തൊഴിലിന്റെ പുതിയ ഭാവി രൂപപ്പെടുത്തുന്നു: സാങ്കേതികവിദ്യയിലെ കരിയർ

New Update

publive-image

Advertisment

കോവിഡ്-19 വിദൂരമായിരുന്നുള്ള ജോലി അഥവാ റിമോട്ട് വർക്കിന്റെ ഒരു പുതിയ യുഗത്തിലേക്ക് വാതിൽ തുറന്നു. ഒപ്പം ബിസിനസുകൾ എന്റർപ്രൈസ് മൊബിലിറ്റി മാനേജ്‌മെന്റ് (EMM) സൊല്യൂഷനുകളിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്തു.

ഉൽപ്പാദനക്ഷമമായ ജോലി ഒരു ഓഫീസിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്നുന്നതല്ല, കൂടാതെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് ലോകമെമ്പാടുമുള്ള വിദൂരമായ സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യുന്നതിന് ഇന്റർനെറ്റ് ആക്സസ് അല്ലാതെ മറ്റൊന്നും ആവശ്യമില്ല.

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ മൊബൈൽ, IoT ഉപകരണ മാനേജ്‌മെന്റ് സൊല്യൂഷനുകളുടെ ദാതാവായ SOTI-യിൽ നിന്നുള്ള ഒരു ഗ്ലോബൽ റിപ്പോർട്ട് 57% സംരംഭങ്ങളും 2020-നും 2021-നും ഇടയിൽ മൊബൈൽ സാങ്കേതികവിദ്യയിലോ മൊബൈൽ സുരക്ഷയിലോ നിക്ഷേപിച്ചിട്ടുള്ളതായി കണ്ടെത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെബ് 3, സൈബർ സുരക്ഷ, മൊബിലിറ്റി മാനേജ്‌മെന്റ്, ബ്ലോക്ക്‌ചെയിൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ വൻകിട കോർപ്പറേഷനുകൾ മുതൽ സ്റ്റാർട്ട്-അപ്പുകൾ വരെയുള്ള എല്ലാ സംരംഭങ്ങളുടെയും ആവശ്യകതയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ ഡിമാൻഡും സപ്ലൈ ചെയിനും സന്തുലിതമാക്കാനുള്ള ശ്രമം ബിസിനസ്സ് ഉടമകളെയും നയ നിർമ്മാതാക്കളെയും മറ്റ് പങ്കാളികളെയും അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങളുടെ മുൻ‌നിരയിൽ നവീനമായ സാങ്കേതികവിദ്യയെ സ്ഥാപിക്കാൻ നിർബന്ധിതരാക്കി.

ഈ ആശ്രിതത്വവും എക്സ്പോഷറും പല ബിസിനസുകളെയും അവയുടെ ദൗത്യത്തിലെ നിർണ്ണായകമായ ആവശ്യങ്ങളുടെ ഒരു പ്രധാന ഘടകമായി മൊബൈൽ സാങ്കേതികവിദ്യയെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. ബിസിനസ്സുകൾക്ക് ഇഎംഎം ഇല്ലാതെ നിലനിൽക്കാൻ കഴിയില്ല.

ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയ്‌ക്ക് പുറമേ, ഇത് കോർപ്പറേറ്റ് ഡാറ്റയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും കോർപ്പറേറ്റ് ഡാറ്റയുടെ വിന്യാസം സുരക്ഷിതമാക്കുകയും ഉപയോക്തൃ, ഉപകരണ മാനേജ്മെന്റ് ലളിതമാക്കുകയും ചെയ്യുന്നു.

കമ്പനികൾ ജീവനക്കാരിൽ തിരയുന്ന നൈപുണ്യങ്ങളുടെ പരിണാമത്തിൽ ഈ മാറ്റത്തിന്റെ ഗണ്യമായ സ്വാധീനം കാണാൻ കഴിയും. തൊഴിലുടമകൾ തങ്ങളുടെ സംരംഭത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമായ, സോഫ്റ്റ്‌വെയർ വികസനത്തിൽ പരിജ്ഞാനവും എഞ്ചിനീയറിംഗ് വൈദഗ്ധ്യവുമുള്ള സാങ്കേതികവിദ്യയിൽ തൽ‌പ്പരരായവരെയാണ് അന്വേഷിക്കുന്നത്.

അതേസമയം, യോഗ്യതയുള്ള പ്രൊഫഷണലുകൾ, സാങ്കേതിക പുരോഗതിയുടെ മുൻ‌നിരയിൽ പുതിയ ആശയങ്ങളും കാഴ്ചപ്പാടും വളർത്തുന്ന കരിയറുകളും ലക്ഷ്യം വെയ്ക്കുന്നു.
ദക്ഷിണേന്ത്യയിലും പ്രവർത്തിക്കുന്ന കാനഡയിലെ മിസിസാഗ ആസ്ഥാനമായുള്ള SOTI, ആയിരക്കണക്കിന് സംരംഭങ്ങളെ തങ്ങളുടെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും മൊബിലിറ്റി നിക്ഷേപങ്ങൾ അനുകൂലമാക്കാനും സഹായിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കമ്പനികൾ അവരുടെ പ്രവർത്തനങ്ങളുടെ നിർണായകമായ വശങ്ങൾ കൈകാര്യം ചെയ്യുന്നതിൽ SOTI-യിൽ വിശ്വാസമർപ്പിക്കുന്നു.

എന്റർപ്രൈസ് മൊബിലിറ്റി, IoT (ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്) മാനേജ്‌മെന്റിൽ പ്രാഗത്ഭ്യം തെളിയിച്ച ഇന്നൊവേറ്ററും വ്യവസായ പ്രമുഖനുമാണ് SOTI. ആഗോളതലത്തിൽ, 17,000-ലധികം കമ്പനികൾ മൊബൈൽ ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ, ഉള്ളടക്കം, IoT എൻഡ്‌പോയിന്റുകൾ എന്നിവയ്ക്കായി തങ്ങളുടെ തന്ത്രങ്ങൾ പ്രാപ്‌തമാക്കുന്നതിന് SOTI-യെ ആശ്രയിക്കുന്നു.

മൊബിലിറ്റി സൊല്യൂഷനുകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും വിന്യസിക്കാനും കൂടുതൽ കമ്പനികൾ സൊല്യൂഷനുകൾക്കായി അന്വേഷിക്കുന്നതിനാൽ, ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള കാമ്പസുകളിൽ നിന്ന് തങ്ങൾക്കൊപ്പം ചേരുന്നതിന് ബുദ്ധിസാമർത്ഥ്യവും സാങ്കേതികവിദ്യയിൽ താൽപ്പര്യവും ഉള്ളവരെ അന്വേഷിക്കുകയാണ് SOTI.

അത്യാധുനികമായ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ, ഉദ്യോഗാർത്ഥികൾക്ക് ഒരു ആഗോള തൊഴിൽസേനയുമായുള്ള സമ്പർക്കം ലഭിക്കും. മികച്ച പ്രതിഭകൾക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായി, SOTI അതിന്റെ നെക്സ്റ്റ് ജെൻ റോഡ്ഷോയുടെ ദക്ഷിണേന്ത്യൻ പതിപ്പ് അവതരിപ്പിക്കുകയാണ്.

ഈ വെർച്വൽ റോഡ്‌ഷോ SOTI-യുടെ ഒരു അവലോകനവും ലഭ്യമായ ഫ്രഷർ, ഇന്റേൺഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക്, http://soti.net/india സന്ദർശിക്കുക.

Advertisment