മലയാളിയ്ക്ക് വീണ്ടും ന്യൂസിലാൻഡിൽ അഭിമാന നേട്ടം ; പാലാക്കാരി അലീന അഭിലാഷ് ആദ്യ വനിതാ പോലീസ് ഓഫീസർ

author-image
ജൂലി
Updated On
New Update

publive-image

പാലാ: ന്യൂസിലാൻഡിന്റെ പാർലമെന്ററി ജനാധിപത്യ ഭരണത്തിൽ, ചെന്നൈ മലയാളിയായ പ്രിയങ്കാ രാധാകൃഷ്ണൻ കമ്മ്യൂണിറ്റി ആൻഡ് വൊളന്ററി സെക്ടർ മന്ത്രിയായത് 2017-ൽ ന്യൂസിലാൻഡിലെ മലയാളികൾക്ക് അഭിമാനമേകിയ ഒരു വാർത്തായിരുന്നു. മലയാളികളുടെ മറുനാട്ടിലെ നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി പേരെടുത്തിരിക്കുന്നത് കോട്ടയം ജില്ലയിലെ പാലാക്കാരിയായ അലീന അഭിലാഷ് എന്ന യുവതിയാണ്. റോയൽ ന്യൂസിലാന്റ് പോലീസ് കോളേജിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കി ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടിയിരിക്കുകയാണ് അലീന.

Advertisment

publive-image

ഗ്രാജുവേഷൻ ചടങ്ങ് ഇന്നലെ വെല്ലിംഗ്ടണിൽ നടന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്ക്ലാന്റിൽ ആണ്. ന്യൂസിലാൻഡ് പോലീസിൽ ഓഫീസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്. പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിയ്ക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് 22 കാരിയായ അലീന. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് പോലീസിൽ ചേർന്നത്. ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസിലാൻഡിലേയ്ക്ക് കുടിയേറുകയായിരുന്നു.

publive-image

സമൂഹത്തോടുള്ള പ്രതിബന്ധതയാണ് പോലീസിൽ ചേരാൻ തീരുമാനിച്ചതിനു പിന്നിലെന്ന് അലീന പറഞ്ഞു. ഫാഷനിംഗിലും സിനിമാറ്റിക് ഡാൻസിംഗിലും കമ്പമുള്ള ആൾ കൂടിയാണ് അലീന. വിക്ടോറിയ കോളജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ ആൽബി അഭിലാഷ് ഏക സഹോദരനാണ്. പാലാ എം.എൽ.എ. മാണി സി, കാപ്പൻ, ജോസ് കെ. മാണി എം. പി., ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ എന്നിവർ അലീനയുടെ നേട്ടത്തിൽ വിളിച്ചഭിനന്ദിച്ചു.

publive-image

Advertisment