ആസ്‌ത്രേലിയക്ക് ഒരു പ്രത്യേകതയുണ്ട്. അവിടുത്തെ ജനനസംഖ്യയുടെ പകുതിയാളുകളുടെയും ഒന്നുകിൽ മാതാവ് അല്ലെങ്കിൽ പിതാവ് ജനിച്ചത് ലോകത്തെ മറ്റേതെങ്കിലും രാജ്യത്താണ് എന്നുള്ള വസ്തുത ആ രാജ്യത്തിനുമാത്രം സ്വന്തമാണ്. അതായത് ആസ്‌ത്രേലിയ പല ദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ഭൂമിയാണ് എന്നുതന്നെ പറയാം.
ഏതാണ്ട് 50 വർഷം മുൻപുവരെ ആസ്‌ത്രേലിയൻ ജനസംഖ്യയുടെ 90% വും ക്രിസ്ത്യൻ മതവിഭാഗങ്ങളായിരു ന്നുവെങ്കിൽ 2011 ൽ അവർ 60 % വും 2016 ൽ അവരുടെ ജനസംഖ്യ 50 % മായി കുറഞ്ഞിരിക്കുന്നു.
ഇപ്പോൾ ഏറ്റവും പുതിയ 2021 ലെ സെൻസസ് പ്രകാരം ആസ്‌ത്രേലിയയിലെ ക്രിസ്തുമത വിശ്വസിക്കൽ കേവലം 43.9 % ആയി കുറഞ്ഞിരിക്കുകയാണ്. ഇവരിൽ കത്തോലിക്കർ 20 % വും ആംഗ്ലിക്കൻ സഭ അനുയായികൾ 9.8 % വും വരും. ബാക്കി മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളാണ്.
എന്താണ് ഇതിനുള്ള കരണമെന്നല്ലേ ? മറ്റു മതങ്ങളുടെ അതിപ്രസരമോ മതം മാറ്റമോ അല്ല മറിച്ച് മതമുപേക്ഷിച്ച് ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്നവരുടെ ശതമാനം മറ്റുള്ള രാജ്യങ്ങളിലേതുപോലെ അവിടെ ഗണ്യമായി വർദ്ധിക്കുകയാണ്.
പുതിയ കണക്കുകൾ അനുസരിച്ച് ആസ്‌ത്രേലിയയിലെ 40 % ജനങ്ങൾ മതമില്ലാത്തവരായാണ് ജീവിക്കുന്നത്. മതമുപേക്ഷിക്കുന്നവരുടെ എണ്ണം ദിനം പ്രതി അവിടെ വർദ്ധിക്കുകയുമാണ്.
2011 ൽ ആസ്‌ത്രേലിയയിൽ മതമില്ലാത്തവർ 22 % ആയിരുന്നത് 2016 ൽ 30 % ആയി ഉയരുകയായിരുന്നു. എന്നാൽ കഴിഞ്ഞ 5 വര്ഷം കൊണ്ട് മതമുപേക്ഷിച്ചവരുടെ എണ്ണം 40 % ശതമാനമായി ഉയർന്നത് വളരെ ശ്രദ്ധേയമാണ്.
ഇവിടെ മറ്റൊരു വസ്തുതകൂടി നമ്മൾ അറിയേണ്ടതാണ്. ഹിന്ദു - മുസ്‌ലീം വിഭാഗങ്ങളുടെ ജനസംഖ്യ അവിടെ നല്ലനിലയിൽ ഉയർന്നിരിക്കുന്നു എന്നതാണ്. ആസ്‌ത്രേലിയയിലെ ആകെ ജനസംഖ്യയുടെ 2.7% ഹിന്ദുക്കളും 3.2 % മുസ്‌ലിം വിഭാഗങ്ങളുമാണ്.
2021 ലെ വിവിധ സർവ്വേകൾ പ്രകാരം ലോകത്ത് മതമില്ലാത്തവരും യുക്തിവാദികളും ഇന്ന് ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ്. കൃസ്തുമതം, ഇസ്‌ലാം മതം കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് അതായത് ഏകദേശം ഇന്ത്യയുടെ ജനസംഖ്യക്ക് തുല്യമായ നിലയിൽ 120 കോടിയോളം ആളുകൾ മതമില്ലാത്തവരോ യുക്തിവാദികളോ ആണ്. യാതാർത്ഥ കണക്കുകൾ ഇതിലും കൂടുതലാകാം.
ഇതൊന്നുമല്ലാതെ ചില സ്വതന്ത്ര എഴുത്തുകാർ നടത്തിയ സർവ്വേ പ്രകാരം ചൈനയിലുൾപ്പെടെ ലോകമാകെ 200 -250 കോടി ജനങ്ങൾ അതായത് ലോകജനസംഖ്യയുടെ 25 -35 % ജനങ്ങൾ യുക്തിവാദികളും മതമുപേ ക്ഷിച്ചവരുമാണത്രേ.
ക്രിസ്തുമതത്തിൻ്റെ ഈറ്റില്ലമായിരുന്ന ബ്രിട്ടനിൽ ഇവർ 73 % വും അമേരിക്കയിൽ 42 % വുമാണ്. മതമുപേക്ഷിക്കുന്നത് തടയുന്നതിനായി അമേരിക്ക അവരുടെ കറൻസിയിൽ 'In God We Trust" (ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു) എന്നുവരെ രേഖപ്പെടുത്തിയിട്ടും അതൊന്നും ഇതുവരെ ഫലവത്തായിട്ടില്ല.
അടുത്ത 50 വർഷത്തിനുള്ളിൽ മതമുപേക്ഷിക്കുന്നവരും യുക്തിവാദികളും ചേർന്ന് ലോക ജനസംഖ്യയുടെ ഭൂരിപക്ഷം അതായത് 50 % ത്തിലധികമാകുമെന്നാണ് അനുമാനം.