/sathyam/media/post_attachments/joKYFkyzZGZq1tIZzfdX.jpg)
സ്വാമി വിവേകാനന്ദൻ 1902ൽ ഈ ലോകത്തോട് വിടപറഞ്ഞു. 39 വർഷം മാത്രമേ ഭൂമിയിൽ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും ലോകത്തിന് അനശ്വരമായ സംഭാവനകൾ നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്.
ഇന്ത്യയിലും വിദേശങ്ങളിലും വ്യാപകമായി സഞ്ചരിച്ചിട്ടുള്ള സ്വാമി വിവേകാനന്ദൻ ലോകത്തിന്റെ മാനവികതയിലേക്ക് കണ്ണുകൾ തുറന്നുവച്ചു. സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനു മുമ്പില്‍ താഴ്ന്നുപോയ ശിരസ്സും പൗരോഹിത്യത്തിന്റെ ജീര്‍ണാധിപത്യത്തിനു കീഴില്‍ തകര്‍ന്നുപോയ ആത്മാഭിമാനവുമായി പൗരജനങ്ങള്‍ കഴിയുന്ന ഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്‍ ഉയര്‍ന്നുവന്നത്.
'ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം തന്നെ സമൂഹത്തെയാകെ ജാഗ്രതപ്പെടുത്തുന്ന വിധത്തിലായി. ആലസ്യത്തിലാണ്ടു കിടന്ന ഒരു ജനതതിക്ക് അതിനേക്കാള്‍ വലിയ ഒരു ഉജ്ജീവന ഔഷധം അന്നു വേറെയുണ്ടായിരുന്നില്ല.
125 വര്‍ഷം മുമ്പത്തെ കേരളം എത്ര പ്രാകൃതമായ അവസ്ഥയിലായിരുന്നു എന്നതു നേരില്‍ കണ്ടറിഞ്ഞാണ് കേരളത്തെ ഭ്രാന്താലയം എന്ന് പറഞ്ഞത്. തൊട്ടുകൂടായ്മയും അയിത്തവും അനാചാരങ്ങളും കൊടികുത്തി വാണ കേരളം.
വലിയ ഒരു വിഭാഗമാളുകള്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ല.ക്ഷേത്രത്തില്‍ കയറി ആരാധിക്കാന്‍ സ്വാതന്ത്ര്യമില്ല.മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യമില്ല.ഭക്ഷണം പാത്രത്തില്‍ കഴിക്കാന്‍ സ്വാതന്ത്ര്യമില്ല.
മനുഷ്യരായി കഴിയാന്‍ പോലും അവകാശമില്ല.അത്തരമൊരു അവസ്ഥയില്‍ വലിയ ആത്മപരിശോധനയിലേക്കു കേരളത്തെ, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ ഒക്കെ നയിച്ചു 'ഭ്രാന്താലയമാണ് കേരളം' എന്ന ആ പരാമര്‍ശം.
കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ തരംതിരുവുകളും, തീണ്ടലും, തൊടീലും മറ്റു അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും കണ്ടിട്ടാണ് 'കേരളം ഭ്രാന്താലയമാണ്' എന്നദ്ദേഹം പറഞ്ഞുത്.
1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെയും അതിന്റെ സംസ്‌കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും അവതരിപ്പിച്ചു.ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സ് പോലും തികക്കാതെ, ആ മനുഷ്യസ്നേഹി കടന്നുപോയി. 1902 ജൂലൈ നാലാം തീയതി അദ്ദേഹം അന്തരിച്ചു.