ഒരു രാജ്യത്തിന് പൊതുവായ ഒരു ഭാഷ എന്നത് നല്ല ആശയം തന്നെയാണ്. ഹിന്ദി ഉത്തരേന്ത്യക്കാരുടെ ഭാഷ എന്നത് തെറ്റായ ധാരണയാണ്. ഹിന്ദി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പര ആശയവിനിമയത്തിനുള്ള എളുപ്പം പഠിക്കാൻ കഴിയുന്ന ഒരു ഭാഷയാണ്. ഹിന്ദി ഒരു സമ്പർക്ക ഭാഷയാണ്...

New Update

publive-image

Advertisment

ഹിന്ദി ഒരു സമ്പർക്ക ഭാഷയാണ്. എൻ്റെ അനുഭവത്തിൽ ഉത്തരേന്ത്യയിൽപ്പോലും ഹിന്ദി മാതൃഭാഷയായി സംസാരിക്കുന്നവരെ കാണുക വിരളമാണ്. അങ്ങനെ സർക്കാർ രേഖകളിൽ പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ മൊത്തത്തിൽ പ്രബലമായ 121 ഭാഷകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളിൽ 44 % പേരാണ് ഹിന്ദി സംസാരിക്കുന്നതെന്ന് 2011 സെൻസസ് വ്യക്തമാക്കുന്നു. അതിൽ ഹിന്ദി മാതൃഭാഷയായിട്ടുള്ളത് 26.6 ശതമാനം ആളുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ വ്യക്തത ആവശ്യമാണ്. എവിടെ ? ഏതു പ്രദേ ശത്തെ ജനങ്ങളാണ് ഹിന്ദി തങ്ങളുടെ മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ളത് എന്ന കാര്യം അറിയേണ്ടതാണ്.

ഹിന്ദിയും തമിഴും അറിയാമെങ്കിൽ ഇന്ത്യയിലെവിടെയും സഞ്ചരിക്കാം എന്നത് സത്യമാണ്. അങ്ങനെയൊരു പറച്ചിൽതന്നെ ഉത്തര ഭാരതത്തിൽ നിലവിലുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും അവരുടേതായ ഭാഷയുണ്ട്. ലിപിയുള്ളതും മൊഴി മാത്രമുള്ളതും.

ഛത്തിസ് ഗഡ്‌ സംസ്ഥാനത്തെ ലിപിയില്ലാത്ത 'ഛത്തീസ്‌ഗഡി' ഭാഷ സംസാരിക്കുന്നത് 1.8 കോടി ജനങ്ങളാണ്. ഇപ്പോൾ അടുത്തിടെയായി അവർ ഹിന്ദിയിൽ 'ഛത്തീസ്‌ഗഡി' ഭാഷയുടെ ലിപികൾ എഴുതാറുണ്ട്.

ഉത്തർപ്രദേശിൽ 29 ഭാഷകൾ നിലവിലുണ്ട്. ലിപിയുള്ളതും ഇല്ലാത്തതുമായി. പലർക്കും ഒരു ധാരണയുണ്ട് ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമൊക്കെ ഹിന്ദിയാണ് എല്ലാവരുടെയും മാതൃഭാഷയെന്ന്.അതെ തെറ്റാണ്. ഓരോ പ്രദേശത്തും ഓരോ ഭാഷായാണ് സംസാരിക്കുന്നത്. ഈ ഭാഷകൾ പരസ്പരം വശമില്ലാത്തവർ തമ്മിൽ ഹിന്ദിയിലാണ് സംസാരിക്കുന്നത്. അതാണ് ഹിന്ദി എന്നത് ഒരു സമ്പർക്ക ഭാഷയാണ് എന്ന് പറയാൻ കാരണം. ഹിന്ദി അതുകൊണ്ടുതന്നെ മാതൃഭാഷായായുള്ളവർ കുറവാണ്.

ചില ഉദാഹരണങ്ങൾ :- പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഗുജാർത്തി ഭാഷയാണ് സംസാരി ക്കുന്നത്.അതാണവരുടെ മാതൃഭാഷ. ഇവർ മറ്റു സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാരോടും ജനപ്രതിനിധി കളോടും ഹിന്ദിയിലും ഇംഗ്ളീഷിലുമാണ് ആശയവിനിമയം നടത്തുന്നത്. മമതാ ബാനർജിയുടെ മാതൃഭാഷ ബംഗാളിയാണ്.അവർക്ക് ഹിന്ദി അത്ര നല്ല വശമില്ലെങ്കിലും ഹിന്ദിയിലും ഇംഗ്ളീഷിലുമാണ് മറ്റു ഭാഷ ക്കാരോട് സംസാരിക്കുന്നത്. അവർ ഏതു ഭാഷ സംസാരിച്ചാലും അതിൽ ബംഗാളി വാക്കുകൾ വന്നിരിക്കും.

