ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്ക് ഒരു നടുവിരൽ നമസ്ക്കാരം (ലേഖനം)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മൊഹിന്ദർ അമർനാഥ് പലതവണ ഇവരെ 'ജോക്കർമാർ' എന്ന് പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്. ഹർഭജൻ സിംഗ് ടീം സെലക്ഷൻ വിഷയത്തിൽ ശക്തമായി പലതവണ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ രവി ശാസ്ത്രിവരെ പരസ്യമായി പറഞ്ഞിരിക്കുന്നു T -20 വേൾഡ് കപ്പ് ടീമിൽ ആസ്‌ത്രേലിയൻ കാലാവസ്ഥക്കനുകൂലമായി ഋഷഭ് പന്തിനേക്കാൾ മികച്ച താരം സഞ്ജു സാംസൺ തന്നെയാണെന്ന്..

കഴിഞ്ഞ മൂന്നു വർഷത്തെ റിക്കാർഡ് ആർക്കുവേണമെങ്കിലും പരിശോധിക്കാം.. ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും പന്തിനേക്കാൾ അത്യുജ്വല പ്രകടനമാണ് IPL ഉൾപ്പെടെ T -20 മത്സരങ്ങളിൽ സഞ്ജു നടത്തി യിരിക്കുന്നതെന്ന് സുവ്യക്തമാണ്. ഋഷഭ് പന്ത് T -20 മത്സരങ്ങളിൽ ഒരു നിലവാരത്തിലുമെത്താൻ കഴിയാത്ത ക്രിക്കറ്ററാണ്. അപ്പോഴും സെലക്ഷൻ കമ്മിറ്റിക്കാർക്ക് അദ്ദേഹത്തോടാണ് പ്രിയം.. കാരണം എന്തോ ഉണ്ട്.. അതെന്താണെന്നറിയാൻ ഒരു ഉദാഹരണം നമുക്ക് പരിശോധിക്കേണ്ടതുമുണ്ട്.

ഹർഭജൻ സിംഗ് ക്രിക്കറ്റിൽ പ്രതാപിയായി വിരാജിക്കുന്ന കാലത്താണ് കൃഷ്ണമാചാരി ശ്രീകാന്ത് സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് സെലക്ടറായി എത്തുന്നത്. അദ്ദേഹം വളരെ നല്ല ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഹര്ഭജ ൻസിംഗിനെ ഒരു കാരണവുമില്ലാതെ ഒഴിവാക്കി ലോകകപ്പിനുള്ള ടീമിൽ തമിഴ് നാടിൻറെ അതായത് അദ്ദേഹത്തിൻ്റെ നാട്ടുകാരനായ പുതുമുഖം ആർ അശ്വിനെ ഉൾപ്പെടുത്തുന്നത്.

പിൽക്കാലത്ത് ഒരു ടി.വി ഷോയിൽ ഹർഭജൻസിംഗ് ഇതിനുള്ള കാരണം നേരിട്ട് ശ്രീകാന്തിനോട് ചോദിച്ചിട്ട് അദ്ദേഹം മറുപടി നൽകാതെ ഒഴിഞ്ഞുമാറിയപ്പോൾ അവിടെ സന്നിഹിതനായിരുന്നു സുനിൽ ഗവാസ്‌ക്ക റാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തൻ്റെ നാട്ടുകാരനായ ആർ. അശ്വിനെ ടീമിൽ ഉൾപ്പെടുത്താൻ വേണ്ടി യാണ് ഹർഭജൻ സിംഗിനെ ചീഫ് സെലക്ടറായിരുന്ന ശ്രീകാന്ത് ഒഴിവാക്കിയതെന്ന് അദ്ദേഹം തുറന്നടി ച്ചപ്പോൾ ഒരു വിളറിയ ചിരിമാത്രമാണ് ശ്രീകാന്തിന്റെ മുഖത്തുണ്ടായത്.

