നാഡീ രോഗങ്ങള്‍, കേള്‍വി സംബന്ധമായ രോഗങ്ങള്‍ മനസ്വസ്ഥത കുറവ് എന്നിവ സൂക്ഷിക്കണം. അന്നദാനം, വസ്ത്രദാനം, സാധു കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ദാനം ചെയ്യുക ഗുണകരമാകും - ശംഖ് രാശി പ്രകാരം ശനിയാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
New Update

publive-image

Advertisment

ജൂലൈ 2 ശനിയാഴ്ചയിലെ ശംഖ് രാശി ഫലം പ്രകാരം ശനിയാഴ്ചയുടെ ആദ്യ പകുതിയിൽ എല്ലാവർക്കും സന്തോഷകരമായ അനുഭവങ്ങൾ ലഭിക്കുന്നതായി കാണുന്നു. കൂടാതെ ഏർപ്പെടുന്ന മേഖലകളിൽ ദൈവാധീനം വിശ്വസ്തത, മുഖ ശോഭയിൽ വർദ്ധന, സമ്പത്ത് വർദ്ധന, എന്നിവയും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

ഈ ശനിയാഴ്ച ദിവസം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാകുന്നു. ബുദ്ധിശക്തിയിൽ കുറവ് / മന്ദത അനുഭവപ്പെടുന്ന ദിവസമാകയാൽ വിശ്വാസികൾ പതിവിൽ കൂടുതൽ ഈശ്വര ഭജനം നടത്തുന്നത് ഏതു കാര്യത്തിലും തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവ് വർദ്ധിക്കുന്നതിന് വളരെ നല്ലതാകുന്നു.

മദ്യപാനത്തോട് താല്പര്യം വർദ്ധിക്കുവാനുള്ള സാധ്യത ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. മദ്യം, പുകവലി, മറ്റ് ലഹരി പദാർത്ഥങ്ങൾ ഈ ദിവസം ഒഴിവാക്കിയാൽ ഈശ്വര കടാക്ഷം ലഭിക്കുവാൻ കൂടുതൽ നല്ലതാകുന്നു.

കൂടാതെ ഞരമ്പു സംബന്ധമായ രോഗങ്ങൾ, ചെവിയുടെ കേൾവി സംബന്ധമായ പ്രശ്നങ്ങൾ, ദാരിദ്ര്യം, മനസ്സിന് അസ്വസ്ഥത എന്നിങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങൾ അലട്ടുവാനുള്ള സാധ്യത ഈ ദിവസത്തിന്റെ പ്രത്യേകതയാകയാൽ കഴിയുന്നവർ രാവിലെ 4-10-ന് ഉണർന്ന് എള്ള് തിരി കത്തിക്കുകയോ, മെഴുകുതിരികത്തിച്ച് പതിവിലും കൂടുതൽ സമയം ഈശ്വര പ്രാർത്ഥന നടത്തുകയോ ചെയ്യുന്നത് മേൽ പറഞ്ഞ പ്രശ്നങ്ങളെ ലഘുകരിക്കുവാൻ കൂടുതൽ സഹായകരമാണ്.

ദിവസത്തിന്റെ പകുതിക്ക് ശേഷം ധനപരമായ കൊടുക്കൽ വാങ്ങലുകൾ വളരെ ശ്രദ്ധിക്കണം.
ഏതു മേഖലയിൽ ജോലി ചെയ്യുന്നവരായാലും കൂടുതൽ പുരോഗതി ആഗ്രഹിക്കുന്നുവെങ്കിൽ മദ്യപാനാദികളിൽ നിന്നും ഈ ദിവസം കഴിവതും ഒഴിഞ്ഞു നിൽക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു.

ഈ ദിവസം സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് കഴിവുള്ളവർ സാധുക്കൾക്ക് അന്നദാനം, വസ്ത്രദാനം, അതു പോലെ പഠിക്കാൻ കഴിവ് ഉണ്ടെങ്കിലും സാഹചര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പുസ്തകം, കുട ചെരുപ്പ്, പേന തുടങ്ങിയവ ദാനം ചെയ്യുന്നത് എല്ലാ വിധമായ ദോഷങ്ങളെയും ഇല്ലാതാക്കി സാമ്പത്തികമായും, തൊഴിൽപരമായും, കുടുംബപരമായും കൂടാതെ വ്യക്തിപരമായും സർവ്വ ഐശ്വര്യങ്ങളും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

8, 17, 26 തിയ്യതികളിൽ ജനിച്ചവർക്ക് ഈ ദിവസം വളരെ ഗുണകരമായിക്കാണുന്നു.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം 6238794709.

Advertisment