ഹിന്ദി പല സംസ്ഥാനങ്ങളിലും ഔദ്യോഗിക ഭാഷയാണ്. ഇന്ത്യയിലെയും ഔദ്യോഗികഭാഷ ഇംഗ്ളീഷ് പോലെ ഹിന്ദിയുമാണ്. മദ്ധ്യപ്രദേശിൽ 15 ൽ അധികം സംസാര ഭാഷകളുണ്ട്. ഇങ്ങനെ ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും അവരവരു ടേതായ ഭാഷകൾ നിലവിലുണ്ട്. ആ ഭാഷയിലാണ് അവർ പരസ്പരം ആശയവിനിമയം നടത്തുന്നത്. ഇവർക്കൊക്കെ മറ്റൊരു ഭാഷക്കാരനായ വ്യക്തിയുമായി സംസാരിക്കേണ്ടിവരുമ്പോഴാണ് അവിടെ ഹിന്ദി കടന്നുവരുന്നത്. ഇതാണ് ഹിന്ദി ഭാഷയുടെ യഥാർത്ഥ റോൾ.

ഉത്തർപ്രദേശ് സ്വദേശി മുംബൈയിൽ എത്തിയാൽ ഹിന്ദിയിൽ മാത്രമേ ആശയവിനിമയം നടത്താൻ കഴിയുകയുള്ളു. കാരണം അയാൾക്ക് മറാഠി വശമില്ല. ഭോജ്‌പുരിയോ ഉർദുവോ മറ്റോ ആകാം അയാളുടെ ഭാഷ. മറാഠി കൾക്കും ഹിന്ദി വശമാണ്. അതായത് ഒരു ഭാഷക്കാരൻ മറ്റൊരു ഭാഷക്കാരനുമായി ആശയവി നിമയം നടത്തേണ്ടിവരുമ്പോഴാണ് അവിടേക്ക് ഹിന്ദി കടന്നുവരുന്നത് എന്ന് സാരം..

ഉത്തരേന്ത്യക്കാർക്ക് ഹിന്ദി നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനുമറിയാം. എന്നാൽ അവരിൽ ആരുടെയെങ്കിലും മാതൃഭാഷയാണ് ഹിന്ദി എന്ന് പറയാൻ കഴിയില്ല. ബംഗാൾ. ഒറീസ്സ സ്വദേശികൾക്കും ഹിന്ദി ഒരു വിധം വശമാണ്.

തദ്ദേശ ഭാഷകൾ വശമില്ലാത്തവർക്ക് ഹിന്ദി പരസ്പരം ആശയവിമിനയം നടത്താനുള്ള ഒരു സമ്പർക്ക ഭാഷയാണ്. അതുകൊണ്ടുതന്നെ ഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല. വിദേശത്തും ഉത്തരേന്ത്യയിലുമൊക്കെ പോകുന്നവർക്ക് അത് വലിയ ഉപകാരപ്രദമാകും. ബംഗാളികളുടെ ഹിന്ദി ഉച്ചാരണം നമ്മെക്കാൾ മോശമാണ്. എങ്കിലും ഹിന്ദി മനസ്സിലാക്കാൻ അവർക്ക് വലിയ ഉത്സാഹ മാണ്.ഒറീസ്സക്കാരുടെ സ്ഥിതിയും അതുതന്നെ.

കേരളം വിട്ടാൽ മലയാളികൾ ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുന്നത് ഭാഷാപരമായ പ്രശ്‍നം മൂലമാണ്. ഹിന്ദി അറിഞ്ഞാൽ ഒരു പരിധിവരെ ഉത്തരേന്ത്യക്കാരിൽ നിന്നുള്ള ഒറ്റപ്പെടൽ ഒഴിവാകും. ഹൈദരാബാദ്, കർണ്ണാടക സ്വദേശികൾക്ക് ഹിന്ദിയും ഉർദുവും വശമാണ്. കേരളത്തിൽ ഇപ്പോൾ പ്രധാന സ്ഥലങ്ങളിലൊക്കെ ഒട്ടുമിക്കവർക്കും ഹിന്ദിയിൽ ആശയവിനിമയം നടത്താൻ കഴിയുന്നുണ്ട്.

രമേശ് ചെന്നിത്തല ഒരു വിധം നന്നായി ഹിന്ദി സംസാരിക്കും. അദ്ദേഹം കേരളത്തിനുവെളിയിൽപ്പോയി പഠിച്ചിട്ടില്ല. ശശി തരൂർ ഹിന്ദിക്കാരെപ്പോലെ ഹിന്ദി സംസാരിക്കുന്നത് അദ്ദേഹം ഉത്തരേന്ത്യയിൽ പഠിച്ചുവളർന്നതുകൊണ്ടാണ്. മുൻകേന്ദ്രമന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്‍ണൻ അസ്സലായി ഹിന്ദി സംസാ രിക്കുമായിരുന്നു.

ഒരു രാജ്യത്തിന് പൊതുവായ ഒരു ഭാഷ എന്നത് നല്ല ആശയം തന്നെയാണ്. ഹിന്ദി ഉത്തരേന്ത്യക്കാരുടെ ഭാഷ എന്നത് തെറ്റായ ധാരണയാണ്. ഹിന്ദി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പര ആശയവിനിമയ ത്തിനുള്ള എളുപ്പം പഠിക്കാൻ കഴിയുന്ന ഒരു ഭാഷയാണ്. ആര്യകുടുംബത്തിൽപ്പെട്ട ഹിന്ദി മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ളവർ വിരളവുമാണ്.

Advertisment