മദ്ധ്യപ്രദേശിലെ ഇൻഡോർ മുതൽ മന്ദസോർ, രത്‌ലം, ഭോപ്പാൽ ഉൾപ്പെടെയുള്ള വിപണികളിൽ സവാള കിലോ 50 പൈസ, വെളുത്തുള്ളി 45 പൈസ... ! എന്നാൽ ഈ വിലയിടിവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ഇനിയും ലഭ്യമായിട്ടില്ല

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

സവാള കിലോ 50 പൈസ,വെളുത്തുള്ളി 45 പൈസ... ! കർഷകർക്ക് ഈ ദുർദശ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. കൃഷിക്കായി മുടക്കിയ മുതൽ പോയിട്ട് അതിൻ്റെ ചെറിയൊരു ശതമാനം പോലും അവർക്ക് തിരിച്ചുകിട്ടില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ..

മദ്ധ്യപ്രദേശിലെ ഇൻഡോർ മുതൽ മന്ദസോർ, രത്‌ലം, ഭോപ്പാൽ ഉൾപ്പെടെയുള്ള വിപണികളിൽ സവാളയും വെളുത്തുള്ളിയും യഥാക്രമം 50 പൈസ കിലോയ്ക്കും 45 പൈസയ്ക്കും വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.

പലയിടങ്ങളിലും കർഷകർ ദിവസങ്ങളായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുണ്ടായി. സവാളയുടെ കയറ്റുമതി ഇല്ലാതായതും ഉൽപ്പാദനം വർദ്ധിച്ചതുമാണ് ഇപ്പോഴത്തെ വിലയിടിവിനു കാരണമായി വ്യാപാരികൾ പറയുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ഒപ്പം വിപണികളിൽ സർക്കാർ ഇടപെടൽ ഉണ്ടാകുകയും വേണമെന്നാണ് കർഷകരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

എന്നാൽ ഈ വിലയിടിവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ഇനിയും ലഭ്യമായിട്ടില്ല. ചെറുകിട വില്പനശാലകളിൽ വിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Advertisment