ഇറാനിൽ ഹിജാബിനെതിരേ നടക്കുന്ന പോരാട്ടം അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ കാര്യമായ മാറ്റം ഉണ്ടാകണമെന്ന പൊതുധാരണയുടെ ഫലമായാണ്. ഇറാനിൽ നടക്കുന്ന വ്യാപക പ്രതിഷേധം ലോകമെമ്പാടും വ്യാപിക്കുന്നു...

New Update

publive-image

Advertisment

ഇറാനിൽ നടക്കുന്ന വ്യാപക പ്രതിഷേധം ലോകമെമ്പാടും വ്യാപിക്കുന്നു. മരണം 100 കടന്നു. പ്രക്ഷോഭകരെ ഭയന്ന് ഇറാൻ റിപ്പബ്ലിക്കൻ ഗാർഡുകൾ പല സ്ഥലത്തും പിന്മാറുന്നു. ഹിജാബ് ധരിക്കാതിരുന്നതിന്റെ പേരിൽ ഇറാൻ പോലീസ് അറസ്റ്റ് ചെയ്ത കുർദിഷ് യുവതിയായ ജിന എന്നറിയപ്പെടുന്ന മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പടർന്ന പ്രതിഷേധാഗ്നി ലോകമെമ്പാടും വ്യാപിക്കുകയാണ്.

ഹിജാബ് ധരിച്ചില്ല എന്ന കുറ്റത്തിന് മഹ്‌സ അമിനി എന്ന 22 കാരിയെ ഇക്കഴിഞ്ഞ സെപ്റ്റംബർ 13 നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതും പിന്നീട് അവർ കസ്റ്റഡിയിൽ മരണപ്പെടുന്നതും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 100 ൽ അധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. അതിലേറെ പ്രാധാന്യമുള്ള വിഷയം 15 ഇറാനിയൻ റിപ്പബ്ലിക്കൻ ഗാർഡുകളും കൊല്ലപ്പെട്ടു എന്നതാണ്. പല സ്ഥലങ്ങളിലും റിപ്പബ്ലിക്കൻ ഗാർഡുകൾ പ്രതിഷേധ ക്കാരെ ഭയന്ന് പിന്നോക്കം പോകുന്ന വാർത്തകളും വരുന്നുണ്ട്.

publive-image

ഇറാൻ വനിതൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അടിച്ചമർത്തലിൽ നിന്നുണ്ടായ ഊർജ്ജമാണ് പ്രകടനം ഇത്ര രൂക്ഷമാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.ഇറാൻ സർക്കാർ ടി.വി സത്യം വളച്ചൊടിക്കുന്നു വെന്നും ഇറാനിൽ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം അവർ പുറത്തുവിടുന്ന കണക്കുകളേക്കാൾ കൂടുതലാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ ഇന്നലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

publive-image

ആയിരക്കനാളുകൾ ഗുരുതര പരുക്കുക ളോടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുണ്ട്.വാർത്തകൾ പുറത്തുവരാതിരിക്കാൻ ശക്തമായ സെൻസറിംഗും ഇറാൻ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം നടത്തിയ പതിനായിരക്കണക്കിനാൾക്കാരെ അറസ്റ്റ് ചെയ്തു ജയിലുകളിൽ അടച്ചതായും വിവരങ്ങളുണ്ട്.
ഇന്റർനെറ്റ് ബന്ധം കിണറിൽ പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും പ്രതിഷേധവും അക്രമവും കൂടുതൽ ശക്തമാകുകയാണ്.

publive-image

ഈ കടുത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളാനാകില്ല ,അതുകൊണ്ട് തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നാണ് സ്ത്രീകളുടെ ആവശ്യം. മതപരമായ വിലക്കുകളും അടിച്ചമർത്തലുകളും കൊണ്ട് വീർപ്പുമിട്ടിയ ഇറാൻ സ്ത്രീകൾക്ക് അവിടുത്തെ പുരുഷസമൂഹത്തിന്റെയും പിന്തുണയും ലഭിക്കുന്നുണ്ട്.
ഇറാനിലെ സാഹചര്യം നിരീക്ഷിക്കുന്ന സർക്കാരിതര സംഘടനകൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിക്കുന്നു.

publive-image

വനിതകൾ സ്കാർഫുകളും, ഹിജാബും കത്തിക്കുന്നതോടൊപ്പം തങ്ങളുടെ മുടിയും പരസ്യമായി മുറിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഒപ്പം ഇറാന്റെ പരമോന്നത ആത്മീയ നേതാവായ ആയത്തുള്ള ഖൊമേനിയെ ലക്ഷ്യമിട്ട് " ഏകാധിപതി തുലയട്ടെ " എന്ന മുദ്രാ വാക്യങ്ങളും ഇവരുയർത്തുന്നു. എന്നാൽ സ്‌പെയിനിലെ പ്രവാസികളായ ഇറാനിയൻ വനിതകൾ ജന്മനാട്ടിൽ സ്ത്രീകൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവിടുത്തെ ഇറാൻ എംബസിക്കുമുന്നിൽ നിന്ന് തങ്ങളുടെ തുറസ്സായ മാറിടം കാട്ടിയാണ് പ്രതിഷേധം നടത്തിയത്. ചിലയിടങ്ങളിൽ ഖുർആൻ കത്തിച്ചതായും വാർത്തകളുണ്ട്.

