75 വർഷങ്ങൾക്കുശേഷം ഇന്ത്യൻ വനത്തിൽ ചീറ്റപ്പുലികളുടെ (ചെമ്പുലി) വേഗപ്പാച്ചിലിനു കളമൊരുങ്ങുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

1947 ൽ ഇന്ത്യയിൽ ഛത്തീസ്‌ ഗഡിലെ വൈകുണ്ഡപൂർ വനമേഖലയിൽ അവശേഷിച്ചിരുന്ന മൂന്ന് ചീറ്റപ്പുലികളെ വൈകുണ്ഡപൂർ-കൊറിയ രാജാവായിരുന്ന രാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് നായാട്ടിലൂടെ വേട്ടയാടി കൊലപ്പെടുത്തിയശേഷം കഴിഞ്ഞ 75 വർഷങ്ങളായി ഇന്ത്യൻ വനാന്തരങ്ങളിൽ പൂച്ചവർഗ്ഗത്തിൽ പെട്ട ഇവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ ചീറ്റപ്പുലികൾ ഇല്ലെന്ന് 2050 ൽ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ പായാൻ കഴിവുള്ള മനുഷ്യരെ ഉപദ്രവിക്കാത്ത ചീറ്റപ്പുലി (Cheetah Tiger) മദ്ധ്യ പ്രദേശിലെ കൂനോ നാഷണൽ പാർക്കിലേക്ക് ഉടനെത്തുകയാണ്. ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമാണ് 8 ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് വരാൻ പോകുന്നത്.

publive-image

ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഇപ്പോൾ ആകെ 7000 ചീറ്റപ്പുലികൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ യൂ.എൻ ഇവയെ വിസ്മൃതമാകുന്ന ജന്തുവർഗ്ഗത്തിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ചീറ്റപ്പുലികൾ വലിയ ഭയമുള്ള വർഗ്ഗമാണ്. ഇന്ത്യൻ വനാന്തരങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ഇവയുടെ വംശനാശം നാട്ടുരാജാക്കന്മാരുടെയും പ്രമാണിമാരുടെയും വേട്ടയാടൽ മൂലമാണുണ്ടായത്. മനുഷ്യരുമായി എളുപ്പത്തിൽ ഇണങ്ങുന്ന ഇവരെ മുഗൾ രാജാക്കന്മാർ ധാരാളമായി പിടികൂടി സൂക്ഷിച്ചിരുന്നു. അവർ അതിഥികൾക്ക് സമ്മാനമായി ചീറ്റപ്പുലികളെ നൽകിയിരുന്നു എന്നതാണ് ചരിത്രം.

ഇന്ന് ദക്ഷിണാഫ്രിക്ക, നമീബിയ ,ബോറ്റ്സുവാന എന്നിവിടങ്ങളിലാണ് ചീറ്റകൾ അധികമുള്ളത്. ഒന്നരലക്ഷം ഹെക്റ്റർ വിസ്തൃതിയുള്ള കൂനോ നാഷണൽ പാർക്ക് ചീറ്റകളുടെ ആവാസവ്യവസ്ഥക്ക് സുരക്ഷിതമാണെന്ന് ദക്ഷിണ ആഫ്രിക്കയിലെയും നമീബിയായിലെയും വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയതിനെത്തുടർന്നാണ് ഈ രാജ്യങ്ങളിൽനിന്നുള്ള ആണും പെണ്ണുമായ 8 ചീറ്റകളെ ഇന്ത്യാ ഗവണ്മെന്റ് ഇവിടേക്ക് കൊണ്ടുവരാനുള്ള പ്രൊജക്റ്റിനു അനുമതി നൽകിയത്.

