30
Wednesday November 2022
ലേഖനങ്ങൾ

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം…

ഡോ. ശ്രീവിദ്യ എൽ കെ
Saturday, September 24, 2022

2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവുക. അതേ വ‍ർഷം ഹിന്ദിയിൽ ഇറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ബ്ലാക്ക്, 2013 ലെ മായി തുടങ്ങി നിരവധി സിനിമകളിൽ ഡിമൻഷ്യ പ്രമേയമായിട്ടുണ്ട്.

അടുത്ത കാലത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഓൾഡ് ഏജ് ഹോം എന്ന ഹ്രസ്വ ചിത്രത്തിൽ വരെ. അൽഷിമേഴ്സ് എന്തെന്ന് അറിയണമെങ്കിൽ ഡിമൻഷ്യയെ കുറിച്ചും മനസ്സിലാക്കണം. ഇത്തവണത്തെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ മുദ്രാവാക്യവും അതു തന്നെയാണ്. ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സ് അറിയുക.

രോഗനി‍ർണയം, ലക്ഷണങ്ങൾ, കൊവിഡ് കാലം ഡിമൻഷ്യ ബാധിതരെ ഏതെല്ലാം രീതിയിൽ ബാധിച്ചു തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിനാചരണം കടന്നു പോകുന്നത്.

പ്രശസ്ത എഴുത്തുകാരൻ ദേവദത്ത് പടനായിക് അൽഷിമേഴ്സിനെ വിശേഷിപ്പിച്ചത് ‘ഭാവനയുടെ മരണം’ എന്നാണ്. ജോലി ചെയ്യാൻ കഴിയാത്ത, ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കാത്ത, ഒരു കുഞ്ഞിനെപ്പോലെ പൂർണ്ണമായും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അവരെത്തും. ഓർമ്മകൾ, വർഷങ്ങൾ, ഭാവിയെ കുറിച്ചുള്ള ചിന്ത, പ്രതീക്ഷകൾ എല്ലാം തന്നെ ഇല്ലാതെയാവും.

ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രൂപമാണ് അൽഷിമേഴ്സ്. അറുപത് മുതൽ എൺപത് ശതമാനം വരെ ഡിമൻഷ്യ കേസുകളിലും കാണിക്കുന്നത് അൽഷിമേഴ്സിന്റേതായ മാനസിക പ്രശ്നങ്ങളാണ്. ഓർമ്മക്കുറവ്, മറവി, വിഷാദം, നിസ്സംഗത തുടങ്ങിയ അവസ്ഥതകൾ പതുക്കെ പ്രകടമാകും.

ഇത് ഒരു വ്യക്തിയെ സംബന്ധിച്ച് ഏറെ സങ്കീർണവും ആശങ്കപ്പെടുത്തുന്നതുമായ സ്ഥിതിവിശേഷമാണ്. ക്രമേണ വളരെ ലളിതമായ ജോലികൾ നിർവഹിക്കുന്നത് പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ ബാധിക്കും.

ഇന്ത്യയിൽ ജനസംഖ്യാപരമായി വാർദ്ധക്യത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതോടെ, ഡിമെൻഷ്യ എന്ന രോഗാവസ്ഥയും പ്രശ്നമായി ഉയരാൻ പോവുകയാണ്. ഓരോ അഞ്ച് വർഷത്തിലും ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഭാവിയിൽ ഏറ്റവും കൂടുതൽ ഡിമൻഷ്യ ബാധിതരുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കും. രാജ്യത്ത് ഏകദേശം 4 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2030 ഓടെ ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ.

പ്രായത്തിനനുസരിച്ച് ഡിമെൻഷ്യയുടെ വ്യാപനം ക്രമാനുഗതമായി വർദ്ധിക്കുന്നതും കാണാം. 2 ശതമാനം കേസുകളിൽ മാത്രമാണ് 65 വയസ്സിന് മുമ്പ് തന്നെ ഡിമൻഷ്യ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നതും.

1906 ൽ അലോയിസ് അൽഷിമ‍ർ എന്ന ഡോക്ടറാണ് രോഗാവസ്ഥയെ കുറിച്ച് ആദ്യമായി കണ്ടെത്തുന്നത്. ചില അസാധാരണ മാനസിക വെല്ലുവിളികൾ മൂലം മരണപ്പെട്ട സ്ത്രീയുടെ മസ്തിഷ്ക കോശങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, അതിനെ കുറിച്ച് പഠിക്കുകയായിരുന്നു.

