ജൂലൈ 8 വെള്ളിയാഴ്ച്ചത്തെ ശംഖ് രാശി പ്രകാരം ഓരോരുത്തർക്കും സാമ്പത്തികമായി എല്ലാവിധ ഐശ്വര്യവും ലഭിക്കുന്ന ദിവസം. വാഹന കച്ചവടക്കാർക്കും തുണിത്തരങ്ങൾ വില്ക്കുന്നവർക്കും ഏറ്റവും ഗുണകരമായ ദിവസം. അതുപോലെ ഭാഗ്യക്കുറിക്കാർക്ക് നല്ല ദിവസം.
എല്ലാ മേഖലകളിലും ഉണർവ്വും, ഉന്മേഷവും, ഊർജ്ജവും, ലഭിക്കുന്ന ദിവസമാണ് ഇന്ന്. ദൈവാനുഗ്രഹം ഏറ്റവും കൂടുതൽ ഏവർക്കും ലഭിക്കും. പ്രാർത്ഥനക്കും ധ്യാനത്തിനുമായി രാവിലെ 5.20 മുതൽ 6.30 വരെയുള്ള സമയം വളരെ ഉത്തമവും ദൈവ കൃപ ഏറ്റവും കൂടുതൽ ലഭിക്കുന്ന ദിവസവുമാകുന്നു
എല്ലാ മേഖലകളിലും പ്രത്യേകിച്ച് സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറി ഉയർച്ചയിലേക്ക് എത്തിച്ചേരണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. പ്രധാനമായും ധൈര്യം, ശക്തി, കല്പനാ വൈഭവം, കീർത്തി, സന്തോഷം, ശുപാപ്തിവിശ്വാസം, നല്ല ആരോഗ്യം എന്നിവ ലഭിക്കുന്ന ദിവസമാകുന്നു വെള്ളിയാഴ്ച. അതുപോലെ മനസ്സികമായും ശാരീരികമായും ആത്മീയമായും ഏവർക്കും സംതൃപ്തി ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് ഈ ദിവസം.
കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങൾ, അപസ്മാരം, വിളർച്ച തുടങ്ങിയവ ഉള്ളവർ ഈ ദിവസം ഔഷധങ്ങൾ കഴിക്കുവാൻ ആരംഭിക്കുന്നത് വളരെ ഗുണകരമായി കാണുന്നു. പുരുഷന്മാരും സ്ത്രീകളും ഈ ദിവസം വെള്ള വസ്ത്രങ്ങളോ വെള്ളയിൽ മഞ്ഞ, ചുവപ്പ് നിറങ്ങൾ ചേർന്ന വസ്ത്രങ്ങളോ ധരിക്കുന്നത് ഭാഗ്യവർദ്ധനവിന് കൂടുതൽ ഗുണകരമാകുന്നു.
കുട്ടികൾക്ക് ബുദ്ധിശക്തി, ഓർമ്മശക്തി, ദൈവ വിശ്വാസം എന്നിവ വളരെയധികം വർദ്ധിക്കുന്ന ദിവസം കൂടിയാണ് ഈ വെള്ളിയാഴ്ച.
വെള്ളിയാഴ്ച രാവിലെ മുതൽ ഈശ്വര വിശ്വാസത്തോടും ആത്മവിശ്വാത്തോടും ഓരോരുത്തരും ഏർപ്പെടുന്ന തൊഴുലുകളിൽ അവർക്ക് നല്ല വിജയം കൈവരിക്കാൻ സാധിക്കുന്നതായി കാണുന്നു.
സ്വന്തം ഭവനവും, കച്ചവട സ്ഥലങ്ങളും വൃത്തിയാക്കി അടുക്കും ചിട്ടയും വരുത്തുന്നത് ഈശ്വരാനുഗ്രഹം വളരെ കൂടുതൽ ലഭിക്കുന്നതിനും അതു വഴി സാമ്പത്തിക തകർച്ചയിൽ നിന്നും, കച്ചവട പരാജയത്തിൽ നിന്നും, ജീവിത തകർച്ചയിൽ നിന്നും, രോഗങ്ങളിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ദൈവാ നുഗ്രഹത്താൽ മോചനം നേടുന്നതിന് സഹായകരമായി കാണുന്നു.
ഈ വെള്ളിയാഴ്ച ദിവസം പ്രാർത്ഥനക്കും ധ്യാനത്തിനും ശേഷം കഴിയുന്നവർ സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ആപത്തുകളെ തടയുകയും കുടുംബത്തിലേക്ക് ഐശ്വര്യം കൂടുതലായി കൊണ്ടുവരികയും ചെയ്യും.
അതുപോലെ തന്നെ കഴിയുന്നവർ രോഗികളെ സന്ദർശിക്കുകയും ഇരുചെവി അറിയാതെ അവർക്ക് എന്തെങ്കിലും സഹായം നൽകുകയും ചെയ്യുന്നതായാൽ അവർ ചെയ്തിരിക്കുന്ന കൊച്ചു കൊച്ചു തെറ്റുകൾക്ക് ഈശ്വരനിൽ നിന്ന് ക്ഷമ ലഭിക്കുന്നതായിരിക്കും.
ക്രിയാ യോഗ ധ്യാന സാധന മനസ്സിലാക്കിയിട്ടുള്ളവർ ഈ ദിവസം 40 ക്രിയകൾ ചെയ്ത് ധ്യാനിക്കുന്നത് അവരുടെ ആത്മീയ പുരോഗതിക്ക് വളരെയധികം സഹായിക്കുന്നതാണ്.
8, 17, 26 തിയ്യതികളിൽ ജനിച്ചവർക്കും 1, 10, 19, 28 തിയ്യതികളിൽ ജനിച്ചവർക്കും ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന ദിവസം കുടിയാണ് ഇന്ന്. ഇവർ ഇന്ന് തുടങ്ങിവെയ്ക്കുന്ന എല്ലാ കാര്യങ്ങളും ഭാവിയിൽ വലിയ വിജയത്തിൽ എത്തിചേരുന്നതായി കാണുന്നു.
സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം - 6238794709.