സെപ്റ്റംബർ 14, ഹിന്ദി ദിവസം. എന്തുകൊണ്ട് ഇന്നുവരെ ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് അറിയുക...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

1949 സെപ്റ്റംബർ 14-ന് ഇന്ത്യൻ ഭരണഘടനയുടെ 343-ാം അനുഛേദത്തിൽ നിന്ന് ആർട്ടിക്കിൾ 351 പ്രകാരം നിർമ്മിതമായ നിയമത്തിൽ ഹിന്ദിക്ക് ദേശീയ ഭാഷയല്ല മറിച്ച് ഔദ്യോഗിക ഭാഷയുടെ പദവിയാണ് നൽകപ്പെട്ടത്. അന്നുമുതൽ സെപ്റ്റംബർ 14 ന് എല്ലാ വർഷവും ഹിന്ദി ദിവസമായി ആചരിച്ചുപോരുന്നു.

1960-കളിൽ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നടന്ന അക്രമാസക്തമായ സംഘർഷങ്ങൾക്ക് ശേഷം, രാജ്യത്തിന്റെ പാർലമെന്റ് ദേശീയ ഭാഷ എന്ന ആശയം ഉപേക്ഷിച്ചു. എങ്കിലും കഴിഞ്ഞ സെൻസസ് കണക്കുകൾ കാണിക്കുന്നത് ഇന്ത്യയിലെ 43.63 ശതമാനം ജനങ്ങളും ഹിന്ദി സംസാരിക്കുന്നു എന്നാണ്

സ്വാതന്ത്രാനന്തര ഭാരതത്തിലെ ഭാഷാ നിയമനിർമ്മാണത്തിന് ഉത്തരവാദികളായ ബാബാസാഹേബ് അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതിയിൽ വളരെ വ്യത്യസ്തമായ ഭാഷാ പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് പണ്ഡിതന്മാരെയാണ് ഉൾപ്പെടുത്തിയിരുന്നത്.

ഒരാൾ ബോംബെ ഗവൺമെന്റിൽ ആഭ്യന്തര മന്ത്രിയായിരുന്ന കനയ്യലാൽ മണിക്ലാൽ മുൻഷി ആയിരുന്നു, മറ്റൊന്ന് തമിഴ് വംശജനായ നരസിംഹ ഗോപാലസ്വാമി അയ്യങ്കാരും. നരസിംഹ ഗോപാലസ്വാമി അയ്യങ്കാർ ഇന്ത്യൻ സിവിൽ സർവീസിലെ ഉദ്യോഗസ്ഥൻ എന്നതിലുപരി 1937 മുതൽ 1943 വരെ ജമ്മു കശ്മീരിന്റെ പ്രധാനമന്ത്രിയുമായിരുന്നു. ഈ സമിതി മുൻപാകെ ഇന്ത്യയുടെ ദേശീയ ഭാഷ തീരുമാനിക്കുന്ന വിഷയ ത്തിൽ മൂന്ന് വർഷമായി ഹിന്ദിയെ അനുകൂലിച്ചും എതിർത്തും തീവ്രമായ ചർച്ചകൾ നടന്നു.

publive-image

ഒടുവിൽ, മുൻഷി-അയ്യങ്കാർ ഫോർമുല എന്ന പേരിൽ ഒരു കരാർ ഒപ്പിടുകയും 1949 സെപ്റ്റംബർ 14-ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 മുതൽ ആർട്ടിക്കിൾ 351 അടിസ്ഥാനമാക്കി ഹിന്ദിക്ക് ദേശീയ ഭാഷയായല്ല ഔദ്യോഗിക ഭാഷയുടെ പദവിയാണ് നൽകപ്പെട്ടത്. അതിനുശേഷം സെപ്റ്റംബർ 14ന് വർഷം തോറും ഹിന്ദി ദിവസ് ആഘോഷവും ആരംഭിച്ചു.

ആർട്ടിക്കിൾ 343 അതിന്റെ തുടക്കത്തിൽ പറയുന്നു - "യൂണിയൻ ഔദ്യോഗിക ഭാഷ ഹിന്ദിയും ദേവനാഗരി ലിപിയും ആയിരിക്കും". ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെങ്കിലും, എല്ലാ ഔദ്യോഗിക ജോലികളും ഇംഗ്ലീഷിൽ തന്നെ തുടരുമെന്ന് അതിനു മുമ്പും ശേഷവും ഉള്ള എട്ട് ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്.

