അഹമദിയ്യകൾക്ക് ഹജ്ജ് ചെയ്യാൻ അവകാശമില്ല. കാരണം ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ 5 ദിവസത്തെ ഹജ്ജ് കർമ്മത്തിനായി സൗദി അറേബിയയിലെത്തിയിരിക്കുകയാണ്. മക്ക നഗരത്തിലെ കഅബ ഇസ്ലാമിലെ പവിത്ര സ്ഥാനമായാണ് കണക്കാക്കുന്നത്.

publive-image

ഇസ്ലാം മതത്തിൽ പല ശാഖകളുള്ളതിൽ ഏറ്റവും പ്രമുഖമായുള്ളത് സുന്നി-ഷിയാ വിഭാഗങ്ങളാണ്. ലോക മുസ്‌ലിം ജനസംഖ്യയിൽ 80% സുന്നികളും 20 % ഷിയാകളുമാണ്.

സുന്നി വിഭാഗത്തിൽ ഹനാഭി, ദേവ്ബന്ദി, ബറേൽവി (ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ), മാലിക്കി (മിഡിൽ ഈസ്റ്റ്), സഫയ് (മിഡിൽ ഈസ്റ്റ്, ഇൻഡോനേഷ്യ), ഹമ്പലി (സൗദി അറേബ്യ, കുവൈറ്റ്), അഹ്‌ലെഹദീസ്, സലഭി, വഹാബി (ദക്ഷിണേഷ്യ) എന്നീ വിഭാഗങ്ങൾ പോലെ അഹമദിയ്യകളും സുന്നിവി ഭാഗത്തിലെ ഒരു ഘടകമെന്നാണ് അവരുടെ അവകാശവാദം.

publive-image

അഥവാ ഒരു പ്രത്യേക വിശ്വാസസമൂഹമാണ് തങ്ങളെന്ന് അവർ കരുതുന്നു. അഹമദിയ്യകൾ പാകിസ്താനിലും ഭാരതത്തിലും മാത്രമല്ല 204 രാജ്യങ്ങളിലായി അവർക്ക് 1.20 കോടി അനുയായികളുണ്ടെന്നാണ് കണക്കുകൾ.

ഷിയ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരിൽ ഇസ്നാ അശ്അരി (ഇറാൻ, ഇറാക്ക്, ലെബനൻ, ഇന്ത്യ, പാക്കിസ്ഥാൻ), ഇസ്മായിലി, ഫാത്തമി, ബോഹ്റ, ഖോജേ,നുസൗരി (മിഡിൽ ഈസ്റ്റ്, ഇറാൻ), ജൈദി (യെമൻ) എന്നീ വകഭേദങ്ങളുമുണ്ട്.

അഹമദിയ്യയുടെ വേറിട്ട വിശ്വസരീതികൾ മൂലം ഒട്ടുമിക്ക മുസ്‌ലിം വിഭാഗങ്ങളും ഇവരെ മുസ്ലീങ്ങളായി അംഗീകരിക്കുന്നില്ല. സൗദി അറേബ്യ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിൽനിന്നും വിലക്കേർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

publive-image

ഏതെങ്കിലും അഹമദിയ്യ, ഹജ്ജ് ചെയ്യാൻ മക്കയിലെത്തിയാൽ അയാളെ അറസ്റ്റ് ചെയ്‌ത്‌ തിരിച്ചയക്കുമെന്ന ഭീതിമൂലമാണ് അവർ ഹജ്ജിനു വരാത്തത്. എന്നാൽ അവരിൽ ചിലരെങ്കിലും ആരുമറിയാതെ അതീവരഹ സ്യമായി ഹജ്ജിനെത്തുന്നുണ്ട് എന്ന വ്യവരം അവരിൽ ചിലരെങ്കിലും സമ്മതിക്കുന്നുണ്ട്.

ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ വളരെ ആതുരരാണ് അഹമദിയ്യകൾ ഭൂരിഭാഗവുമെന്ന് എന്ന് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലുള്ള അഹമദിയ്യ വിഭാഗങ്ങളുടെ ദാറുൽ ഉലൂം മസ്ജിദിലെ ഇമാം മുഹമ്മദ് വെളിപ്പെടുത്തുന്നു.

