/sathyam/media/post_attachments/feNLAmuBfO3OWqNdcmDu.jpeg)
പഞ്ചാബിൽ സൗജന്യ വൈദ്യുതി, ഉത്തരവ് പുറത്തിറങ്ങി. ഏറ്റവും വലിയ പ്രത്യേകത, പഞ്ചാബിലെ രാഷ്ട്രീയ നേതാക്കൾക്കൊന്നും സൗജന്യ വൈദ്യുതി ലഭിക്കില്ല. എന്നതാണ്.
പഞ്ചാബിൽ ഓരോ ഉപഭോക്താവിനും 300 യൂണിറ്റ് വൈദ്യുതി ഇനിമുതൽ സൗജന്യം. തെരഞ്ഞെടുപ്പ് കാലത്ത് എഎപി ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുന്നു. ഡൽഹിയിൽ മാസം 200 യൂണിറ്റ് വൈദ്യു തിയാണ് സൗജന്യ മായി നൽകിവരുന്നത്.
പഞ്ചാബിൽ കേരളത്തെപ്പോലെ രണ്ടു മാസത്തിലൊരിക്കലാണ് വൈദ്യുതി ബില്ലിംഗ്. അതുകൊണ്ടുതന്നെ ബില്ലിൽ 600 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സീറോ ബില്ലാണ് ഇനിമുതൽ ലഭിക്കുക. ജൂലൈ ഒന്നുമുതൽ ഈ സൗജന്യം പഞ്ചാബിൽ നിലവിൽ വന്നിരിക്കുന്നു.
ഈ സൗജന്യത്തിൽ മറ്റു ചില നിബന്ധനകൾ കൂടിയുണ്ട്. ഒരു രാഷ്ട്രീയ നേതാവിനും ഈ സൗജന്യം ലഭിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾക്ക് ഇത് ബാധകമാണ്. നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ തയ്യറുള്ളവർ മാത്രം പൊതുപ്രവർത്തന ത്തിനിറങ്ങിയാൽ മതിയെന്ന നിലപാടുകാരാണ് ആം ആദ്മി പാർട്ടിക്കാർ.
സർക്കാർ ഉദ്യോഗസ്ഥരിൽ 4 -ാം ക്ലാസ് ജീവനക്കാർക്കുമാത്രമേ ഈ സൗജന്യ വൈദ്യുതി ലഭിക്കുകയുള്ളു. 600 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗം 601 യൂണിറ്റായാൽ മുഴുവൻ 601 യൂണിറ്റിനും പണം നൽ കേണ്ടിവരും. ഇത് പട്ടികജാതി, പിന്നോക്ക വിഭാഗങ്ങൾക്കും ബി.പി.എൽ കുടുംബങ്ങൾക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കും ബാധകമല്ല. അവർക്ക് 600 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം നൽകിയാണ് മതിയാകും.
പഞ്ചാബിൽ ആകെയുള്ള 73.80 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 60 ലക്ഷം ഉപഭോക്താക്കൾക്ക് ഈ സ്‌കീമിന്റെ പ്രയോജനം ലഭിക്കും എന്നാണ് അനുമാനം.