publive-image

സുപ്രീം കോടതിയും ഈ സ്കീമിന് അനുമതി നൽകിയതോടുകൂടി തടസ്സങ്ങളെല്ലാം നീങ്ങിക്കിട്ടി. 75 കോടി രൂപയാണ് ചീറ്റകളെ കൂനോ നാഷണൽ പാർക്കിലെത്തിക്കാനും പരിപാലിക്കാനുമായി സർക്കാർ കണക്കുകൂട്ടിയിരിക്കുന്നത്. ഇതിൽ 50 കോടി രൂപ ഇന്ത്യൻ ഓയിൽ കോർപ്പൊറേഷനാണ് നൽകുക. ആകെ 8 ആൺ ചീറ്റകളെയും 6 പേന ചീറ്റകളെയും പടിപടിയായി എത്തിച്ച് 2025 ആകുമ്പോഴേക്കും ഇവയുടെ സംഖ്യ 25 ൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇവയുടെ വംശവർദ്ധന അനുസരിച്ച് ചീറ്റകളെ പിന്നീട് മറ്റു സംരക്ഷിത വനമേഖലകളിലേക്ക് മാറ്റപ്പെടും. അങ്ങനെ വർഷങ്ങൾക്കുശേഷം ലോകത്തെ ഏറ്റവും വേഗത യേറിയ പൂച്ച വർഗമായ ചീറ്റകൾ ഇന്ത്യൻ വനാന്തരങ്ങളിൽ തങ്ങളുടെ പ്രയാണം ആരംഭിക്കുകയാണ്.

പലർക്കും സംശയമുണ്ടാകും എന്താണ് ചീറ്റപ്പുലിയും പുള്ളിപ്പുലിയും തമ്മിലുള്ള വെത്യസമെന്ന് ? വ്യത്യാസമുണ്ട്. ചീറ്റപ്പുലിയുടെയുടെയും പുള്ളിപ്പുലിയുടെയും ശരീരത്തെ കറുത്ത പുള്ളികളുടെ സമാനതയാണ് ഇവയെ വേർതിരിച്ചറിയാൻ ആളുകൾക്ക് പ്രയാസമുള്ളത്.

publive-image

ചീറ്റപ്പുലിയുടെ ശരീരത്തെ കറുത്ത പുള്ളികൾ വലിയ വൃത്താകൃതിയിലിള്ളവയാണ്. എന്നാൽ പുള്ളിപ്പുലികളിൽ ഈ പാടുകൾ പൂക്കളുടെ ഇതളുകൾ പോലെയാണ് കാണപ്പെടുന്നത്.

ഏറ്റവും വലിയ വ്യത്യസ്തത ചീറ്റപ്പുലികളുടെ കണ്ണുകളിൽനിന്നും കണ്ണുനീർചാലുകൾ പോലെ താഴേയ്ക്കുള്ള രണ്ട്‌ കറുത്ത വരകളാണ്. പുള്ളിപ്പുലികൾക്ക് ഇതില്ല. ചീറ്റപ്പുലികൾ പുല്ലുകൾ നിറഞ്ഞ മൈതാനത്താണ് കഴിയുന്നതെങ്കിൽ പുള്ളിപ്പുലികൾ കാടുകളും മരങ്ങളുമുള്ള സ്ഥലത്താണ് കൂടുതൽ കാണപ്പെടുക. മരങ്ങളിലാണ് ഇവ കൂടുതലും കഴിയാനാഗ്രഹിക്കുന്നത്. ചീറ്റകൾ മരത്തിൽ കയറാറില്ല.

publive-image

ചീറ്റ, പുലി, ജഗ്വാർ എന്നിവയ്ക്ക് ഒരേ ഉയരവും, മഞ്ഞ നിറവും, ശരീരത്തിൽ പാടുകളും ഉള്ളതിനാൽ നമ്മിൽ പലരും ആശയകുഴപ്പത്തിലാണ്. പുലി മുരുകനിൽ കടുവയെ പുലി എന്ന് വിളിച്ച, പുലിപ്പാല് തേടി പോയ അയ്യപ്പൻ കടുവപുറത്ത് ഇരുന്നു വരുന്ന ചിത്രങ്ങൾ വരച്ച മലയാളിക്ക് പുലി, ചീറ്റ, ജഗ്വാർ എന്നിവയെല്ലാം പൊതുവായി "പുലി" ആയില്ലെങ്കിലേ അദ്‌ഭുതമുള്ളു. സത്യത്തിൽ ഇവ മൂന്നിന്‍റേയും ആവാസവ്യവസ്ഥ, ഭക്ഷണക്രമം, വേട്ടയാടൽ രീതി, രൂപം, ശബ്ദം എന്നിവ വളരെ വ്യത്യസ്തമാണ്.