ഹജ്ജ് കർമ്മം പവിത്രവും പുണ്യവുമായി കരുതുന്നവരാണ് തങ്ങളെന്നും അള്ളാഹുവിന്റെ അനുഗ്രഹ ത്തിനായി ആ പവിത്രഭൂമിയിലേക്ക് പോകാൻ കഴിയാത്തതിൽ ഭൂരിഭാഗം അഹമദിയ്യാ വിഭാഗങ്ങളും ദുഖിതരാണെന്നും ഇമാം മുഹമ്മദ് പറയുന്നു.

ആരാണ് അഹമദിയ്യകൾ ?

സുന്നി വിഭാഗത്തിലെ ഹനഫി ഇസ്ലാമിക നിയമം അനുസരിക്കുന്നു എന്നവകാശപ്പെടുന്നവരാണ് അഹമദിയ്യകൾ. ഇതിന്റെ തുടക്കം ബ്രിട്ടീഷ് കാലത്ത് ഇന്ത്യയിലെ പഞ്ചാബിൽ ഖാദിയാൻ എന്ന സ്ഥലത്ത് അഹമദിയ്യ മുസ്ലിം ജമാഅത്ത് (Ahmadiyya Muslim Jamaat) എഎംജെ എന്ന പേരിൽ 1889 ലാണ് ഈ വിഭാഗം രൂപീകൃതമാകുന്നത്. സ്വയം നബിയുടെ പിൻഗാമി യായ പ്രവാചകൻ എന്നവകാശപ്പെട്ടുകൊണ്ട് മിര്‍സ ഗുലാം അഹമ്മദ് (Mirza Ghulam Ahmad) (1835-1908) ആണ് ഇത് സ്ഥാപിച്ചത്.

publive-image

താൻ പ്രവാചകനാണെന്നും അള്ളാഹുവിൽ നിന്നുള്ള നിർദ്ദേശങ്ങൾ തനിക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായം ഒന്നാകെ ഇത് തള്ളിക്കളഞ്ഞു.

കാരണം അള്ളാഹു ഭൂമിയിലേക്കയച്ച അവസാനത്തെ പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്നും ഇനി നബിയായി മറ്റാരെയും അയക്കില്ലെന്നുമാണ് ഖുർആൻ ഉദ്‌ഘോഷിക്കുന്നതും ലോകമെമ്പാടുമുള്ള മുസ്‌ലിം മതസ്ഥർ വിശ്വസിക്കുന്നതും.

അഹമദിയ്യ വിഭാഗങ്ങളുടെ വിശ്വസപ്രമാണം അനുസരിച്ച് മിർസാ ഗുലാം അഹമ്മദ് സ്വയം ശരിയത്ത് നിയമങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നും പ്രവാചകനായ മുഹമ്മദ് നബി നിർദ്ദേശിച്ച ശരിയത്ത് നിയമങ്ങൾ അതേപടി പാലിക്കുകയാണ് ചെയ്തതെന്നും എന്നാൽ അദ്ദേഹം നബിക്കു തുല്യനാണെന്നുമാണ്.

publive-image

ഇതുതന്നെയാണ് അഹമ്മദിയ്യകളെ മുസ്‌ലിം മതസ്ഥരായി മറ്റുള്ളവർ അംഗീകരിക്കാത്തതിനുള്ള പ്രധാന കാരണവും. ഇന്ത്യ, പാക്കിസ്ഥാൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നല്ല ശതമാനം അഹമ്മദിയ്യകൾ വസിക്കുന്നുണ്ട്. പാകിസ്ഥാൻ ആധികാരികമായിത്തന്നെ അഹമ്മദിയ്യകൾ മുസ്‌ലിം വിഭാഗമല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രങ്ങളിൽ അഹമ്മദിയ്യ വിഭാഗങ്ങളുടെ ഇപ്പോൾ നിലവിലുള്ള തലവനും അവരുടെ അഞ്ചാമത്തെ ഖലീഫ യുമായ Mirza Masroor Ahmad, ഒപ്പം അവരുടെ ആരാധനാലയങ്ങളും കാണുക . പാകിസ്ഥാൻ സ്വദേശിയായ മിർസ മസ്‌റൂർ അഹമ്മദ് ഇപ്പോൾ യു.കെ യിലാണ് സ്ഥിരതാമസം.

Advertisment