ഓർമക്കുറവ്, ഭാഷാ പ്രശ്നങ്ങൾ, പ്രവചനാതീതമായ പെരുമാറ്റം തുടങ്ങിയവയായിരുന്നു ആ രോഗിയിലുണ്ടായിരുന്ന ലക്ഷണങ്ങൾ. അവരുടെ മസ്തിഷ്കം പരിശോധിച്ചപ്പോൾ, അമിലോയിഡ് പ്ലാക്ക്സ് എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ പല കൂട്ടങ്ങളും, ന്യൂറോഫിബ്രില്ലറി ടാംഗിൾസ് എന്ന് വിളിക്കപ്പെടുന്ന നാരുകളുടെ കെട്ടുകളും കണ്ടെത്തി.

ഇവ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതായും മനസ്സിലാക്കി. അലോയിസ് അൽഷിമറിന്റെ പേരിലാണ് അൽഷിമേഴ്സ് രോഗം അറിയപ്പെടുന്നതും.

പ്രശസ്തരായ പലരിലും അൽഷിമേഴ്സ് രോഗം കണ്ടെത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ, ഹോളിവുഡ് അഭിനേതാക്കളായ ചാൾസ് ബ്രോൺസൺ, ചാൾട്ടൺ ഹെസ്റ്റൺ, പീറ്റർ ഫോക്ക്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് വിൽസൺ തുടങ്ങിയവ‍ർ അതിൽ ഉൾപ്പെടുന്നു.

ഭൂരിഭാഗം ഡിമൻഷ്യ ബാധിതരിലും അറുപതുകളുടെ മധ്യത്തിലാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചിലരിൽ ഒരു ലക്ഷണമാണെങ്കിൽ മറ്റു പലരിലും ഒന്നോ അതിലധികമോ രോഗലക്ഷണങ്ങൾ പ്രകടമായേക്കാം. ഓ‍ർമ്മക്കുറവ് തന്നെ മിക്കവാറും ആളുകളിലും ആദ്യമായി കാണുന്ന സൂചന.

പ്രത്യേകിച്ച് അടുത്തിടെ നടന്ന സംഭവങ്ങൾ ഓർത്ത് എടുക്കുന്നതിലുള്ള ബുദ്ധിമുട്ട്. ചിലപ്പോൾ എല്ലാ മാസവും മുടങ്ങാതെ അടയ്ക്കാറുള്ള ബില്ലുകൾ അടയ്ക്കാൻ മറന്നേക്കാം. വീട്ടിലോ തൊഴിലിടത്തിലോ ചെയ്തിരുന്ന പരിചിതമായ ജോലികൾ പൂ‍ർത്തിയാക്കാനാകാതെ കഷ്ടപ്പെട്ടേക്കാം.

സ്ഥിരം വാഹനവുമായി സഞ്ചരിച്ചിരുന്ന വഴികൾ മറന്നു പോകാം. പ്രധാനപ്പെട്ട തീയതികളും വിശേഷ കാര്യങ്ങളും വിട്ടുപോകും. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും അവ‍ർ നമ്മോട് ചോദിച്ചേക്കാം. മാനസികാവസ്ഥയിലും, വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം. അത്തരത്തിൽ പലതരം പ്രതിസന്ധികളിലൂടെയായിരിക്കും രോഗാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ അവർ കടന്നുപോവുക.

നിലവിൽ അൽഷിമേഴ്സ് ഭേദമാകാനുള്ള ചികിത്സ ലഭ്യമല്ല. എന്നാൽ നേരത്തേ രോഗനിർണയം നടത്താനായാൽ, രോഗലക്ഷണങ്ങളിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാനും പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും സഹായികമാവും.
അൽഷിമേഴ്സ്, രോഗിയേയും അവരുടെ ചുറ്റുമുള്ളവരേയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

രോഗിയുടെ അനാരോഗ്യം, ശാരീരികമായ വെല്ലുവിളികൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ ആ കുടുംബമാണ് പ്രധാനമായും അഭിമുഖരീക്കേണ്ടി വരുന്നത്. അതേ കുടുംബം തന്നെയാണ് രോഗിയുടെ പരിചരണത്തിന്റേയും പിന്തുണയുടേയും ആണിക്കല്ലായി പ്രവർത്തിക്കേണ്ടതും.

