വീടും വാഹനങ്ങളും വാങ്ങാനും വില്‍ക്കാനും നല്ല ദിവസം. ദൂരെയാത്ര ചെയ്യുന്നവര്‍ ഈശ്വരധ്യാനത്തിനു ശേഷം യാത്ര പുറപ്പെടുന്നത് ഗുണകരമാകും. ഉന്നത സ്ഥാനത്തുള്ളവര്‍ പേരുദോഷം സൂക്ഷിക്കണം - ശംഖ് രാശി പ്രകാരം ഞായറാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
New Update

publive-image

Advertisment

ജൂലൈ 24 ഞായാറാഴ്ചയിലെ ശംഖ് രാശി പ്രാകാരം ലഭിച്ചിരിക്കുന്നത് മേടം രാശിയാകയാല്‍ ഞായാറാഴ്ച ഏവരും പ്രത്യേക ഈശ്വര പ്രാർത്ഥന നടത്തി ദൈവ കൃപ നേടിയെടുക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു. കാലാവസ്ഥാ മാറ്റങ്ങൾ എല്ലാവരെയും വളരെ മോശമായി ബാധിക്കുന്നതിനാൽ ഏവരും ആരോഗ്യ കാര്യങ്ങളിൽ വളരെ നന്നായി ശ്രദ്ധിക്കേണ്ടതാണ്.

കാർഷിക മേഖല ആദായകരമാത്തീരും. ശത്രുക്കളുമായി രമ്യതയിൽ എത്തിച്ചേരും. വാതം മൂലമുള്ള അസുഖങ്ങൾ ബാധിച്ചവർക്ക് ഔഷധ സേവ തുടങ്ങുവാൻ നല്ല ദിവസം കൂടിയാണ് ഞായറാഴ്ച. ഏവർക്കും സമ്പത്തിക മേഖലയിൽ വളരെ പുരോഗതി ലഭിക്കുന്നതായി കാണുന്നു.
വീടും വാഹനങ്ങളും വാങ്ങാനും വിൽക്കുവാനും ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല ദിവസമാണ് ഈ ഞായറാഴ്ച.

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ നയപരമായി ഉപയോഗിച്ച് സംസാരിച്ചാൽ എല്ലാ മേഖലകളിലും ഈ ദിവസം വിജയം ലഭിക്കുന്നതാണ്. ഈ ദിവസം ദിവസം നിങ്ങൾ ശുഭകരമായി ഇടപെടുന്ന എല്ലാ മേഖലകളിലും വിജയം ലഭിക്കുന്നതായി കാണുന്നു. ഉത്സാഹത്തോടെയുള്ള കർമ്മത്തിലുടെ നിങ്ങളിലേക്ക് ധനം വന്നുചേരുന്ന ദിവസമാണ് ‍ഈ ഞായറാഴ്ച.

ഈ ദിവസം പണം കടം കൊടുക്കുകയോ, ജാമ്യം നിൽക്കുകയോ ചെയ്യുന്നത് കഴിയുമെങ്കിൽ ഒഴിവാക്കേണ്ടതാണ്. രാവിലെ 5.20 മുതൽ ഏവരും ലഘുവ്യായാമം ആരംഭിച്ച് തുടച്ചയായി മുന്നോട്ട് കൊണ്ടുപോകുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. (ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അവരവരുടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടെ വ്യായാമത്തിൽ ഏർപ്പെടാവൂ).

ഞായറാഴ്ച ധനപരമായ ലാഭത്തിന് വേണ്ടി ധനമുദ്ര പിടിച്ച് ധന ധ്യാനം ചെയ്യുന്നത് പണം നിങ്ങളിലേക്ക് തടസ്സമില്ലാതെ ഒഴുകിയെത്താൻ വഴി ഒരുക്കുന്നതാണ്. ഈ ദിവസം ദൂരെയാത്ര ചെയ്യുന്നവർക്ക് വളരെ നല്ല ഫലം ലഭിക്കുന്നതായി കാണുന്നു. യാത്ര വേണ്ടി വരുന്നവർ അതി രാവിലെ ഉണർന്ന് മെഴുകുതിരിയോ, നെയ് വിളക്കോ തെളിച്ച് ഈശ്വരരാധന നടത്തി മനസ്സ് ഈശ്വരനിൽ അർപ്പിച്ച് യാത്ര പുറപ്പെടുന്നത് വളരെ ഉത്തമമാകുന്നു.

ഈ ദിവസം നിങ്ങൾക്ക് ഏത് ലക്ഷ്യവും സാധിക്കാൻ കഴിയുന്ന ദിവസമാണ്. ഔഷധ സംബന്ധമായ ദിവസമായതിനാൽ ഇന്ന് ഏവരും ശുദ്ധ വൃത്തിയോടു കൂടി ജീവിതത്തിൽ രോഗങ്ങൾ വരാതെയിരിക്കാനായി കൂടുതൽ ആരോഗ്യ വർദ്ധകങ്ങളായ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.

ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ചിലർക്ക് പേര് ദോഷം സംഭവിക്കാവുന്ന ദിവസമാകയാൽ അവരിൽ വിശ്വാസികൾ പ്രാർത്ഥനകൾ കൂട്ടി ദോഷങ്ങളെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ചിലർക്ക് ഈ ദിവസം ധന സംബന്ധമായകാര്യങ്ങളിൽ നഷ്ടം സംഭവിക്കാം. മന:സ്വസ്തത കുറയാം

പരിഹാരമായി അതിരാവിലെ തന്നെ അന്ന ദാനം നടത്തുകയോ അത് നടത്തുന്ന സ്ഥാപനങ്ങളെ അവനവന്റെ കഴിവിനുസരിച്ച് മറ്റാരും അറിയാതെ സഹായിക്കുക്കുകയാ ചെയ്യുക.
ഇങ്ങനെ ചെയ്താൽ എല്ലാ വിധ ദുഃഖ ദുരിതങ്ങളിൽ നിന്നും ഈശ്വരകൃപയാൽ ഈ ദിവസം ഏവർക്കും മോചനം ലഭിക്കുന്നതായി രാശിയിൽ കാണുന്നു.

6, 15, 24 തിയതികളിൽ ജനിച്ചവർക്ക് ഇന്ന് വളരെ ഗുണകരമായി കാണുന്നു. ഈ ദിവസം ജനിച്ചവർ ഞായറാഴ്ച തുടങ്ങുന്ന സംരംഭങ്ങൾ അവർക്ക് ഭാവിയിൽ വിജയം നേടി കൊടുക്കാൻ സാധ്യതയുള്ളതായി തെളിയുന്നു.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം - 6238794709

Advertisment