കോവിഡ്, പുതിയ വകഭേദം പടരുന്നു ! ബൂസ്റ്റർ ഡോസ് അനിവാര്യം...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

കോവിഡ് - 19 പുതിയ വകഭേദം ബിഎ.4.6 പല രാജ്യങ്ങളിലും പടരുകയാണ്. അമേരിക്കയിൽ 9 % സാമ്പിളുകളിലും ഇംഗ്ലണ്ടിൽ 3.3 % സാമ്പിളുകളിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും ഇതിന്റെ പല രൂപാന്തരങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്ത് നിരവധി രാജ്യങ്ങളിൽ പുതിയ വകഭേദമായ ബിഎ.4.6 കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇവ എത്രമാത്രം അപകടകാരികളാണെന്ന ഗവേഷണം യുദ്ധസമാനമായ രീതിയിൽ നടക്കുകയാണ്.

Advertisment

പുതിയ കോവിഡ് വകഭേദം അപകടകാരിയല്ലെന്ന കണക്കുകൂട്ടൽ ആപത്താകും വരുത്തിവയ്ക്കുക. വാക്സിനേഷൻ മാത്രമാണ് ഇപ്പോൾ ലോകത്തിനുമുന്നിലുള്ള ഏക പോംവഴി. അതുകൊണ്ട് രണ്ടു ഡോസ് വാക്സിനെടുത്തവർ ബൂസ്റ്റർ ഡോസെടുക്കാൻ ഒരു കാരണവശാലും അമാന്തിക്കരുത് എന്നാണ് വിദദ്ധർ അഭിപ്രായപ്പെടുന്നത്.

കോവിഡ് പൂർണ്ണമായും വിട്ടകന്നിട്ടില്ല. വീണ്ടും വീണ്ടും അവ കൂടുതൽ ഉഗ്രരൂപിയായി മടങ്ങിവന്നേക്കാം. മുൻകരുതലുകളും വാക്സിനേഷനുമാണ് ഇനി മുന്നോട്ടുള്ള കാലത്തും ഇവയെ പ്രതിരോധിക്കാനുള്ള പ്രതിവിധികൾ...

Advertisment