അതിഥി ദേവോ ഭവ: താജ് മഹൽ കാണാനൊരുങ്ങുകയാണോ... എങ്കിൽ ശ്രദ്ധിക്കുക, അൽപ്പം മുൻകരുതൽ നിങ്ങൾക്കാവശ്യമുണ്ട്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

താജ് മഹൽ കാണാനൊരുങ്ങുകയാണോ ? എങ്കിൽ ശ്രദ്ധിക്കുക, അൽപ്പം മുൻകരുതൽ നിങ്ങൾക്കാവശ്യമുണ്ട്... കാരണം അവിടെ കുരങ്ങന്മാരുടെ ആധിപത്യം, തെരുവ് നായ്ക്കൾ ഉയർത്തുന്ന ഭീഷണി, തേനീച്ചകളുടെ ആക്രമണം, ഉടമസ്ഥ രില്ലാതെ അലഞ്ഞുനടക്കുന്ന കാളകളും പശുക്കളും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും, മലിന മായ യമുനയിൽ നിന്നുള്ള ദുർഗന്ധവും ഒക്കെ നിങ്ങളുടെ മനസ്സ് മരവിപ്പിച്ചേക്കാം.

Advertisment

publive-image

നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ, ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ് മഹലിന്റെ ഇപ്പോഴത്തെ ദുരവസ്ഥയാണ് മുകളിൽ വിവരിച്ചിരിക്കുന്നത്.

താജ് മഹലിൽ വിദേശികളുൾപ്പെടെയുള്ള സന്ദർശകർ വരെ ഭീതിയിലാണ്. കാരണം കുരങ്ങുകളുടെ ആധി പത്യമാണ് അവിടെയെല്ലാം. അവിടുത്തെ ഫൗണ്ടൻ അവരുടെ സ്ഥിരം സ്വിമ്മിംഗ് പൂളാണ് പ്രത്യേകിച്ചും ചൂട് സമയത്ത് . അതുകൂടാതെ തെരുവുനായ്ക്കളും അവിടെ ധാരാളമാണ്. ഇവ ചിലരെ ആക്രമിക്കുകയും ചെയ്തി ട്ടുണ്ട്.

താജ് മഹലിൽ മുകൾഭാഗത്തും മറ്റു പലയിടങ്ങളിലുമായി കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകൾ നിരവധി സന്ദർശകരെ ആക്രമിച്ചിട്ടുണ്ട്. താജ് മഹലിന്റെ മുൻവശത്തെ റോഡുകളിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഉടമസ്ഥരില്ലാത്ത പശുക്കളും കാളകളുമാണ് മറ്റൊരു ഭീഷണി. അടുത്തിടെ അവിടെ സ്ഥാപിച്ചിരുന്ന RO വെ ള്ളത്തിന്റെ ടാങ്കും ഫിറ്റിങ്ങുകളും കാളകൾ തമ്മിലുള്ള പോരാട്ടത്തിൽ തകരുകയുണ്ടായി.കാളകൾ തമ്മിലെ പോര് അവിടെ സ്ഥിരമായ കാഴ്ചയാണ്.സൂക്ഷിച്ചു നടന്നില്ലെങ്കിൽ നമുക്കും പണി ഉറപ്പാണ്.

publive-image

പിന്നിലൂടെ ഒഴുകുന്ന യമുനാ നദിയും മലിനമാണ്. മാലിന്യങ്ങളും കന്നുകാലികളെ കുളിപ്പിക്കലും അവ യുടെ വിസർജ്യങ്ങളും മൂലം വെള്ളം വരെ ദൂഷിതമാണ്. താജ് മഹൽ കാണാനായി ആഗ്രയിലേക്ക് പോകുംമുമ്പ് ഒരു മുൻകരുതലും ശ്രദ്ധയും ഇക്കാര്യങ്ങളിലൊക്കെ അനിവാര്യമായിരിക്കുന്നു.

താജിലെ തേനീച്ചക്കൂടുകൾ ഒഴിവാക്കേണ്ട ഉത്തരവാദിത്വം പുരാവസ്തു വിഭാഗത്തിനാണ്. കുരങ്ങന്മാരെ പിടികൂടി വനത്തിൽ വിടേണ്ട ജോലി വനവിഭാഗത്തിനാണ്. നായ്ക്കൾ, പശുക്കൾ,കാളകൾ എന്നിവയെ പിടികൂടി അവിടെനിന്നും ഒഴിവാക്കേണ്ട ഉത്തരവാദിത്വം മുൻസിപ്പാലിറ്റിക്കാണ്. ഈ മൂന്നു വിഭാഗങ്ങളും ഏറെക്കാലമായി നിദ്രയിലാണ്. അവർക്ക് സഞ്ചാരികളുടെ സുരക്ഷയൊന്നും വിഷയമേയല്ല. ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കണം. ഇല്ലെങ്കിൽ സമരം ചെയ്ത് അത് നേടിയെടുത്തിരിക്കും. മറ്റു റിസ്‌ക്കുകളൊന്നും ഏറ്റെടുക്കാനാവർ തയ്യാറല്ല. ഇതാണ് നമ്മുടെ നാടിൻറെ പൊതുവായുള്ള ഇന്നത്തെ അവസ്ഥ.

publive-image

കുറേ വർഷങ്ങൾക്കുമുൻപ് യൂ.പി സർക്കാർ 2 കോടി രൂപ ചെലവിട്ട് താജ് മഹലിലെയും ആഗ്ര പട്ടണത്തി ലെയും കുരങ്ങുകളെ പിടികൂടി വന്ധീകരിക്കുന്ന പദ്ധതി നടപ്പാക്കുകയുണ്ടായി. എന്നാൽ അന്നുണ്ടായി രുന്നതിന്റെ മൂന്നിരട്ടി കുരങ്ങുകളാണ് ഇന്നവിടെയുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയും നടപടികളുമുണ്ടായില്ലെങ്കിൽ രാജ്യാന്തരതലത്തിൽ നമ്മുടെ യശ്ശസുയർത്തിയ താജ് മഹൽ എന്ന അതുല്യ പ്രണയസൗധത്തിന്റെ യശസ്സുതന്നെ കളങ്കപ്പെട്ടേക്കാം.

Advertisment