15 വർഷത്തോളം ഈ ക്രമീകരണം തുടരുമെന്നും, ഈ സമയത്ത് ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കുന്ന തിനുള്ള പ്രവർത്തനങ്ങൾ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും തീരുമാനിച്ചി രുന്നെങ്കിലും അതിനുശേഷമുള്ള നടപടികളെപ്പറ്റി വിവരണങ്ങളൊന്നുമുണ്ടായില്ല.

ഇക്കാര്യം പരിശോധിക്കാൻ ഭാവിയിൽ പാർലമെന്ററി സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. ഇത് കൂടാതെ മറ്റ് 14 ഭാഷകളും ഭരണഘടനയിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ പ്രഖ്യാപിതമായ പതിനഞ്ച് വർഷം പിന്നിട്ടിട്ടും കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ വ്യാപനം വളരെ കുറവായിരുന്നു.

എന്തുകൊണ്ടാണ് സർക്കാരിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് തന്നെ വീണ്ടും തുടർന്നത് ?

1960-കളിൽ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നടന്ന അക്രമാസക്തമായ സംഘർഷങ്ങൾക്ക് ശേഷം, ദേശീയ ഭാഷ എന്ന ആശയം ഉപേക്ഷിക്കുന്നത് ഉചിതമാണെന്ന് രാജ്യത്തെ പാർലമെന്റ് തീരുമാനിച്ചു. ഇടക്കാല 15 വർഷത്തിനുശേഷം, ഹിന്ദിയുടെ പദവി സംബന്ധിച്ച് ഭരണഘടനയിൽ പുതിയ വ്യവസ്ഥകൾ ചേർത്തു, എന്നാൽ യഥാർത്ഥത്തിൽ ഇംഗ്ലീഷ് ഔദ്യോഗിക ജോലിയിൽ ഔദ്യോഗിക ഭാഷയായിത്തന്നെ തുടർന്നു.

രാജ്യത്തിന്റെ ഭാഷാ വൈവിധ്യം കണക്കിലെടുത്ത്, പ്രാദേശിക ഭാഷകളുടെ വികസനത്തിനും പ്രോത്സാ ഹനത്തിനുമായി ഭരണഘടനയിൽ പ്രത്യേക ഓപ്പൺ ഷെഡ്യൂൾ ഉണ്ടാക്കി. അതിൽ 14 ഭാഷകൾ ഉൾപ്പെടുന്നു. ക്രമേണ ഈ എണ്ണം 22 ആയി ഉയർന്നു. ഈ പട്ടികയിൽ 38 ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നതാണ് നിലവിലെ സ്ഥിതി.

ഒരർത്ഥത്തിൽ നോക്കിയാൽ നമ്മുടെ നാട്ടിലെ ഭാഷകളുടെ പ്രശ്നം വളരെ സങ്കീർണ്ണമായിരുന്നു, എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്നതും മനസ്സിലാക്കാവുന്നതുമായ ഭാഷ ഹിന്ദിയാണെന്നതാണ് വസ്തുത. കഴിഞ്ഞ സെൻസസ് കണക്കുകൾ കാണിക്കുന്നത് ഇന്ത്യയിലെ 43.63 ശതമാനം ജനങ്ങളും ഹിന്ദി സംസാരിക്കുന്നു എന്നാണ്.

publive-image

ഭാഷയുടെ കൊളോണിയൽ അടിമത്തത്തിൽ നിന്ന് കരകയറാൻ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടി വരു മെന്ന് നമ്മുടെ ഭരണഘടനാ ശിൽപികൾക്ക് നന്നായി അറിയാമായിരുന്നു. അംബേദ്‌കർ എഴുതി - "ഹിന്ദി ഭാഷയുടെ വ്യാപനം ഉറപ്പാക്കേണ്ടത് യൂണിയന്റെ കടമയാണ്, അത് ഇന്ത്യയുടെ സമ്മിശ്ര സംസ്കാരത്തിന്റെ എല്ലാ ഘടകങ്ങളുടെയും ആവിഷ്കാര മാധ്യമമായി മാറും.കൂടാതെ ഹിന്ദി പദാവലി എങ്ങനെ സമ്പുഷ്ടമാക്ക ണം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എല്ലാ സർക്കാർ പദ്ധതികളും പോലെ, ഈ വിഷയത്തിൽ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് നീണ്ട വാദങ്ങൾ ഉന്നയിക്കാനാകും, എന്നാൽ ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും അന്തർദ്ദേശീയമായും രാജ്യത്തിനു പൊതുവായും സ്വീകാര്യമായ ഭാഷയായി ഹിന്ദി മാറിയിട്ടില്ല എന്നതാണ് സത്യം.

