ജൂലൈ 4 തിങ്കളാഴ്ച്ചയിലെ ശംഖ് രാശി ഫലം പ്രകാരം നിങ്ങളുടെ ജീവിതത്തെ ഉടച്ചു വാർക്കുക. ജീവിതത്തിൽ വിജയം, ഉന്നതി, ഐശ്വര്യം, പ്രശസ്തി, അറിവ്, സമ്പന്നത, സമാധാനം, സന്തോഷം, ആരോഗ്യം, രോഗശാന്തി, നല്ല തൊഴിൽ തുടങ്ങിയവ ആഗ്രഹിക്കുന്നവർക്ക് ഈ തിങ്കളാഴ്ച വളരെ നല്ല ദിവസം ആകുന്നു.
ഭാര്യ ഭർത്താക്കന്മാർക്ക് ദൈവാധീനത്താൽ സന്തോഷം വർദ്ധിക്കുന്ന ദിവസമായി രാശിയിൽ കാണുന്നു. ഇന്ന് ഏതൊരു രോഗിയും രോഗശാന്തിക്കായി ഔഷധം സേവിച്ചാൽ ആ അസുഖം പെട്ടെന്ന് കുറയുന്നതായി കാണുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ജീവിത വിജയം കൈവരിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 5.20 മുതൽ 6.20 വരെയുള്ള സമയത്തിനുള്ളിൽ വിശ്വാസികൾ ദേഹശുദ്ധി വരുത്തി അവനവന്റെ ഇഷ്ട ദൈവത്തിന്റെ മുൻപിൽ മെഴുകുതിരി / നെയ് വിളക്ക് കത്തിച്ചു അവരവരുടെ വിശ്വാസപ്രകാരമുള്ള പ്രാർത്ഥനയും ധ്യാനവും നടത്തുന്നതും ഈ പ്രാർത്ഥന മനസിൽ 13 പ്രാവശ്യം ഉരുവിടുന്നതും ജീവിതത്തിന്റെ എല്ലാ മേഖകളിലും വിജയം വരിക്കുവാൻ ഏവർക്കും വളരെ ഗുണകരമായി കാണുന്നു
പ്രാർത്ഥന: " ഇന്ന് ഞാൻ യാത്ര ചെയ്യുന്നിടത്തൊക്കെയും ദൈവ സ്നേഹം എനിക്ക് മുൻപേ കടന്നു പോവുകയും എന്റെ പാതകളെ ആനന്ദപൂരിതവും, സന്തോഷകര വുമാക്കിത്തീർക്കുകയും ചെയ്യുന്നു. ദൈവ സ്നേഹം എന്നെ എല്ലാ വഴികളിലും എല്ലാ ആപത്തുകളിലും നിന്നും കാത്തു രക്ഷിക്കുന്നു. എന്റെ എല്ലാ നല്ല ലക്ഷ്യങ്ങളും ഈശ്വര കൃപയാൽ എനിക്ക് ലഭിച്ച് കഴിഞ്ഞിരിക്കുന്നു. ഞാൻ ഭാഗ്യവാനാകുന്നു / ഭാഗ്യവതിയാകുന്നു."
ഈ പ്രാർത്ഥന വഴി ഈ തിങ്കളാഴ്ച ദിവസം നിങ്ങൾ നേരിടാൻ സാധ്യതയുള്ള എല്ലാ ദോഷകരമായ സാഹചര്യങ്ങളിൽ നിന്നും നിങ്ങൾക്ക് നിങ്ങളുടെ ചുറ്റും ഒരു ദൈവീക കവചം തീർക്കുവാൻ സാധിക്കും.
ജീവിത വിജയത്തിനായി കഴിവുള്ളവർ ഈ ദിവസത്തിന്റെ തുടക്കത്തിൽ 13 രൂപ മുതൽ 103 രൂപ വരെ അന്ന ദാനം/വസ്ത്രദാനം/പുസ്തക ദാനം മുതലായവയ്ക്കായി മാറ്റിവെയ്ക്കുന്നത് ഗംഭീരമായ വിജയം ഏർപ്പെടുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ഏവർക്കും നേടിത്തരുന്നതാണ്.
തിങ്കളാഴ്ച പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രാർത്ഥന കുറച്ചാൽ ദൈവാധീനം കുറയുകയും അതുവഴി തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുവാനുള്ള കഴിവ് നഷ്ടപ്പെടുകയും സ്ത്രീകൾക്ക് ഗർഭാശയ സംബന്ധമായ തകരാറുകൾ, മാനസ്സികമായ ചില ബുദ്ധിമുട്ടുകൾ, ജലദോഷം, ആസ്മ, മറ്റ് ശ്വാസനാള പ്രശ്നങ്ങൾ എന്നിവയും പുരുഷന്മാർക്കെങ്കിൽ പൊതുവെ മദ്യപാനത്തിനുള്ള ആസക്തി കൂടുകയും ശ്വാസതടസം വർദ്ധിക്കുകയും ചെയ്യുന്നതായി രാശിയിൽ കാണുന്നു.
അതിനാൽ ഏറ്റവും കുറഞ്ഞത് തിങ്കളാഴ്ച രാവിലെ പാൽ, തണുത്ത ആഹാര സാധനങ്ങൾ എന്നിവ കഴിവതും ശ്വാസകോശ രോഗങ്ങൾ ഉള്ളവരും 4, 13, 22, 31, 1, 10, 19, 28 തീയതികളിൽ ജനിച്ചവർ ഒഴിവാക്കുന്നത് വളരെ നല്ലതാകുന്നു.
ഈ തിങ്കളാഴ്ച അതി രാവിലെ 5.20 മുതൽ ഏറ്റവും കുറഞ്ഞത് 20 മിനിറ്റ് സമയമെങ്കിലും ഈശ്വരധ്യാനം ചെയ്യുകയോ മേൽ പറഞ്ഞ പ്രാർത്ഥന 21 തവണ ഉരുവിടുകയോ ചെയ്യുന്നത് വിശ്വാസികൾക്ക് വളരെ ഗുണകരമായി കാണുന്നു.
4, 13, 22, 31, 1, 10, 19, 28 തിയതികളിൽ ജനിച്ചവർക്ക് ഈ ദിവസം വളരെ നല്ലതാകുന്നു. ഈ തിയതികളിൽ ജനിച്ചവർ ഇന്ന് തുങ്ങി വെയ്ക്കുന്ന സംരംഭങ്ങൾ ഏതായാലും ഭാവിയിൽ നല്ല വിജയത്തിൽ എത്തിച്ചേരുന്നതാണ്.
സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം 6238794709.