ഇതൊക്കെയാണ് ക്രിക്കറ്റിൽ നടക്കുന്നത്. പ്രാദേശികവാദവും ,സ്വജനപക്ഷപാതവും, അഴിമതിയും സെല ക്ഷനിൽ വ്യാപകമെന്നുവേണം അനുമാനിക്കേണ്ടത്. അർഹരായവർ പലരും പുറത്തിരിക്കുന്നു. പന്തിനെപ്പോലുള്ളവർ അകത്തുകടന്നുകൂടുന്നു.

ഋഷഭ് പന്തിന് സ്വയം സ്ഥാപിക്കപ്പെടാൻ അവസരങ്ങൾ വാരിക്കോരി നൽകുന്ന സെലക്ഷൻകമ്മിറ്റിക്കാർ മറന്ന ഒരു വസ്തുതയുണ്ട്. അതായത് 16 T -20 മത്സരങ്ങളിൽ നിന്നും 21.14 ആവറേജിൽ 135.15 സ്ട്രൈക്ക് റേറ്റിൽ 296 റൺസെടുത്ത സഞ്ജു സാംസനെക്കാൾ, 57 T -20 മത്സരങ്ങളിൽ നിന്നും 126.24 സ്ട്രൈക്ക് റേറ്റിൽ 914 റൺസെടുത്ത പന്തിനെയാണ് വീണ്ടും അവർ അവസരങ്ങളുടെ പെരുമഴ സമ്മാനിച്ചിരിക്കുന്നത് എന്ന സത്യം. ഇത്രയേറെ അവസരങ്ങൾ തുടർച്ചയായി ലഭിക്കുന്ന ഭാഗ്യവാനായ മറ്റൊരു ക്രിക്കറ്ററും ഋഷഭ് പന്തല്ലാതെ വേറേ ഉണ്ടാകില്ല.

ഇത് നെറികേടല്ലെങ്കിൽ പിന്നെന്താണ് ?

പ്രകടനത്തിൽ സ്ഥിരതയില്ലായ്മ എന്ന ആരോപണം ഗവാസ്‌ക്കർ,കപിൽദേവ്, സച്ചിൻ, ഗാംഗുലി എന്നിവർക്ക് നേരെയും ഉണ്ടായിട്ടുണ്ടെന്നത് മറക്കാൻ പാടില്ല. ഇവിടെ പ്രകടന സ്ഥിരതയുടെ കാര്യത്തിലും T -20 യിൽ പന്തിനേക്കാൾ മികച്ചനിലയിലാണ് സഞ്ജു സാംസൺ.

ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിക്കാർ വിഡ്ഢികളാണെന്ന് വിളിച്ചു പൊങ്കാലയിടുന്നതിനോട് ഒട്ടും യോജിപ്പില്ല. അവർ വിഡ്ഢികളല്ല മറിച്ച് ബുദ്ധിമാന്മാരാണ്. ശ്രീകാന്തിനെപ്പോലെ,പ്രകടനവും പ്രതിഭയും നോക്കാതെ ഇഷ്ടക്കാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയോ എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചുള്ള നീക്കങ്ങളോ ഒക്കെ യാകാം ഇതിനു പിന്നിലെന്ന് ബലമായും സംശയിക്കേണ്ടിയിരിക്കുന്നു. ഏഷ്യാകപ്പിലെ നാണം കേട്ട തോൽ വിയും പന്തിന്റെ മോശം പ്രകടനവും കാണാൻ ഇവർക്ക് കണ്ണില്ലാതെപോയി..

അതുകൊണ്ടുതന്നെ മികച്ചൊരു കായികവേദിയെ ഇത്തരത്തിൽ സ്ഥിരമായി നിലവാരത്തകർച്ചയിലേക്ക് നയിക്കുകയും അതുവഴി നാടിനെത്തന്നെ നാണം കെടുത്തുകയും ചെയ്യുന്ന ഇക്കൂട്ടരെ ചാട്ടവാറിനടിച്ചു പുറത്താക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.

Advertisment