ഇന്ത്യന്‍ ഭരണഘടനയെ കുന്തവും കുന്ത്രാണ്ടവുമെന്ന് അവഹേളിച്ചിട്ട് ചെയ്തത് ശരിയെന്ന് പറയാന്‍ ഈ സഖാവിനല്ലാതെ മറ്റാര്‍ക്ക് കഴിയും. ഭരണം കുത്തഴിഞ്ഞതെന്ന് പറയുന്നതിന്‍റെ മറുവശമാണ് രാജിവച്ച മന്ത്രി - തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

രാജ്യത്തോടും ഭരണഘടനയോടും യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് തുറന്നുപറഞ്ഞതിന്‍റെ പ്രത്യാഘാതമാണ് സജി ചെറിയാന്‍റെ രാജി.

അധികാരത്തിൽ വന്നാൽ പിന്നെ എന്തും ചെയ്യാം എന്തും പറയാം എന്ന അഹങ്കാരം ഒരു പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഗുണം ചെയ്യില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിനെ അടിമകളാക്കി മാറ്റിയെന്ന വിമര്‍ശനം ശക്തമാണ്.

വി.എസിന്റെ ഭരണം വരെ ഇടതു പാളയത്തിനുണ്ടായിരുന്ന ഗുണം അഴിമതി ഉണ്ടായിരുന്നില്ല എന്നതാണ്. ഇ.കെ നായനാരും വി.എസും ഒരിക്കലും അഴിമതിക്കാരെ സംരക്ഷിച്ചിരുന്നില്ല.

എന്നാൽ പിണറായി ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു എന്ന വിമര്‍ശനവും അത്തരം വെളിപ്പെടുത്തലുകളും ഓഖി ഫണ്ട് തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, സഹകരണ ബാങ്കുകളിലെ കോടികളുടെ തട്ടിപ്പ്, കോവി ഡ് കാലത്തെ പിപിഇ കിറ്റ് തട്ടിപ്പ്, കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കൂടാതെ വിവിധ കൺസൽട്ടൻസികൾക്ക് നൽകിയ ഫീസിലെ തിരിമറി തുടങ്ങി തട്ടിപ്പി് ആരോപണങ്ങളുടെ ഒരു ഘോഷയാത്രയാണ് പിണറായി ഭരണത്തിൽ കാണുന്നത്. ഇതിന് പുറമേയാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ അന്വേഷണത്തിലിരിക്കുന്ന അഴിമതിക്കേസുകൾ.

കണ്ണൂർ സർവകലാശാല, കോഴിക്കോട് സർവകലാശാല, കേരള സർവകലാശാല തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളിൽ അനർഹരായ സ്വന്തക്കാരെ തിരുകി കയറ്റിയതും അഴിമതി ആരോപണം തന്നെ.

പിണറായിയുടെ കൈയിൽ നിന്നും ഭരണം വഴുതി പോയെന്ന വിമര്‍ശനമുണ്ട്. ഉദ്യോഗസ്ഥരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. കിഫ് ബിയിലൂടെ വൻ വെട്ടിപ്പാണ് നടക്കുന്നതെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.

കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുവാൻ അവസരം ഉണ്ടായിട്ടും വലിയ പലിശക്ക് മസാല ബോണ്ട് കടമെടുത്ത് ആ തുക കുറഞ്ഞ പലിശക്ക് നിക്ഷേപിച്ചിരിക്കുന്നു. ഇത് എന്ത് ധനകാര്യ മാനേജ്മെന്റ് ആണ് ?

മന്ത്രിമാരല്ല ഭരണം !

ഭരണത്തിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പറഞ്ഞു - മന്ത്രിമാർ ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഉണ്ടാവണം എന്ന്. എന്നാൽ ഇപ്പോൾ ആഴ്ചയിൽ മുഴുവൻ ദിവസവും മന്ത്രിമാർ യാത്രയിലാണ്. പരിപാടികളിൽ പങ്കെടുത്ത് മുഖം ടി വി യിലും പത്രത്തിലും വരുത്തുക എന്നത് മാത്രമാണ് മന്ത്രിമാരുടെ തൊഴിൽ.

മന്ത്രിസഭാ യോഗത്തിന്റെ ദിവസം വന്നിട്ട് യോഗം കഴിഞ്ഞാൽ ഓഫീസിൽ പോലും കയറാതെ വന്ന വഴി തിരിച്ച് മണ്ഡലത്തിൽ പോകുന്ന മന്ത്രിമാരുമുണ്ട്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഭരണം. അവിടം നിറയെ പാര്‍ട്ടിക്കാരും. വേണ്ടത്ര യോഗ്യതയുള്ളവരുമില്ല. ഒരു വ്യക്തിക്കും സ്വന്തം ആവശ്യത്തിന് ഓഫീസിൽ പോയി ഒരു മന്ത്രിയേയും കാണാൻ സാധിക്കില്ല. സുരക്ഷാ കാരണം പറഞ്ഞ് ആരേയും സെക്രട്ടറിയറ്റിൽ കയറ്റില്ല. എല്ലാം കൊവിഡ‍ിന്‍റെ കാരണം പറഞ്ഞ്.

ഇതാണ് ജനാധിപത്യ ഭരണം. അഞ്ച് പൈസ വരുമാനമില്ല. ഉണ്ടാക്കാൻ ശ്രമവുമില്ല. കടമെടുക്കുക, ചില വാക്കുക. കെ റയിലിനു വേണ്ടി കുറെ കോടികൾ തുലച്ചു. നാട്ടിൽ കൃഷിയില്ല , വ്യവസായമില്ല.

ആര് രക്ഷിക്കും ?

തുടർ ഭരണം കൂടി കിട്ടിയപ്പോൾ അധികാരത്തിന്റെ മത്ത് ഇരട്ടിയായി. അതിന്റെ ബഹിർ സ്ഫുരണമാണ് സജി ചെറിയാന്റെ പ്രസംഗം. ഇന്ത്യൻ ഭരണഘടനയെ വെല്ല് വിളിച്ചിട്ട് ഞാൻ ചെയ്തത് ശരിയാണെന്ന് പറയാൻ ഈ സഖാവിനേ പറ്റൂ.

പോലീസിനെ കയറൂരി വിട്ടിരിക്കുന്നു. അഴിമതിയിൽ കുളിച്ച് നിൽക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ. മോൻസൺ മാവുങ്കൽ, ഷാജ് കിരൺ തുടങ്ങിയ തട്ടിപ്പ് വീരൻമാരോട് ഉന്നത ഓഫീസർമാർക്ക് ബന്ധം. ആരെ കുറ്റം പറയാൻ? 99 സീറ്റ് നൽകി ജയിപ്പിച്ചവരെയാണ് കുറ്റം പറയേണ്ടത്. ഇനിയും കേൾക്കാം അഹങ്കാരത്തിന്റെ ചിരി...

Advertisment