പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
ഇതാണ് ഉത്തരേന്ത്യയിൽ ഉള്ളിവില. കർഷകർ ദുരിതത്തിലാണ്. സർക്കാർ ഇടപെടലുകൾ ഉണ്ടാകുന്നില്ല. മുടക്കുമുതൽ പോയിട്ട് വിളവെടുക്കുന്നതിനുള്ള കൂലി പോലും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പലരും വിളവെടുക്കാൻ തയ്യറാകുന്നില്ല.
പലരും ആത്മഹത്യയുടെ വക്കിലാണ്. കടം വാങ്ങിയതും ലോൺ എടുത്തതും തിരിച്ചുനൽകാൻ കഴിയുന്നില്ല.
ഇന്ന് മദ്ധ്യപ്രദേശിലെ നിയമസഭയുടെ മുന്നിൽ സമ്മേളനം നടക്കുന്ന അവസരത്തിൽ പ്രതിപക്ഷ എംഎല്‍എമാരുടെ നേതൃത്വത്തിൽ ഉള്ളിയുടെ വിലയിടിവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രകടനം നടത്തുകയും ചാക്കുകളിൽ കൊണ്ടുവന്ന വെളുത്തുള്ളി സഭാകവാടത്തിൽ വലിച്ചറിയുകയുമുണ്ടായി.
ഇതേ അവസ്ഥയാണ് മഹാരാഷ്ട്ര, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലെ ഉള്ളി കർഷകരും നേരിടുന്നത്.