30
Wednesday November 2022
ലേഖനങ്ങൾ

നങ്ങേലിയുടെ ജീവത്യാഗം വീണ്ടും ചർച്ചയാകുമ്പോൾ… ‘മുലക്കരം’ എന്നു പേരുള്ള ഒരു കരം ഒടുക്കാന്‍ വഴികാണാതെ സ്വന്തം സ്തനങ്ങള്‍ മുറിച്ചു കളഞ്ഞ ‘നങ്ങേലി’യെ അവഗണിക്കാൻ വരട്ടെ, നങ്ങേലിയുടെ പിൻതലമുറക്കാർ ഇന്നും ചേർത്തലയിൽ ജീവിച്ചിരിപ്പുണ്ട്

സമദ് കല്ലടിക്കോട്
Friday, September 23, 2022

സംവിധായകൻ വിനയൻ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുതിയ ചിത്രത്തിലൂടെ നങ്ങേലിയുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്. നങ്ങേലിയുടെ ചരിത്രം വെറും നുണകഥയെന്ന് ആരോപിക്കുന്നവർക്ക് മറുപടി പറയുകയാണ് നങ്ങേലിയുടെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച യുവസംവിധായകനും, നങ്ങേലിയുടെ നാട്ടുകാരനുമായ സംവിധായകൻ അഭിലാഷ് കോടവേലി.

‘നങ്ങേലിയുടെ ചരിത്രം വീണ്ടും ഉയർന്നു വന്നതിൽ ഏറെ സന്തോഷമുണ്ട്. നങ്ങേലിയുടെ കഥ വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഞാൻ എഴുതിയത്.അന്ന് തന്നെ നങ്ങേലി ഒരു നുണ കഥയെന്ന് പലരും പറഞ്ഞിരുന്നു.എന്നെ പലരും പിൻതിരിയാൻ പ്രേരിപ്പിച്ചു. ഫോണിലൂടെ ഭീഷണി വരെ ഉണ്ടായി.

തെറ്റായ കാര്യങ്ങൾ ചിത്രീകരിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കരുത് എന്നാണ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത്.പക്ഷേ ഞാൻ ആ ചരിത്രം മികച്ച രീതിയിൽ ചിത്രീകരിച്ച് മനോഹരമായി ആ ജീവിതം പുറത്ത് വിട്ടും.നങ്ങേലിയുടെ ബന്ധുക്കളെ നേരിൽ കണ്ട് തന്നെ വിവരങ്ങൾ ഞാൻ എടുത്തിരുന്നു.

നങ്ങേലിയുടെ ആ ചിത്രം കൊടിയേരി ബാലകൃഷ്ണനാണ് പ്രകാശിപ്പിച്ചത്. അതിനെ തുടർന്ന് നങ്ങേലിക്ക് ചേർത്തലയിൽ സ്മാരകം നിർമ്മിക്കാൻ ശ്രമം തുടങ്ങി. പക്ഷേ ഒന്നും നടന്നില്ല. നങ്ങേലി വെറും കെട്ടുകഥയല്ല. അത് ജീവനുള്ള ചരിത്രമാണ്. സംവിധായകൻ അഭിലാഷ് കോടവേലി പറയുന്നു.

തിരുവിതാകൂറിലെ ഭരണകൂട ക്രൂരതകള്‍ക്കെതിരെ ജീവത്യാഗം നടത്തിയ ആദ്യ സ്ത്രീയെന്ന നിലയിലാണ് നങ്ങേലി അറിയപ്പെടുന്നത്. പോരാളികള്‍ക്കൊപ്പമാണ് നങ്ങേലിയെ രേഖപ്പെടുത്തുന്നത്. നങ്ങേലി ചരിത്രത്തിൽ എവിടെയുമില്ല എന്ന വാദം ശരിയല്ല.
മുലക്കരം അവസാനിപ്പിച്ച ധീരരക്തസാക്ഷി തന്നെയാണ് നങ്ങേലി.

നമ്മുടെനാട്ടില്‍ മുലകള്‍ക്ക് നികുതി ഉണ്ടായിരുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീകളെ മുലക്കരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മറ്റുള്ളവരെല്ലാം, മുലക്കരം നല്‍കണമായിരുന്നു.

ഈ നികുതി പിരിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍റെ മുന്നില്‍ നിലവിളക്ക് കൊളുത്തി തൂശനില വച്ച് അതിലേക്ക് മുല അറുത്തുവച്ചു പിന്നോട്ട് മറിഞ്ഞു വീണു മരിച്ചു നങ്ങേലി. അവരുടെ ഭര്‍ത്താവ് ചിരുകണ്ടന്‍ അവരുടെ ചിതയില്‍ ചാടി മരിച്ചു. എ.ഡി 1803ൽ ആയിരുന്നു ഈ സംഭവം.

മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ മുലക്കരം നിർത്തലാക്കി.  ചേർത്തലയിൽ 2017 ജനുവരി 27ന് നങ്ങേലി സാംസ്കാരീക കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്​. ആ സ്ഥലം മുലച്ചിപ്പറമ്പ്. ഇപ്പോള്‍ മനോരമക്കവല.

നങ്ങേലിയുടെ രക്തസാക്ഷിത്വം ഓര്‍മ്മിപ്പിക്കന്ന ‘നങ്ങേലി’ എന്ന ചിത്രത്തിനു പുറമെ ഗൗരിയമ്മയുടെ ജീവിത ചരിത്രം ഒരുക്കിയ സംവിധായകൻ കുടിയാണ് ചേർത്തല സ്വദേശിയായ അഭിലാഷ് കോടവേലി.

More News

പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ. നിലവിലുള്ള കൃഷിഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ. കണ്ണാടി ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ബിനുമോൾ. ലാഭം നോക്കാതെ പാരമ്പര്യസ്വത്ത് എന്ന നിലക്കാണ് കർഷകർ കൃഷിയെ കാണുന്നത്. കൃഷി വ്യവസായ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കൃഷി സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കെ. ബിനുമോൾ പറഞ്ഞു. […]

സിനിമകള്‍ വിജയം നേടിയാല്‍ നിര്‍മ്മാതാക്കള്‍ ആഢംബര വാഹനങ്ങള്‍ സംവിധായകന് സമ്മാനമായി നല്‍കുന്ന രീതിയുണ്ട്. ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിര്‍മാതാവൊരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്. പണത്തോടുള്ള ആര്‍ത്തി കാരണമായിരുന്നില്ല അത് അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും […]

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബര്‍ 1) തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും […]

പത്തനംതിട്ട: ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

ആലപ്പുഴ: എസ്എൻഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി […]

പെരിന്തല്‍മണ്ണ: ശനി, ഞായർ ദിവസങ്ങളിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടന്ന എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. 2021- 2022 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് വായനയും ചർച്ചയും നടന്നു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് […]

ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്. 2021ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എണ്ണത്തില്‍ 55 ലക്ഷം (ഏകദേശം 17%) കുറവും ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തില്‍ 12 ലക്ഷം (43%) വര്‍ദ്ധനവും ഉണ്ടായതായി സെന്‍സസില്‍ പറയുന്നു. രാജ്യത്തെ മുസ്ലീം ജനസംഖ്യ ഏകദേശം 39 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ശതമാനാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം 13.1 ശതമാനം കുറയുകയും ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 1.7 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ജനത 4.9 ശതമാനത്തിൽ നിന്ന് […]

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ […]

error: Content is protected !!