നഷ്ടം വരാതെയുള്ള നേർവഴിക്കു നീങ്ങാൻ ഇനിയും കെഎസ്ആര്‍ടിസി ഒരുക്കമല്ലെങ്കിൽ അത് പൂർണ്ണമായും യൂണിയനുകളെ ഏൽപ്പിക്കുക. അവരത് നടത്തട്ടെ. നഷ്ടമോ ലാഭമോ അതിനുത്തരവാദികളും അവരായിരിക്കും. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാകുമോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാകുമോ ? തീർച്ചയായും. അതിന് ഇച്ഛാശക്തിയുള്ള ഭരണകൂടം ഉണ്ടാകണം. അവർക്ക് ജനപക്ഷത്തുനിന്ന് തീരുമാനം കൈക്കൊള്ളാനുള്ള ആർജ്ജവമുണ്ടാകണം.

ജനങ്ങളോട് ദൂരം അളന്ന് കൃത്യമായി പണം വാങ്ങി സർവീസ് നൽകുന്ന കെഎസ്ആര്‍ടിസി പോലുള്ള ഒരു സ്ഥാപനം നഷ്ടത്തിലായാൽ അതിൻ്റെ ഉത്തരവാദികൾ ജനങ്ങളല്ല, കെഎസ്ആര്‍ടിസിയുടെ ജീവനക്കാരുൾപ്പെടുന്ന മുഴുവൻ അഡ്മിനിസ്ട്രേഷനും സർക്കാരുമാണ്. ഒരിക്കലും ജനങ്ങളുടെ നികുതിപ്പണമെടുത്തല്ല തോന്നുമ്പോഴെല്ലാം നഷ്ടം നികത്തേണ്ടത്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സർക്കാരുകൾക്കും അഭികാമ്യമായ നടപടിയല്ല അത്.

സ്വകാര്യ വാഹനങ്ങൾ കെഎസ്ആര്‍ടിസിയുടെ അതേ നിരക്കിൽ സർവീസ് നടത്തി ലാഭം കൊയ്യുമ്പോൾ എന്തുകൊ ണ്ടാണ് ഇതിങ്ങനെ നഷ്ടത്തിലേക്ക് സ്ഥിരമായി കൂപ്പുകുത്തുന്നത് ?

കാരണങ്ങൾ അനവധിയാണ്:

ബസ് ഒന്നിന് ഏഴു ജീവനക്കാർ: ഇത് വളരെ കൂടുതലാണ്. ഇത് കുറച്ചേ മതിയാകൂ. കെഎസ്ആര്‍ടിസി ആദ്യം സ്ഥിരമായി ജോലിക്കുവേണ്ടി ആളുകളെ എടുക്കുന്നത് നിർത്തണം. പുതിയ ആളുകളെ കോൺട്രാക്ട് രീതിയിൽ എടുക്കു ന്നതാണ് നല്ലത്. അധികഭാരം ഒഴിവാക്കാൻ അതുവഴി കഴിയും. അനാവശ്യ തസ്തികകൾ ഒഴിവാക്കുക. ഉയർന്ന പദവികളുടെ ഔചിത്യം പുനരവലോകനം ചെയ്യുക.

പുതിയ ചേസിസ്, സ്പെയർ പാർട്ട്സുകൾ, പെയിന്റ്, ബോഡി മെറ്റീരിയൽ, ടയർ എന്നിവയുടെ പർച്ചേസ് മുഴുവൻ ഓൺലൈൻ വഴി ട്രാൻസ്പെരന്റ് ആയി നടത്തുക. ഈ ഇടപാടുകൾ പൊതുജനങ്ങൾക്ക് അറിയത്തക്കവിധം അവ ഓൺലൈനിൽ ലഭ്യമാക്കുക. അഴിമതി തടയാനുള്ള ഉത്തമ മാർഗ്ഗമാണ് ഇത്. ഇതിലൊന്നും കമ്മീഷനും പാരിതോഷികങ്ങളും നല്കപ്പെടുന്നില്ല എന്ന് പറഞ്ഞാൽ അത് വിശ്വസനീയമല്ല.

സ്പെയർ പാർട്ട്സുകളിൽ വ്യാപകമായി വ്യാജന്മാരുണ്ട്. എസ്കെഎഫ് ബെയറിംഗ് വരെ അതേ രീതിയിൽ ഒറിജി നലിൻ്റെ പകുതിവിലയ്ക്ക് നൽകുന്ന ഏജൻസികൾ ധാരാളമുണ്ട്. ഇവർ പല തരത്തിലാണ് പ്രവർത്തിക്കുന്നത്. ഈ രംഗത്തു പ്രവർത്തിക്കുന്നവർക്കറിയാം അവരെത്ര വിരുതന്മാരും ശക്തരുമാണെന്ന്. വ്യാജന്മാർ ഇവിടെയും കടന്നുകൂടുന്നുവോ എന്ന് പരിശോധിക്കണം.

