ഈശ്വരാധീനവും ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയവും ലഭിക്കുന്ന ദിവസം. ഉദര രോഗികളും പ്രമേഹ രോഗികളും സൂക്ഷിക്കണം. കടബാധിതര്‍, മാറാരോഗികള്‍, ഭവനരഹിതര്‍ എന്നിവര്‍ ഈശ്വരധ്യാനം ചെയ്യുന്നത് ഗുണകരം - ശംഖ് രാശി പ്രകാരം വ്യാഴാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ജൂൺ 30 വ്യാഴാഴ്ചത്തെ ശംഖ് രാശി ധനു രാശിയായതിനാല്‍ ഈ ദിവസം ഏവർക്കും വളരെ നല്ല ദിസമായി കാണുന്നു. വ്യാഴാഴ്ച ഏവർക്കും എല്ലാ വിധ ഐശ്വര്യവും ലഭിക്കുന്നതായി രാശിയിൽ കാണുന്നു. പ്രത്യേകിച്ച് ഈ ദിവസം ലഭിക്കുന്ന ഗുണങ്ങൾ എന്തെക്കെ എന്ന് നോക്കാം.

ദൈവാധീനം, സാമ്പത്തിക അഭിവൃദ്ധി, സന്താന ഗുണം, എല്ലാവരിൽ നിന്നും സ്നേഹം, ശുഭാപ്തിവിശ്വാസം, നയപരമായ ഇടപെടൽ മൂലം എടപെടുന്ന കാര്യങ്ങളിൽ വിജയം, ആലോചന സിദ്ധി മുതലായവ കൂടാതെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം ലഭിക്കുന്നതായി കാണപ്പെടുന്നു.

വയറു സംബന്ധിച്ചുള്ള രോഗങ്ങൾ ഉളളവരും, പ്രമേഹം, മഹോദരം, കരൾ രോഗങ്ങൾ മഞ്ഞപിത്തം എന്നിവ ഉള്ളവരും വളരെ ശ്രിദ്ധിക്കേതായി കാണുന്നു. ഇന്നത്തെ ദിവസം എല്ലാ വിധത്തിലുമുള്ള ശുഭകാര്യങ്ങൾക്ക് ഉത്തമമാകുന്നു.

ജീവിത കഷ്ടപ്പാടുകളിൽ കഴിയുന്നവർക്ക് അതിൽനിന്നും മോചനം ലഭിക്കുവാനായി രാവിലെ കൃത്യം 4.50 ന് ഉണർന്ന് അവനന്റെ വിശ്വാസ പ്രകാരമുള്ള പ്രാർത്ഥനയും ധ്യാനവും നടത്തുകയും കഴിവുള്ളവർ ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവ സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നത് ശുഭഫലം പ്രദാനം ചെയ്യുന്നതായി കാണുന്നു.

ജീവിതത്തിൽ വളരെ കഷ്ടതകൾ അനുഭവിക്കുന്നവർ ഉദാ: കടം, മാറാ രോഗം, പാർപ്പിടമില്ലായ്ക തുടങ്ങിയവ മൂലം കഷ്ടതയിൽ കഴിയുന്നവർ ഈ ദിവസം കടം, രോഗം, എന്നിവ മാറാനും പാർപ്പിടം ലഭിക്കാനുമുള്ള നിയോഗം വെച്ച് ഈശ്വര പൂജകൾ ചെയ്യുന്നത് വളരെ ഫലപ്രദമായി കാണുന്നു.

ഇപ്രകാരത്തിൽ 9 വ്യാഴാചകളിൽ പ്രാർത്ഥന നടത്തുകയും നല്ല ഒരു ഗുരുവിൽ നിന്നും ധനമന്ത്ര ജപ ധ്യാനവും ധന മുദ്രാരഹസ്യവും മനസ്സിലാക്കി സാധന ചെയ്യുകയും ചെയ്താൽ ഫലം ശതഗുണി ഭവിക്കുന്നതാണ്.

3, 12, 21, 30 തീയതികളിൽ ജനിച്ചവർക്ക് ഈ വ്യാഴാഴ്ച ദിവസം വളരെ ഭാഗ്യദായകമാണ്. അവർ ഈ ദിവസത്തിൽ തുടങ്ങുന്ന എല്ലാ ശുഭ കാര്യങ്ങളും ഭാവിയിൽ നല്ല നിലയിൽ എത്തിചേരുന്നതാണ്.

മദ്യം, മയക്ക്മരുന്ന്, പുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ളവർക്ക് ദൈവാധീനം കുറയുന്നതിനാൽ ഈ ദിവസം ദിവസം കഴിവതും അതിൽ നിന്ന് വിട്ട് നിന്ന് ഈശ്വരധ്യാനം ചെയ്യുന്നത് അവർക്ക് ദൈവാധീനം വർദ്ധിക്കുവാൻ കാരണമാകുന്നതായി കാണുന്നു.

ക്രിയാ യോഗ ധ്യാന വിദ്യ പഠിച്ചിട്ടുള്ളവർ ഈ വ്യാഴാഴ്ച 30 ക്രിയകൾ ചെയ്ത് ധ്യാനിക്കുന്നത് അവരുടെ ആത്മീയ പുരോഗതിക്ക് വളരെ ഗുണകരമാക്കുന്നു.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം - 6238794709.

Advertisment