/sathyam/media/post_attachments/OoRBE4vQZ33R3J5EVfSj.jpg)
തീരുമാനങ്ങൾ എടുക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും ശരിയായി സെറ്റ് ചെയ്ത ടൈഗേഴ്‌സ് ഐ എന്ന രത്നം ധരിക്കുന്നത് വളരെ നല്ലതാണ്. ഓരോരുത്തർക്കും ചേരുന്ന രത്നങ്ങൾ ശരിയായ രീതിയിൽ മോതിരത്തിൽ ഘടിപ്പിച്ച് അതത് രത്നങ്ങക്ക് അണിയാൻ പറഞ്ഞിരിക്കുന്ന വിരലുകളിൽ ധരിക്കുമ്പോൾ രത്നം ധരിക്കുന്ന വ്യക്തിക്ക് മേൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ ലഭിക്കുന്നതായി കാണുന്നു.
ടൈഗേഴ്‌സ് ഐ എന്ന രത്നകല്ല് സാമ്പത്തിക അഭിവൃദ്ധിക്കും, തൊഴിൽ മെച്ചപ്പെടുത്തുന്നതിനും ഏതൊരു കാര്യത്തിലും തീരുമാനങ്ങൾ എടുക്കുവാനുള്ള നമ്മുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ്.
മറ്റ് വിലപിടിപ്പുള്ള കല്ലുകളെ അപേക്ഷിച്ച് വില കുറവുള്ളതും സ്വർണ്ണ നിറവും തവിട്ടു നിറവും ഇടകലർന്ന കല്ലാണ് ടൈഗേഴ്‌സ് ഐ. ദുഃഖങ്ങളും, ദുരിതങ്ങളും, ആശങ്കകളും നമ്മളെ പിൻതുടരുമ്പോൾ അവയെല്ലാം പരിഹരിച്ച് ജീവിതത്തിൽ തെളിച്ചവും പ്രകാശവും പ്രദാനം ചെയ്യാനുള്ള കഴിവ് ടൈഗേഴ്‌സ് ഐക്ക് ഉണ്ട്.
സർഗ്ഗാത്മകത വർദ്ധിപ്പിക്കാനായി ടൈഗേഴ്‌സ് ഐ പ്രത്യേക രീതിയിൽ ലോക്കറ്റാക്കി വായു ചക്രത്തോട് ചേർത്ത് ധരിക്കാവുന്നതാണ്. ജീവിത ലക്ഷ്യം നേടുന്നതിന് ഈ സ്റ്റോൺ ഒരോരുത്തരുടെയും ജീവിത ലക്ഷ്യമെന്തെന്ന് മനസ്സിലാക്കി കൃത്യമായ തൂക്കത്തിൽ മോതിരമായോ, ലോക്കറ്റായോ ധരിക്കുന്നത് വളരെ ഗുണകരമാകുന്നു.
കൂടുതൽ ശക്തമായ ഉൾപ്രേരണയും, ആത്മവിശ്വാസവും പ്രതിസന്ധികൾ തരണം ചെയ്ത് ഉദ്ദിഷ്ട കാര്യങ്ങൾ നേടിയെടുക്കുന്ന കഴിവും ഇത് പ്രധാനം ചെയ്യും. ഇത് ധരിക്കുന്നതിനൊപ്പം ധനമന്ത്രജപ ധ്യാനവും ധനമുദ്രയുടെ പരിശീലനവും കൂടിയുണ്ടെങ്കിൽ ഫലം ശതഗുണി ഭവിക്കുന്നതായി കാണുന്നു.
സംശയങ്ങൾക്ക്: ഷൈൻ ജി വാരണം ജെം കൺസൾട്ടന്റ് - 6238794709