ഇപ്പോൾ പോലും ഇന്റർ കഴിഞ്ഞാൽ സയൻസ് പഠനത്തിന് ഹിന്ദിയിൽ പാഠപുസ്തകങ്ങൾ ലഭ്യമല്ല. ഉന്ന തപഠനം, ഗവേഷണം തുടങ്ങിയ മേഖലകൾ മാറ്റിവെക്കുക. മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ പ്രധാന വിഷയങ്ങൾ ഇന്നും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. വിവര വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ, കമ്പ്യൂട്ടർ സയൻസിന്റെ ഒരു സാധാരണ ഹിന്ദി പദാവലി ഇതുവരെ രൂപപ്പെട്ടിട്ടില്ല. നല്ല ജോലി നേടാനുള്ള മിക്ക വഴികളും ഇപ്പോഴും ഇംഗ്ലീഷിലൂടെയാണ് കടന്നുപോകുന്നത്.

സ്വാതന്ത്ര്യത്തിനുമുമ്പ് ഹിന്ദുസ്ഥാനി നമ്മുടെ പൊതു ഭാഷയായിരുന്നു, അതിൽ സംസ്‌കൃതത്തിന്റെയും ഉറുദു വാക്കുകളുടെയും മനോഹരമായ സങ്കലനം ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 75 വർഷങ്ങൾ കഴിഞ്ഞിട്ടും, രാജ്യത്തുടനീളം അപ്രഖ്യാപിത അംഗീകാരം നേടിയ വ്യവഹാര ഭാഷയായ ഹിന്ദിയും ഇംഗ്ലീഷും തമ്മിലെ അപ്രതീക്ഷിത സംയോജനം നമ്മുടെ ഭരണഘടനാ ശില്പികൾക്ക് സങ്കല്പിക്കാവുന്നതല്ലായിരുന്നു.

publive-image

ഇംഗ്ലീഷ് നിഘണ്ടുവിൽ , വാക്കുകൾ കടമെടുത്തിട്ടില്ലാത്ത ലോകത്തിലെ ഒരു ഭാഷയും ഇല്ല. കിഴക്കൻ ആഫ്രി ക്കയിലെ സ്വാഹിലിയിൽ നിന്നും മലയാളം, തമിഴ് ഭാഷകളിൽ നിന്നുമുള്ള വാക്കുകളും അതിലുണ്ട് . ഓരോ വർഷവും ശരാശരി 1000 പുതിയ വാക്കുകൾ ഇംഗ്ലീഷ് നിഘണ്ടുവിൽ ചേർക്കുന്നു. അതാണ് ഇംഗ്ലീഷ് ഭാഷയുടെ ലോകമെമ്പാടുമുള്ള പ്രഭാവവും സ്വീകാര്യതയും. ഇംഗ്ലീഷ് ഭാഷയുടെ വികസനക്കുതിപ്പ്‌ അതു കൊണ്ടുതന്നെ അസൂയാവഹവുമാണ്.

യൂറോപ്യൻ യൂണിയനിൽ 22 ഭാഷകൾ സംസാരിക്കുന്ന 27 അംഗരാജ്യങ്ങളുണ്ട്. ഇംഗ്ലണ്ട് ഈ യൂണിയനിൽ അംഗമല്ല, എന്നാൽ ഇംഗ്ലീഷ് ഭാഷ യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയാണ്. അതെ തീർച്ചയായും ഒരു വലിയ ഭാഷയ്ക്ക് അത്തരമൊരു പ്രഭാവം ഉണ്ട്. അത് മാതൃകയും മാർഗ്ഗദർശിയുമാക്കാൻ മറ്റുള്ളവർക്കും എന്തുകൊണ്ട് ശ്രമിച്ചുകൂടാ ?

Advertisment