/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ജൂലൈ 1 - വെള്ളിയാഴ്ച്ചയിലെ ശംഖ് രാശി ഫലം പ്രകാരം ഈ ദിവസം ഏവരുടെയും ജീവിതത്തിൽ ഐശ്വര്യം നിറയുന്ന ഒരു ദിവസമായിട്ടാണ് കാണുന്നത്. കഷ്ടപ്പാടുകൾ കുറഞ്ഞ് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കുന്നതായി കാണുന്നു. ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവർ ഈ ദിവസം ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും ഈശ്വരാനുഗ്രഹത്താൽ വിജയിക്കാനുള്ള സാധ്യത കാണുന്നു.
വെള്ളിയാഴ്ച ഏവർക്കും സമ്പത്ത്, ധൈര്യം, ശക്തി, കല്പനാ വൈഭവം, കീർത്തി, സന്തോഷം, ശുഭാപ്തി വിശ്വാസം, ആരോഗ്യം എന്നിവ കുടുതൽ ലഭിക്കുന്നതായി കാണുന്നു. ഈ ദിവസം മറ്റുള്ളവരെ പറ്റിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് ദോഷകരമായിത്തീരുന്നതാണ്.
പ്രത്യേകിച്ചും ഇന്നത്തെ ദിവസം വാഹനങ്ങൾ വാങ്ങുവാനും, വിൽക്കുവാനും വളരെ നല്ല ഒരു ദിവസമാണ്. അതുപോലെ മറ്റുള്ളവരോട് കച്ചവടത്തിൽ ഏർപ്പെടുമ്പോൾ നന്നായി നിരീക്ഷിച്ചതിന് ശേഷം മാത്രമേ കരാറുകളിൽ ഏർപ്പെടാവു.
ഈ വെള്ളിയാഴ്ച സ്വന്തമായി കച്ചവടം തുടങ്ങി വെയ്ക്കുന്നവർക്ക് ഭാവിയിൽ വളരെ നേട്ടങ്ങൾ വന്നുചേരുന്നതായി കാണുന്നു. ഈ ദിവസം ആവശ്യമില്ലാതെ സുഹൃത്തുക്കളുമായി അധികം ഇടപെടാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ഇന്ന് കഴിയുമെങ്കിൽ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് ഉച്ചക്ക് മുൻപ് ഒഴിവാക്കേണ്ടതാണ്. മുൻകോപം, വൈരാഗ്യം, സ്വാർത്ഥത ഇവയെല്ലാം കഴിയുമെങ്കിൽ കഴിയുന്നവർ ഒഴിവാക്കേണ്ട ദിവസം കൂടിയാണ് ഈ വെള്ളിയാഴ്ച.
വെള്ളിയാഴ്ച ദിവസം ചെയ്യുന്ന തൊഴിൽ മേഖലയിൽ നന്നായി ശോഭിക്കാൻ ഏവർക്കും സാധിക്കുന്നതാണ്. പണം ചെലവഴിക്കുന്നത് വളരെ ശ്രദ്ധയോടെ വേണ്ടതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ചില ചില്ലറ വിഷമങ്ങൾ കൂടി കടന്നുവരുന്ന ദിവസമാകുന്നു ഈ വെള്ളിയാഴ്ച.
ഹൃദയാരോഗ്യക്കുറവ്, അപസ്മാരം, വിളർച്ച എന്നിവക്ക് സാധ്യതയുള്ള ദിവസം കൂടിയായതിനാൽ ഈ രോഗങ്ങൾ ഉള്ളവർ അവർ കഴിക്കുന്ന മരുന്ന് കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
വെള്ളിയാഴ്ച രാവിലെ 5 -20 മുതൽ 6 -20 വരെയുള്ള സമയത്ത് ഉണർന്ന് ദേഹശുദ്ധി വരുത്തി അവരവരുടെ വിശ്വാസപ്രകാരമുള്ള പ്രാർത്ഥനയും ധ്യാനവും വിശേഷിച്ച് ധന വർദ്ധനവിനുള്ള ധന സൗഭാഗ്യ മന്ത്രജപവും ധന മുദ്രാ സാധനയും ചെയ്യുന്നവർക്ക് പണം അവരുടെ ആവശ്യാനുസരണം അവരിലേക്ക് എത്തിച്ചേരുന്നതിന് ഇടയാക്കുന്നതാണ്.
1, 10, 19, 28 തിയ്യതികളിൽ ജനിവർക്കും 7, 16, 25 തിയ്യതികളിൽ ജനിച്ചവർക്കും ഇന്ന് വളരെ നല്ല ദിവസമായി കാണുന്നതിനാൽ ഇവർക്ക് ഇന്ന് വിജയത്തിന്റെ ദിവസം കൂടിയാണ്. ഇവർക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറങ്ങൾ വെള്ള, മഞ്ഞ, ഇളം നീല ഇവയിൽ ഏതെങ്കിലുമോ ഈ നിറം വരുന്ന പേനയോ ഒരു തൂവാലയോ കൈ കരുതുന്നത് വളരെ നല്ലതാകുന്നു.
സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം 6238794709.