കുടുംബ ബന്ധങ്ങൾക്ക് ഏറെ മൂല്യം കൽപ്പിക്കുന്ന നമ്മുടെ രാജ്യത്ത് അത് രോഗികൾക്ക് വലിയ ആശ്വാസവുമായിരിക്കും. രക്തബന്ധത്തിലുള്ളവ‍ർ സംരക്ഷിക്കുന്നത് പോലെയാവില്ലല്ലോ മറ്റൊരു പരിചരണവും. അതേസമയം ഇന്ന് നഗരകേന്ദ്രീകൃത ജീവിതങ്ങളിൽ പണം നൽകി ഹോംനേഴ്സുമാരേയും മറ്റും ചുമതലപ്പെടുത്തുന്നത് വ‍ർധിച്ചിരിക്കുകയാണ് എന്നതാണ് വസ്തുത.

അതുകൊണ്ട് തന്നെ സ്ഥിരമായി പരിചരിക്കുന്നവ‍ർക്കും അൽഷിമേഴ്സ് രോഗികളുമായി നിരന്തരം അടുത്തിടപഴകുന്നവ‍ർക്കും കൃത്യമായ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത വ‍ർധിച്ചിരിക്കുകയാണ്.

ഭക്ഷണം, വ്യക്തി ശുചിത്വം, വസ്ത്രധാരണം, പ്രാഥമിക കൃത്യങ്ങൾ നി‍ർവഹിക്കൽ തുടങ്ങി സാമ്പത്തിക ക്രയവിക്രയങ്ങൾ വരെയുള്ള കാര്യങ്ങളിൽ രോഗികൾക്ക് മറ്റൊരാളുടെ പിന്തുണ ആവശ്യമുണ്ടാകും. എൻജിഒകൾ, ഡേ കെയർ സെന്ററുകൾ, സപ്പോർട്ട് ഗ്രൂപ്പുകൾ, മെമ്മറി ക്ലിനിക്കുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന റെസിഡൻഷ്യൽ കെയർ സേവനങ്ങൾ പരിമിതമാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ (കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
ആസ്റ്റർ മിംസ്, കോഴിക്കോട്)

More News

കുവൈറ്റ്: സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ  കബദ എന്ന സ്ഥലത്ത് വെച്ച് രണ്ടുദിവസം നിരവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജോലി മേഖലയിലും പ്രവാസ ലോകത്തും അനുഭവിക്കുന്ന  മാനസിക സമ്മർദ്ദങ്ങളിൽ നിന്ന്   ആശ്വാസമേകുവാനായി വിവിധ മാനസിക ഉല്ലാസ പരിപാടികളെ കോർത്തിണക്കി പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ കലാപരിപാടികൾ പിക്നിക്കിന് കൂടുതൽ ശോഭയേകി. വടംവലി ഉൾപ്പെടെയുള്ളവിവിധ തരത്തിലുള്ള  വിവിധ സ്പോർട്സ് ആൻഡ് ഗെയിംസ് പരിപാടികൾ പിക്നിക് കൂടുതൽ വർണ്ണാഭമാക്കി മാറ്റി. കുവൈത്ത് […]

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ […]

മലപ്പുറം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ്ങ് ട്രസ്‌റ്റി പി.എം വാര്യർക്ക് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ യു.എ നസീർ സാഹിബിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. മാഗസിൻ ചെയർമാൻ ആർ ഷുക്കൂർ,എഡിറ്റർ എ. പി. നൗഫൽ ,കെ.എം.സി.സി. നേതാക്കളായ അലി കോട്ടക്കൽ,പി.ടി.എം. വില്ലൂർ, മുസ്ലിം ലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ,അഷ്‌റഫ് ,മൂസ ഹാജി കാലൊടി എന്നിവർ സമീപം.

കോഴിക്കോട്: മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ […]

കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 -ാം തീയതി മുതല്‍ ടിഡിഎം ഹാളില്‍ ആരംഭിക്കുന്നു. വൈകുന്നേരം 5.45ന് കേരള ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് പി. സോമരാജന്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), അഡ്വ. എ. ബാലഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ 1 -ാം തീയതി മുതല്‍ 7-ാം തീയതി വരെ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ടിഡിഎം […]

കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു. വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ […]

കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, […]

മണ്ണാർക്കാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസബർ 3 ഭിന്നശേഷിദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം എ സി ടി വൊക്കേണൽ സ്പെഷ്യൽ സ്കൂൾ സ്കൂളിൽ ഭിന്നശേഷിക്കാരായ ശലഭങ്ങളുടെ കലാവിരുന്ന് സാഹിത്യ-കവി അരങ്ങ് ,എന്നിവ നടത്താൻ തീരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,അമൃത&ഫ്ലവർസ് ടീവി ചാനൽ ഫെയിം കോമഡി താരം വിഷ്ണു അലനല്ലൂർ,ഡീൽ അക്കാദമി വിദ്യാർത്ഥികൾ, ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി […]

error: Content is protected !!