Advertisment

എന്താണ് മൂൺലൈറ്റിംഗ് ? ഇൻഫോസിസ് ഉൾപ്പെടെയുള്ള ഐ ടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വാണിംഗ് നൽകിയിരിക്കുന്നു...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മൂണ്‍ലൈറ്റിംഗ് അഥവാ ഫ്രീലാന്‍സിംഗ് ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത് ചതിയാണ്, വഞ്ചനയാണ്. ലംഘിക്കുന്ന ജീവനക്കാർക്കെതിരേ നടപടിയുണ്ടാകും. ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്യും.

ഇൻഫോസിസ്, വിപ്രോ, ഐബിഎം ഉൾപ്പെടെയുള്ള ടെക്ക് കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് മൂൺ ലൈറ്റിംഗ് അവസരം അനുവദിക്കില്ല എന്ന ശക്തമായ താക്കീത് നൽകിയിരിക്കുകയാണ്.

എന്താണ് മൂൺ ലൈറ്റിംഗ് ?

ഒരു ജീവനക്കാരൻ തൻ്റെ നിത്യേനയുള്ള ജോലിസമയം കഴിഞ്ഞ് ബാക്കി സമയത്ത് കൂടുതൽ ധനലാഭത്തിനു വേണ്ടി മറ്റു ജോലികൾ ചെയ്യുന്നതാണ് മൂൺലൈറ്റിംഗ്. ഉദാഹരണത്തിന്, ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർ ജോലി സമയം കഴിഞ്ഞശേഷം ഡോർ ഡെലിവറി, പ്രോജക്റ്റ് വർക്കുകൾ, ട്രാൻസ്‌ലേഷൻ, ഡബ്ബിങ്, വെബ്‌സൈറ്റ് നിർമ്മാണം, മാർക്കറ്റിങ്, കൺസൽട്ടൻറ്, ലേഖനരചന, അഡ്വൈസർ തുടങ്ങിയ ജോലികൾ ചെയ്യാറുണ്ട്. ഇതുമൂലം അവർക്ക് കൂടുതൽ ആദായം ലഭിക്കുന്നുമുണ്ട്.

ഈ എക്സ്ട്രാ ജോലിക്ക് മൂൺലൈറ്റിംഗ് എന്ന് പേരുവരാൻ കാരണം സാധാരണയായി പകൽ സമയത്താണ് മിക്കവരും സ്ഥിരമായി ജോലിചെയ്യുന്നത്. രാത്രി വിശ്രമത്തിനുള്ളതാണ്. ആ സമയത്ത് അധികജോലി ചെയ്യുന്നതിനാലാണ് മൂൺ ലൈറ്റിങ് എന്ന് പേരുവന്നത്.

publive-image

ജീവനക്കാർ ഇങ്ങനെ അധികജോലി ചെയ്യുന്നതാണ് ഇപ്പോൾ കമ്പനികളെ ചൊടിപ്പിച്ചിരിക്കുന്നത്. ജോബ് എഗ്രിമെന്റ് ലംഘനമാണിതെന്നും വിശ്രമമില്ലാതെ ജോലിയെടുത്താൽ ജീവനക്കാരുടെ എഫിഷ്യൻസിയെ അത് ബാധിക്കുമെന്നും കമ്പനികളിൽ ചെയ്യുന്നതിന് സമാനമായ ജോലികൾ മറ്റുള്ളവർക്കായി ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ടെക്ക് കമ്പനികൾ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ മൂൺലൈറ്റിംഗ് ജോലികൾ ചെയ്യുന്നത് കമ്പനികൾക്ക് അറിയുമായിരുന്നില്ല, അല്ലെങ്കിൽ രഹസ്യമായാണ് ജീവനക്കാർ അത് ചെയ്തിരുന്നത്. എന്നാൽ കമ്പനികൾ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതിനെത്തുടർന്നാണ് ഇപ്പോൾ ജീവനക്കാർക്ക് ശക്തമായ താക്കീത് നൽകാൻ അവർ നിർബന്ധിതരായത്.

ഇപ്പോൾ ഈ വിഷയത്തിൽ രണ്ടഭിപ്രായം രൂപപ്പെട്ടുവന്നിട്ടുണ്ട്. ജോലി ചെയ്യുന്ന സമയം കഴിഞ്ഞാൽ ജീവനക്കാർ സ്വാതന്ത്രരാണെന്നും അതിൽ കമ്പനിക്ക് ഇടപെടാൻ ആകില്ലെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ ജോലിസമയശേഷം പുറം ജോലികൾ ചെയ്യുന്നവർക്ക് ജോലിയിൽ പൂർണ്ണമായ ശ്രദ്ധ ചെലുത്താൻ കഴിയില്ലെന്ന് മറുപക്ഷവും വാദിക്കുന്നു.

Advertisment