publive-image

ഇറാനിൽ 2020 ജനുവരി 3 ന് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ സൈനിക കമാണ്ടർ കാസിം സുലൈമാനിയുടെയും ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിയുടെയും ചിത്രങ്ങളും പ്രതിഷേ ധക്കാർ അഗ്നിക്കിരയായക്കുന്നു. കാസിം സുലൈമാനിയുടെ ചിത്രം ഉയർത്തിക്കാട്ടി അദ്ദേഹം രാജ്യത്തി നുവേണ്ടി ജീവത്യാഗം ചെയ്ത വ്യക്തിയാണെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയിസി പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചിരിക്കുന്നതും കാസിം സുലൈമാനിയുടെ ചിത്രങ്ങൾ അഗ്‌നിക്കിരയാക്കാൻ പ്രേരിപ്പിച്ചതും.

publive-image

ഇറാനിൽ ഇത് ഒരു യാദൃശ്ചിക സംഭവമല്ല. സ്ത്രീകൾ പ്രതിഷേധിക്കുകയും ഭരണവർഗ്ഗത്തിന്റെ ഏകാധി പത്യപ്രവണതകളെ എതിർക്കുകയും ധിക്കരിക്കുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമുണ്ട് അവിടുത്തെ വനിതകൾക്ക്. ഇപ്പോൾ ഹിജാബിനെതിരേ നടക്കുന്ന പോരാട്ടം അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ കാര്യമായ മാറ്റം ഉണ്ടാകണമെന്ന പൊതുധാരണയുടെ ഫലമായാണ്. പരിമിതമായ ജനാധിപത്യവും, പരിധിയില്ലാത്ത മതാധിപത്യവുമാണ് ഇറാനിലെ പ്രതിഷേധങ്ങളുടെ കാതൽ.

publive-image

1979 ലെ ഇസ്ലാമിക വിപ്ലവത്തിനുമുന്പ് ഇറാനിലെ ഷാ അഥവാ ക്രൗൺ പ്രിൻസ് ആയിരുന്ന ഏകാധിപതി മുഹമ്മദ് റസാ പലവിയുടെ കാലഘട്ടത്തിൽ ഇറാന്‍ അടിമുടി മാറിയിരുന്നു. പാശ്ചാത്യ സഹായത്തോടെ രാജ്യത്ത് പല വികസന പദ്ധതികളും ഷാ നടത്തി. ഇറാന്റ മുഖഛായ തന്നെ മാറ്റിയ ഷാ, സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിവയ്ക്കും പ്രത്യേക നയങ്ങള്‍ രൂപീകരിച്ചു . വൈറ്റ് റെവല്യൂഷന്‍ എന്ന പേരില്‍ രാജ്യത്തെ പാശ്ചാത്യ മാതൃകയിലേക്ക് ഷാ മാറ്റിയെടുത്തു..

publive-image

എന്നാൽ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം അധികാരത്തിൽവന്ന ഇറാനിയൻ ആത്‌മീയ ഗുരുവായ ആയത്തുള്ളാ ഖൊമേനി നേതൃത്വം നൽകിയ സർക്കാർ ഇറാൻ ഒരു ഇസ്‌ലാമിക് റിപബ്ലിക്കായി പ്രഖ്യാപി ക്കുകയും രാജ്യത്ത് മദ്യം, സംഗീതം, സിനിമ എന്നിവയെല്ലാം നിരോധിക്കുകയുമായിരുന്നു. സ്ത്രീകള്‍ നിര്‍ബന്ധമായും തല മറച്ചിരിക്കണമെന്ന നിയമവും ഇറാനില്‍ നിലവിൽവന്നു. മതനിയമങ്ങള്‍ ലംഘിക്കു ന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായി.

publive-image

മതശിക്ഷകള്‍ക്കായി പ്രത്യേക കോടതി തന്നെ രാജ്യത്തുണ്ട്. ഷായുടെ ഏകാധിപത്യ ഭരണത്തിന്റെ ദോഷം അനുഭവിച്ച ഇറാനിയന്‍ ജനതയില്‍ വലിയൊരു വിഭാഗം ഇതിനെയൊക്കെ ആദ്യ ഘട്ടത്തില്‍ അനുകൂലിച്ചു. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്‌ലാമിക വിപ്ലവത്തിന്റെ യഥാര്‍ത്ഥ്യവും അവരെ തേടിയെത്തിയിരിക്കുന്നു.

publive-image

മതാധിഷ്ഠിതമായ ഏകാധിപത്യവും കടുത്ത നിയന്ത്രണങ്ങളും മൂലം ഏറ്റവും കൂടുതൽ വീർപ്പുമുട്ടുന്നത് സ്ത്രീകൾതന്നെയാണ്. ഭരണകൂടത്തിനെതിരേ പ്രക്ഷോഭമോ പ്രകടനമോ നടത്തിയാൽ വധശികശ നൽകാൻ വകുപ്പുണ്ടെങ്കിലും സർക്കാരും ഈ ജനരോഷത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ്. ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് രാജ്യത്തും പുറത്തും ലഭിക്കുന്ന ജനപിന്തുണയിൽ ആയത്തുള്ള ഖൊമേനിയുടെ നേതൃത്വവും പരിഭ്രാന്തിയിലാണ്.

Advertisment