ദൃശ്യമാധ്യമങ്ങൾ മഴയുമായി ബന്ധപ്പെട്ട വാർത്തകൾ വല്ലാതെ ഭീതിപ്പെടുത്തി യാഥാർഥ്യങ്ങൾ പെരുപ്പിച്ചു കാട്ടാൻ മത്സരിക്കുകയാണ്. അർദ്ധസത്യങ്ങളാണ് പലതും. യാതൊരു നിലപാടു മില്ലാത്ത മാധ്യമപ്രവർത്തനം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇവിടുത്തെ ദൃശ്യമാധ്യമങ്ങൾ മഴയുമായി ബന്ധപ്പെട്ട വാർത്തകൾ വല്ലാതെ ഭീതിപ്പെടുത്തി യാഥാർഥ്യങ്ങൾ പെരുപ്പിച്ചു കാട്ടാൻ മത്സരിക്കുകയാണ്. അർദ്ധസത്യങ്ങളാണ് പലതും. കാണാതിരിക്കാൻ കഴിയുന്നില്ല, കണ്ടാലോ മനസ്സമാധാനം പോകുന്ന അവസ്ഥയും. യാതൊരു നിലപാടു മില്ലാത്ത മാധ്യമപ്രവർത്തനം.

പ്രസിദ്ധ മാദ്ധ്യമ പ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ രവീഷ് കുമാർ പറഞ്ഞതുപോലെ നേരും നെറിയുമില്ലാത്ത വാർത്താചാനലുകളാണ് ഇന്ന് നിലവിലുള്ളവയിൽ അധികവും. കുറഞ്ഞത് 6 മാസത്തേക്ക് അവ എല്ലാവരും ഉപേക്ഷിച്ചാൽ ഇവന്മാർ കുറെയൊക്കെ നേരെയാകുമെന്നണ്...

publive-image

ആകുമോ ? എനിക്ക് തോന്നുന്നില്ല. ഒരു ക്യാമറയും മൈക്കും അതിലൊരു ലേബലും വച്ചുകൊണ്ട് എവിടെയും കയറിച്ചെന്ന് ഒരു ബെല്ലും ബ്രേക്കുമില്ലാതെ എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണ്. ഇക്കൂട്ടരെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലൊരു നിയമനിർമ്മാണം സർക്കാരുകൾ ആലോചിക്കേണ്ടതുമാണ്. മാദ്ധ്യമസ്വാതന്ത്ര്യം ഹനിക്കുന്നു എന്നൊക്കെ വിളിച്ചലറാൻ ഇവർ മാത്രമേ കാണുകയുള്ളു... ജനങ്ങൾ ഇന്ന് ഏറെ ആശ്രയിക്കുന്നത് ഓൺലൈൻ മദ്ധ്യമങ്ങളെയാണ്...

Advertisment