്റ് വരെ വെസ്റ്റ് ഇൻഡീസിലാണ് നടത്തപ്പെടുക.
6ixty മാച്ചിൽ ഒരു ബോളർക്ക് രണ്ട് ഓവറുകളിൽ കൂടുതൽ എറിയാൻ കഴിയില്ല. ഒരു എൻഡിൽ തുടർച്ചയായി 30 ബാളുകൾ എറിയുമ്പോൾ ബാക്കി 30 എണ്ണം മറ്റേ എൻഡിൽ നിന്നാകും ബൗൾ ചെയ്യുക.അതൊരു പുതുമയും പുതിയ പരീക്ഷണവുമാണ്. 6ixty യിൽ ഓരോ ടീമിലും 6 കളിക്കാർ വീതമാകും ഉണ്ടാകുക.
യുവാക്കൾ ക്രിക്കറ്റിൽ നിന്നകലുന്ന എന്ന നിരീക്ഷണമാണ് ഈ പുതിയ പരീക്ഷണത്തിനുള്ള കാരണം. അധികസമയം സ്റ്റേഡിയത്തിൽ ചെലവിടാൻ യുവാക്കൾക്ക് താൽപ്പര്യമില്ല. പരമാവധി രണ്ടു മണിക്കൂറാകും 6ixty മാച്ചിന്റെ സമയം.