കോട്ടയം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും, ആളുകളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയി ലെടുക്കുമ്പോഴും പാലിക്കേണ്ട സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണെന്നും ആളുകളെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഉറപ്പായും സിആര്‍പിസി 160 പ്രകാരം നോട്ടീസ് നൽകുന്നുണ്ടെന്നും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഈ കത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജോസ് പ്രകാശ് കിടങ്ങൻ, ബഹു.ഡിജിപി ക്ക് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പോലീസ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പരാതി ലഭിച്ചാല്‍ സ്‌ഥലവും സമയവും വ്യക്‌തമാക്കി കൃത്യമായ നോട്ടീസ് നല്‍കാതെ ഒരാളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്നണ് നിയമം അനുശാസിക്കുന്നത്.
സ്‌ത്രീകളെയും 65 വയസ്സില്‍ കൂടുതലുള്ളവരെയും 15 വയസ്സില്‍ താഴെയുള്ളവരെയും സ്‌റ്റേഷനിലേക്കു വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്‌ചിത സമയത്തില്‍ കൂടുതല്‍ കസ്റ്റഡിയിൽ വയ്ക്കാൻ പാടില്ല.
ആളുകളെ അറസ്റ്റ് ചെയ്യുമ്പോൾ വ്യക്‌തമായി എഴുതി തയാറാക്കി നാട്ടിലെ ഒരു പ്രധാനപ്പെട്ട വ്യക്‌തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്‌റ്റ് മെമ്മോ. അറസ്‌റ്റ് ചെയ്യുന്ന വ്യക്‌തിയുടെ താല്‍പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം.
അറസ്‌റ്റ് ചെയ്യുന്ന ഉദ്യോഗസ്‌ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം. എന്തിനാണ് അറസ്‌റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചി രിക്കണം എന്നും നിയമമുണ്ട്.
ജാമ്യമില്ലാക്കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്‌റ്റില്‍ മാത്രമേ വിലങ്ങു വെക്കാവൂ. സ്‌ത്രീകളെ അറസ്‌റ്റ് ചെയ്യുമ്പോള്‍ വനിതാപോലീസ് ഇല്ലെങ്കില്‍ ഒരു സ്‌ത്രീയെ അനുഗമിക്കാന്‍ അനുവദി ക്കണം. അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.
ജോസ്പ്രകാശ് കിടങ്ങനൊപ്പം ഒരു സെൽഫി-സ്ഥലം മുണ്ടക്കയം
ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായം നൽകണം . ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന. നിശ്‌ചിത ഇടവേളകളില്‍ വെള്ളവും ഭക്ഷണവും. ശാരീരിക പീഡനമേല്‍പ്പിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം. വ്യക്‌തി ശുചിത്വം ഉറപ്പാക്കാന്‍ അടിവസ്‍ത്രങ്ങള്‍ ഉള്‍പ്പെടെ വൃത്തിയുള്ള വസ്‍ത്രങ്ങള്‍ ദിവസേന ഉറപ്പാക്കണം.
പോലീസ് ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോ പൗരന്മാരുടെയും ഉത്തരവാ ദിത്വമാണ്. കോട്ടയം ജില്ലയിൽ ഇതെല്ലം പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയ സ്ഥിതിക്ക് മറ്റു ജില്ലകളിലും ഇത് നടപ്പിലാക്കിയിട്ടുണ്ടോ എന്ന വിവരം അറിയാൻ നമ്മൾ ശ്രമിക്കേണ്ടതാണ്.