കലാവസ്ഥ വ്യതിയാനം യൂറോപ്പിനെ സാരമായി ബാധിച്ചുകഴിഞ്ഞു. യൂറോപ്പ് ചുട്ടുപൊള്ളുന്നു...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

യൂറോപ്പ് ചുട്ടുപൊള്ളുന്നു... പോർത്തുഗൽ, ഫ്രാൻസ്, യു.കെ എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിലായിരിക്കുന്നു. സ്‌പെയിനിൽ സൂര്യതാപം മൂലം 237 പേർ ഇതുവരെ മരണപ്പെട്ടു. യുകെയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

publive-image

കലാവസ്ഥ വ്യതിയാനം യൂറോപ്പിനെ സാരമായി ബാധിച്ചുകഴിഞ്ഞു. 2019 ൽ യുകെയിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി റിക്കാർഡ് ചൂട് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നു.

publive-image

40 ഡിഗ്രി ചൂടിൽ ബ്രിട്ടൻ വിയർക്കുകയാണ്. രാജ്യ ത്തിന്റെ പല ഭാഗങ്ങളിലും റെസ്ക്യൂ ടീമുകളെ വിന്യസിച്ചിരിക്കുകയാണ്.

publive-image

സ്‌പെയിനിൽ പടർന്നുപിടിച്ചിരിക്കുന്ന കാട്ടുതീ അവിടുത്തെ താപനില കൂടുതൽ വഷളാക്കിയിരിക്കുന്നു.

publive-image

ഫ്രാൻസിൽ 22000 ഏക്കർ പ്രദേശം കാട്ടുതീയിൽ അമർന്നുകഴിഞ്ഞു.12000 ആളുകളെ അവിടെനിന്നും ഇതുവരെ രക്ഷിച്ചിട്ടുണ്ട്.

publive-image

പോർട്ടുഗലിലെ വനമേഖലയിൽ കാട്ടുതീ പടർന്നതുമൂലം 160 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. വീടുകൾ വിട്ടൊഴിയാൻ ആയിരക്കണക്കിനാൾക്കാർ നിർബന്ധിതരായിരിക്കുന്നു. താപനിലയും ദിനം പ്രതി ഉയരുകയാണ്.

publive-image

മൊറോക്കോയിലും കാട്ടുതീ നാശം വിതച്ചിരിക്കുന്നു. 500 ൽ അധികം കുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

publive-image

Advertisment