ചീറ്റയെ - സിംഹം, കടുവ, ജഗ്വാർ, പുള്ളിപ്പുലി എന്നിവ ഉൾപ്പെടുന്ന Big Cat ഗണത്തിൽ പൊതുവെ കണക്കു കൂട്ടാറില്ല. ഈ നാല് പേരെപോലെ ചീറ്റകൾക്ക് ഗർജിക്കാൻ (Roar) കഴിയാറില്ല എന്നതാണ് കാരണം. ചീറ്റകൾ മനുഷ്യരെ അക്രമിക്കറോ, ഭക്ഷിക്കാറോ ഇല്ല. എന്ന് മാത്രമല്ല മനുഷ്യർക്ക് വളരെ എളുപ്പത്തിൽ ചീറ്റയെ ഇണക്കി വളർത്താനും സാധിക്കും.

publive-image

പുള്ളിപ്പുലി-പുലികൾ ഏകാന്ത സഞ്ചാരികളാണ്. ഒരിക്കലും ഇവ സംഘം ചേർന്ന് നടക്കാറില്ല. വളരെ ചുടലവും, വേഗതയുള്ളതും, മെരുങ്ങാത്തതുമായ ജനുസ്സ് ആണിവ. തന്നെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഇരയെ വരെ ഇവ കീഴ്പ്പെടുത്തും. എന്ന് മാത്രമല്ല അവയെയും കടിച്ചു കൊണ്ട് നേർ കുത്തനെയുള്ള മരത്തിന്റെ ചില്ലയിലേക്ക് അതിവേഗം കയറാനും ഇവയ്ക്ക് കഴിയും.

ഭക്ഷണം കിട്ടിയാൽ അത് മരത്തിന്റെ ചില്ലയിൽ കൊണ്ട് സംരക്ഷിക്കുന്നത് പുള്ളിപ്പുലികളുടെ സ്വഭാവ രീതിയാണ്. ചത്ത ഇരയുമായി മരം കയറുന്ന ഒരേയൊരു ജീവി ആണ് പുള്ളിപ്പുലി. ഒത്ത ഒരു ആൺ പുള്ളിപ്പുലിക്ക് 90 കിലോഗ്രാം ഭാരം വരെ വരാം. (66 മുതൽ 200 പൗണ്ട് വരെ ഭാരം) പുലികൾ അപൂർവം ഘട്ടങ്ങളിൽ മനുഷ്യനെ ഭക്ഷണത്തിനായി ടാർഗറ്റ് ചെയ്യാറുണ്ട്.

ജഗ്വാർ (Jaguar) - പുള്ളിപ്പുലിയും, ജഗ്വാറുകളും കാഴ്ചയ്ക്ക് ഒരേപോലെയാണ് എന്ന് പറയാറുണ്ട്. എന്നാൽ പുള്ളിപ്പുലിയെ അപേക്ഷിച്ച് ഉറപ്പുള്ള ശരീരം ഉള്ളവയാണ് ജഗ്വാർ. പ്രാഥമികമായി മഞ്ഞ ശരീരത്തിലെ കറുത്ത പുള്ളികൾ മാത്രമേ ഒറ്റ നോട്ടത്തിൽ ഒരേപോലെ തോന്നൂ. എന്നാൽ ആ പുള്ളികൾക്ക് തന്നെ പ്രകടമായ വ്യത്യാസം ഉണ്ട്.

പുള്ളികളുടെ ആകൃതി, അവയുടെ എണ്ണം ഒക്കെ ജഗ്വാറുകളിൽ തന്നെ പരസ്പരം വ്യത്യസ്തമായി കാണപ്പെടുന്നു. പുള്ളിപ്പുലിയെ പോലെ ഇവയും മരം കയറ്റം, പതുങ്ങിയുള്ള ഇഴഞ്ഞു നീങ്ങൽ, നീന്തൽ എന്നിവയിൽ സമർത്ഥർ ആണ്. ജഗ്വാറുകളും പുലികളെപ്പോലെ തന്നെ ഏകാന്ത സഞ്ചാരികളാണ്. ഇവയുടെ ഭാരം സാധാരണയായി 56-96 കിലോ (124-211 Lb) വരും.

Advertisment