ബൊഫോഴ്‌സ് കേസിൽ ആർക്കും കമ്മീഷൻ നൽകില്ലെന്നും ഇടനിലക്കാർ ഉണ്ടാകില്ലെന്നും ഇൻഡ്യയും ബൊഫോഴ്‌സ് കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നിട്ടും കമ്പനി അതിൽ ഭീമമായ വലിയൊരു തുക കമ്മീഷനായി ഇറ്റാലിയൻ ബിസിനസ്സുകാരനായ ഒട്ടാവിയോ ക്വോത്രോച്ചിക്ക് നൽകപ്പെട്ടു എന്നത് യാഥാർഥ്യമാണ്. അതുപോലെതന്നെ യാണ് വാഹനങ്ങളുടെ ചേസിസ് വിൽപ്പനയിലും നടക്കുന്നത്.

മറ്റൊന്ന് ഷെഡ്യൂളുകൾ പൂർണ്ണമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നേതാക്കളായി മാറപ്പെട്ട ജീവനക്കാരെ ജോലിചെയ്യാൻ നിർബന്ധിക്കുക.ഇല്ലെങ്കിൽ അവരെ പിരിച്ചുവിടുക.

എന്തിനെയും ഏതിനെയും എതിർക്കുന്ന യൂണിയനുകളും കെഎസ്ആര്‍ടിസിയുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി കളാണ്. പ്രസ്ഥാനം കാലങ്ങളായി നഷ്ടത്തിലായിരിക്കേ എന്തിനാണ് അതിൻ്റെ ഭാവിയെപ്പറ്റി യൂണിയൻ നേതാക്കളുമായി സർക്കാർ ചർച്ച ചെയ്യുന്നത് ? കാരണം ഇത്രനാളുകളായിട്ടും അവർക്ക് ഇത് ലാഭത്തിലോ നഷ്ടമില്ലാതെയോ നടത്തിക്കൊണ്ടുപോകാനുള്ള യാതൊരു നിർദ്ദേശവുമില്ല എന്നതുതന്നെയാണ് കാരണം.

ദീർഘവീക്ഷണമുള്ളവരായിരുന്നു നേതാക്കളെങ്കിൽ കെഎസ്ആര്‍ടിസി പോലൊരു പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ യത്നിച്ചിരുന്നെങ്കിൽ അത് വഴി കൂടുതൽ തൊഴിലവസരങ്ങളും നഷ്ടമില്ലാത്ത തരത്തിലുള്ള സേവനവും ഉറപ്പാക്കാൻ കഴിയുമായിരുന്നു.

പൊതുഖജനാവിലെ പണം സ്ഥിരമായി നഷ്ടം നികത്താൻ വേണ്ടി വാരിക്കോരി നൽകാൻ ഒരു സർക്കാരുകൾക്കും കഴിയില്ല. കമ്മീഷനെ നിയമിച്ചിട്ടോ, സമിതിയുണ്ടാക്കിയിട്ടോ ഒരു കാര്യവുമില്ല. നഷ്ടം വരാതെയുള്ള നേർവഴിക്കു നീങ്ങാൻ ഇനിയും കെഎസ്ആര്‍ടിസി ഒരുക്കമല്ലെങ്കിൽ അത് പൂർണ്ണമായും യൂണിയനുകളെ ഏൽപ്പിക്കുക എന്നതാണ് ഒരു പോംവഴി. അവരത് നടത്തട്ടെ. നഷ്ടമോ ലാഭമോ അതിനുത്തരവാദികളും അവരായിരിക്കും.

അല്ലെങ്കിൽ 2000 മാണ്ടിൽ മദ്ധ്യപ്രദേശ് ,ഛത്തീസ്‌ ഗഡ്‌ സംസ്ഥാനങ്ങൾ ചെയ്തതുപോലെ ഇത് സ്വകാര്യവൽ ക്കരിക്കുക. അതിനായി അവർ സ്വീകരിച്ച മാർഗ്ഗങ്ങളും നടപടിക്രമങ്ങളും മാതൃകയാക്കാം. ആ രണ്ടു സംസ്ഥാനങ്ങളിലും ഈ രംഗത്ത് കഴിഞ്ഞ 20 ലേറെ വർഷങ്ങളായി പൂർണ്ണമായ സ്വകാര്യവൽക്കരണം വിജയകരമായി നാടപ്പാക്കിവരുന്നു.

2017 ൽ മദ്ധ്യപ്രദേശിൽ വീണ്ടും സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പ റേഷൻ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവുമായി സമർപ്പിക്കപ്പെട്ട ഹർജി വാദം കേൾക്കാൻ പോലും തയ്യറാകാതെ ജബൽപൂർ ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.

ഓർക്കണം 2000 -ാമാണ്ടിനുശേഷം മദ്ധ്യപ്രദേശ്, ഛത്തീസ്‌ ഗഡ്‌ സംസ്ഥാനങ്ങളിൽ ബിജെപി, കോൺഗ്രസ് കക്ഷികൾ പലതവണ മാറിമാറി ഭരിച്ചിട്ടും ഈ നയം മാറ്റിയതേയില്ല എന്നത് വളരെ ശ്രദ്ധേയമാണ്. മാത്രവുമല്ല ഒരു കക്ഷിയിലെയും ഒരൊറ്റ രാഷ്ട്രീയനേതാവുപോലും ഇതിനായി നാളിതുവരെ ശബദമുയ ർത്തുകയും ചെയ്തിട്ടില്ല.

അപ്പോൾ കാലാനുസൃതമായി മാറാൻ നാം തയ്യറാല്ലെങ്കിൽ കടമെടുത്തു കടക്കെണിയിലാകുക, കമ്മി നികത്തുക, അനുഭവിക്കുക...

Advertisment